കല്‍പറ്റ: മേപ്പാടി പുഞ്ചരിമട്ടം ഉരുള്‍പൊട്ടലില്‍ മരിച്ചവര്‍ക്ക് സ്മാരകവും പുത്തുമലയിലെ ശ്മശാനത്തിന് ഗേറ്റും ചുറ്റുമതിലും റോഡും നിര്‍മിക്കുന്നതിന് ടി.സിദ്ദിഖ് എം.എല്‍.എ മുഖ്യമന്ത്രി പിണറായി വിജയന്‍, റവന്യു മന്ത്രി കെ.രാജന്‍, ജില്ലാ കലക്ടര്‍ ഡി.ആര്‍.മേഘശ്രീ എന്നിവര്‍ക്ക് കത്ത് നല്‍കി.
ഉരുള്‍ ദുരന്തത്തില്‍ മരിച്ചതില്‍ നിരവധിയാളുകളുടെ സംസ്‌കാരം പുത്തുമല ശ്മശാനത്തിലാണ് നടത്തിയത്. മൃതദേഹങ്ങള്‍ അടക്കം ചെയ്ത സ്ഥലത്ത് വളര്‍ത്തുമൃഗങ്ങള്‍ മേയുന്ന ദയനീയ കാഴ്ചയാണ് ഇപ്പോഴുള്ളത്.
അതിനാല്‍ അടിയന്തരമായി ശ്മശാനത്തിന് ചുറ്റുമതിലും ഗേറ്റും സ്ഥാപിക്കണം. ഇതിനടുത്ത് സ്മാരകം നിര്‍മിക്കുന്നത് പ്രദേശം സന്ദര്‍ശിക്കാന്‍ എത്തുന്നവര്‍ക്ക് ദുരന്തത്തെക്കുറിച്ച് ബോധ്യം ഉണ്ടാകുന്നതിനു സഹായകതമാകും. ശ്മശാനത്തിലേക്ക് ഗതാഗതയോഗ്യമായ റോഡ് ഇല്ലാത്തത് പ്രയാസം സൃഷ്ടിക്കുന്നുണ്ട്.
ശ്മശാനത്തില്‍ എത്തുന്ന ദുരന്തബാധിതര്‍ക്ക് പ്രാര്‍ഥന നടത്തുന്നതിന് കെട്ടിടം നിര്‍മിക്കണമെന്നും കത്തില്‍ ആവശ്യപ്പെട്ടു.
DeToor reflective wanderings…