അവസാന മണിക്കൂറിലെ യാത്രാക്കുഴപ്പങ്ങൾ ഒഴിവാക്കാൻ റെയിൽവെ റിസർവേഷൻ ടൈം ടേബിൾ മാറ്റുന്നു. വണ്ടി പുറപ്പെടുന്നതിന് 24 മണിക്കൂർ മുന്നേ തന്നെ റിസർവേഷൻ ചാർട്ട് ഇടും . അവസാന മണിക്കൂറുകളിലെ ലൈവ് അപ്ഡേറ്റ് പിന്നാലെയുണ്ടാവും. നിലവിൽ നാലു മണിക്കൂർ മുന്നേയാണ് റിസർവേഷൻ ചാർട്ട് യാത്രക്കാർക്ക് ലഭിക്കുന്നത്. അവസാനത്തെ അര മണിക്കുറിലും മാറ്റങ്ങളുണ്ടാവും. അവസാന മണിക്കൂറുകളിൽ യാത്രക്കാർക്കുണ്ടാവുന്ന അസൗകര്യങ്ങൾ ഒഴിവാക്കാനാണ് റെയിൽവെയുടെ 24 മണിക്കൂർ അറിയിപ്പ് സംവിധാനം ഇതോടെ റിസർവേഷൻ ലഭിക്കാത്ത യാത്രക്കാർക്ക് സാവകാശം മറ്റു വഴികൾ തേടാനാവും പരീക്ഷിണാർത്ഥം ബിക്കാനീറിൽ റെയിൽവെ ഈ സംവിധാനം തുടങ്ങി വെച്ചു.
Comments
DeToor reflective wanderings…