സുല്‍ത്താന്‍ ബത്തേരി: വൈദ്യുത കമ്പിവേലിയില്‍നിന്നു ഷോക്കേറ്റു ചരിഞ്ഞ നിലയില്‍ കാട്ടാനയെ കണ്ടെത്തി. 35 വയസ് മതിക്കുന്ന കൊമ്പനാണ് ചരിഞ്ഞത്. മുത്തങ്ങ മുറിയംകുന്ന് വയലില്‍ ബുധനാഴ്ച രാവിലെയാണ് ജഡം കണ്ടെത്തിയത്. സ്വകാര്യ വ്യക്തി കൃഷിയിടത്തിനു ചുറ്റും സ്ഥാപിച്ച താത്കാലിക വേലിയിലെ കമ്പി കാലില്‍ കുരുങ്ങിയ നിലയിലായിരുന്നു ആനയുടെ ജഡം. നിരവധി കുടുംബങ്ങള്‍ കൃഷി ചെയ്യുന്നതാണ് വയല്‍. ആനശല്യമുള്ളതിനാല്‍ കര്‍ഷകന്‍ താത്കാലിക വേലി സ്ഥാപിച്ചിരുന്നു. കൃഷിയിടത്തിലുള്ള വീട്ടില്‍നിന്നാണ് വേലിയിലേക്ക് വൈദ്യുതി എടുത്തിരുന്നതെന്നാണ് സൂചന.
വന്യജീവി സങ്കേതത്തിലെ പൊന്‍കുഴി സെക്ഷന്‍ പരിധിയിലാണ് മുറിയംകുന്ന്.
Comments
DeToor reflective wanderings…