മലപ്പുറം: നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ധനസഹായം ആവശ്യപ്പെട്ട് പി.വി അന്‍വര്‍. നല്‍കുന്ന ഓരോ രൂപയും ധാര്‍മിക പിന്തുണ ആയിരിക്കുമെന്നും പി.വി അന്‍വര്‍ പറഞ്ഞു. ഫേസ്ബുക്കിലാണ് ധനസഹായം അഭ്യര്‍ഥിച്ച് കൊണ്ടുള്ള വീഡിയോ പി.വി അന്‍വര്‍ പങ്കുവെച്ചത്. അക്കൗണ്ട് വിവരങ്ങള്‍ ഉള്‍പ്പടെയാണ് ഫേസ്ബുക്കില്‍ പങ്കുവെച്ചത്.
ഒരു രൂപയോ പത്ത് രൂപയോ തന്ന് നിലമ്പൂരിലെ വോട്ടര്‍മാര്‍ സഹായിക്കണമെന്നും പണം നല്‍കുന്നവരുടെ വിവരങ്ങള്‍ പുറത്ത് വിടില്ലെന്നും അന്‍വര്‍ വിഡിയോയില്‍ പറഞ്ഞു.
നേരത്തെ നാമനിര്‍ദേശ പത്രികക്കൊപ്പം സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ 52 കോടി രൂപയുടെ സ്വത്തുണ്ടെന്നാണ് അന്‍വര്‍ വെളിപ്പെടുത്തിയത്. സ്വത്തുണ്ടെങ്കിലും കയ്യില്‍ പൈസ ഇല്ലെന്നാണ് അന്‍വര്‍ വിശദീകരിച്ചത്.
Comments
DeToor reflective wanderings…