Thursday , June 26 2025, 4:30 pm

കനത്തമഴ; ട്രെയ്‌നുകള്‍ വൈകി ഓടുന്നു

തിരുവനന്തപുരം: കനത്ത മഴയെ തുടര്‍ന്ന് ട്രാക്കുകളില്‍ വെള്ളം കയറുകയും മരങ്ങള്‍ പൊട്ടിവീഴുകയും ചെയ്തതിനെ തുടര്‍ന്ന് ട്രെയ്‌നുകള്‍ വൈകി ഓടുന്നു.വന്ദേഭാരത് ഉള്‍പ്പെടെ നിരവധി ട്രെയിനുകളാണ് വൈകി ഓടുന്നത്. രാവിലെ 6.25ന് പുറപ്പെടേണ്ട മംഗളൂരു-തിരുവനന്തപുരം വന്ദേഭാരത് ഒന്നര മണിക്കൂര്‍ വൈകി ഓടുമെന്നാണ് റെയില്‍വേ അറിയിക്കുന്നത്. 7.49നാണ് മംഗളൂരുവില്‍നിന്ന് ട്രെയിന്‍ പുറപ്പെട്ടത്.

മൈസൂര്‍-തിരുവനന്തപുരം എക്‌സ്പ്രസ്, കചെഗുഡ മുരുഡേശ്വര്‍ എക്‌സ്പ്രസ്, ബംഗളൂരു തിരുവനന്തപുരം സ്‌പെഷ്യല്‍ ട്രെയിന്‍, ഗോരക്പൂര്‍ തിരുവനന്തപുരം രപ്തിസാഗര്‍ എക്‌സ്പ്രസ്, ഏറനാട് എക്‌സ്പ്രസ്, പാലരുവി എക്‌സ്പ്രസ് തുടങ്ങിയ ട്രെയിനുകളും നിലവില്‍ വൈകി ഓടുകയാണ്. മംഗലാപുരം-ചെന്നൈ താംബരം എഗ്മൂര്‍ എക്‌സ്പ്രസും ഏറനാട് എക്‌സ്പ്രസും വൈകിയോടുകയാണ്.

മൈസൂര്‍-തിരുവനന്തപുരം എക്‌സ്പ്രസ് 1 മണിക്കൂര്‍ 45 മിനിറ്റ് വൈകി. കചെഗുഡ മുരുഡേശ്വര്‍ എക്‌സ്പ്രസ് 50 മിനിറ്റ് വൈകി ഓടുന്നു. ബംഗളൂരു തിരുവനന്തപുരം സ്‌പെഷ്യല്‍ ട്രെയിന്‍ 1 മണിക്കൂര്‍ 30 മിനിറ്റ് വൈകി ഓടുന്നു. ഗോരക്പൂര്‍ തിരുവനന്തപുരം രപ്തിസാഗര്‍ എക്‌സ്പ്രസ് 4 മണിക്കൂര്‍ 30 മിനിറ്റും ഗുരുവായൂര്‍ ചെന്നൈ എക്‌സ്പ്രസ് ഒരു മണിക്കൂറും വൈകി ഓടുന്നു എന്നാണ് റെയില്‍വേ അറിയിച്ചു.

Comments