2006 ൽ നിലമ്പൂർ പുഴ കടന്ന അരിവാൾ ചുറ്റിക നക്ഷത്രം തിരിച്ചെത്തി .നിലമ്പൂരിലെ സുഖാക്കൾക്ക് സ്വന്തം പാർട്ടി ചിഹ്നത്തിൽ വോട്ട് കുത്താനുള്ള അസുലഭാവസരം. ഇതിന് മുമ്പ് 2006ലായിരുന്ന സി.പി.എം കൊടി മണ്ഡലത്തിൽ പാറിയത്. അന്നും യുവതുർക്കി ഇറങ്ങി. ശ്രീരാമകൃഷ്ണൻ .ജയിച്ചില്ല . 12 തിരഞ്ഞെടുപ്പുകൾ നടന്നു. നാലു വട്ടമാണ് സി.പി. എം പാർട്ടി സ്ഥാനാർത്ഥികളെ നിറുത്തിയത്. നാലും പൊട്ടി .എട്ടു വട്ടം സ്വതന്ത്രരെ പരീക്ഷിച്ചു . രണ്ടെണ്ണം ജയിച്ചു. 2016 ലും 2021 ലും ജയിച്ചത് പി.വി അൻവർ 1970 ൽ പി.വി കുഞ്ഞിക്കണ്ണൻ .1977 ൽ സൈതാലിക്കുട്ടി .1987 ൽ ദേവദാസ് പൊറ്റക്കാട് .2006 ൽ ശ്രീരാമകൃഷ്ണൻ . മണ്ഡലം കണ്ട സി. പി . എം സ്ഥാനാർത്ഥികളാണിവർ .ജാതകവശാൽ നിലമ്പൂർ കോൺഗ്രസ് /യു.ഡി എഫ് മണ്ഡലമാണ്. മറിച്ചൊന്ന് കാണിച്ചത് അൻവറാണ്. അപ്പോഴക്കും മണ്ഡലത്തിൻ്റെ സുൽത്താൻ ആര്യാടൻ മുഹമ്മദ് കളമൊഴിഞ്ഞിരുന്നു പാരമ്പര്യ സീറ്റിൽ മകൻ 2016 ൽ ചരിത്ര പരാജയം ഏറ്റുവാങ്ങി. 2021 ൽ വി .വി പ്രകാശ് ജയം വരെയെത്തി. പക്ഷെ അവസാന റൗണ്ടിൽ 2700 വോട്ടിന് കീഴടങ്ങി . മണ്ഡലത്തിലെ എട്ട് തദ്ദേശ ഭരണ സ്ഥാപനങ്ങളിൽ മൂത്തേടം മാത്രമാണ് യു.ഡി എഫിൻ്റെ കൂടെ നിന്നത്. ഷൗക്കത്ത് മത്സരിച്ച 2016 ൽ മൂത്തേടവും അൻവർ കൊണ്ടു പോയിരുന്നു. രാഷ്ട്രീയവോട്ട് കണക്കിൽ യു.ഡി എഫിന് അത്ര പന്തിയല്ല കാര്യങ്ങൾ .എന്നാൽ അരിവാൾ ചുറ്റിക നക്ഷത്രത്തോട് മണ്ഡലത്തിന് അത്ര പ്രതിപത്തിയുമില്ല .അപ്പോൾ വോട്ടർമാർ ചിഹ്നത്തിൽ കുത്തിയാൽ സ്വരാജ് തോൽക്കും. വോട്ട് കണക്കെടുത്താൽ ഷൗക്കത്തും തോൽക്കും.
നിലമ്പൂരില്‍ അരിവാള്‍ ചുറ്റിക നക്ഷത്രം തിരിച്ചെത്തി
Comments
DeToor reflective wanderings…