Friday , June 27 2025, 2:15 am

കവിതാസമാഹാരം പ്രകാശനം ചെയ്തു

മീനങ്ങാടി: ജോയ് ഐക്കരക്കുടി രചിച്ച ‘വാക്കു വറ്റിയ വീട്’എന്ന കവിതാസമാഹാരം പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ ബത്തേരി താലൂക്ക് ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി പി.കെ. സത്താര്‍ പ്രകാശനം ചെയ്തു. കെ. ഗിരീഷ്ബാബു ആദ്യപ്രതി ഏറ്റുവാങ്ങി. പഞ്ചായത്ത് പ്രസിഡന്റ് കെ.ഇ.വിനയന്‍ ചടങ്ങ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് കെ.പി.നുസ്രത്ത് അധ്യക്ഷത വഹിച്ചു. ഷിമോദ് ഇരുളം പുസ്തകം പരിചയപ്പെടുത്തി. എഴുത്തുകാരായ ഡോ.ബാവ കെ.പാലുകുന്ന്, ജലജ പദ്മന്‍, സാമൂഹികപ്രവര്‍ത്തക സുലോചന രാമകൃഷ്ണന്‍, കെ.ഒ.പീറ്റര്‍, റെജി ജോര്‍ജ്, ബേബി വി.കുര്യാക്കോസ്, എം.ജെ.ബേബി, സാബു സേവ്യര്‍, വര്‍ഗീസ് വാകേരി, സാബു കുര്യാക്കോസ് എന്നിവര്‍ പ്രസംഗിച്ചു.

Comments