Thursday , June 26 2025, 8:43 am

ഇന്ന് എല്ലാ ജില്ലകളിലും യെല്ലോ അലേര്‍ട്ട്; മൂന്ന് ജില്ലകളില്‍ അവധി

തിരുവനന്തപുരം: അടുത്ത അഞ്ച് ദിവസം കൂടെ സംസ്ഥാനത്ത് മഴ തുടരുമെന്ന് കാലാവസ്ഥാ വകുപ്പ്. ഇന്ന് എല്ലാ ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. സംസ്ഥാനത്താകെ മഴക്കെടുതിയില്‍ വ്യാപക നാശനഷ്ടമാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതുവരെ മരിച്ചത് 27 പേരാണ്.

കനത്ത മഴയില്‍ വിവിധ ജില്ലകളിലെ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിലായി. മലയോര മേഖലയില്‍ ഉള്ളവര്‍ക്കും, തീരദേശമേഖലയില്‍ ഉള്ളവര്‍ക്കും ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ട്. 60 ദുരിതാശ്വാസ ക്യാമ്പുകളിലായി 429 കുടുംബങ്ങളിലെ 1439 പേരെ മാറ്റിപാര്‍പ്പിച്ചിട്ടുണ്ട്. കേരള തീരത്ത് ഇന്ന് ഉയര്‍ന്ന തിരമാലക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നല്‍കി.

ഇന്ന് കൊല്ലം, കോട്ടയം, ഇടുക്കി ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധിയാണ്. മുന്‍പ് നിശ്ചയിച്ച പരീക്ഷകളില്‍ മാറ്റമില്ല.

 

Comments