Friday , June 27 2025, 3:18 am

യു.ഡി.എഫിന് നിലമ്പൂരിൽ വെൽഫെയർ വെട്ട്

ബിൻസി പാലത്ത്
വസാന വെടിക്കെട്ട് രണ്ടാം റൗണ്ടിൽ ഇറങ്ങി നിലമ്പൂരിൽ .തിരഞ്ഞെടുപ്പ് സസ്പെൻസ് കളഞ്ഞു കുളിച്ചത് വെൽഫെയർ പാർട്ടി .എന്നു വെച്ചാൽ ജമാ അത്തെ ഇസ്ളാമിയുടെ രാഷ്ട്രീയ രൂപം. ഇവരുടെ പിന്തുണ യു ഡി എഫിന് . ഈ അരി പുതിയതല്ലെന്ന് ഷൗക്കത്ത് തന്നെ പറയുന്നു. രാഹുൽ ഗാന്ധിക്കും പിന്നെ പ്രിയങ്കക്കും തിളപ്പിച്ചിട്ടുണ്ട്. 2006 തിരുവമ്പാടി ഉപതിരഞ്ഞെടുപ്പ് തൊട്ടിങ്ങോട്ട് പക്ഷെ ഇടതുമുന്നണിക്കൊപ്പം തന്നെയായിരുന്നു യാത്ര .ദേശീയ രാഷ്ട്രീയം മാറി മറിഞ്ഞപ്പോഴാണ് തമ്മിൽ ഭേദം കോൺഗ്രസെന്ന മനോഭാവത്തിലേക്ക് ജമാ അത്തെ ഇസ്ളാമി മാറിയത്. സി.പി.എം ന്യുനപക്ഷവിരുദ്ധ കാർഡ് ഇറക്കി ഭൂരിപക്ഷ വോട്ട് സമാഹരണം ലക്ഷ്യമിടുന്നുവെന്നൊരു ആവലാതിയും മുസ്ളീംരാഷ്ട്രീയ മനസിലുണ്ട്.

പക്ഷെ നിലമ്പൂരിൽ സാമുദായിക വോട്ട് ധ്രുവീകരണത്തിലേക്ക് വെൽഫെയർ പാർട്ടി ഒഴിച്ച വിളക്കെണ്ണയായി പോയി അസമയത്തെ പിന്തുണ പ്രഖ്യാപനം .പിന്നാലെ പി.ഡി. പി പിന്തുണ എൽ.ഡി എഫിനെത്തി ഏതോ ഒരു ഹിന്ദു മഹാസഭയും പിന്തുണച്ചു. .ഇതാണ് സർ ഇടതുമുന്നണി ഇഛ്ച്ചിച്ചതും വെൽഫെയർ പാർട്ടി കൽപ്പിച്ചതും .സാമുദായിക ധ്രുവീകരണത്തിൻ്റെ അടിയൊഴുക്കിൽ ഹിന്ദു വോട്ടുകളുടെ അഡ് വാൻ്റേജാണ് ഇടതുമുന്നണിയുടെ ഗെയിം പ്ളാൻ . ഭൂരിപക്ഷ സമുദായ വോട്ടുകളുടെ പേട്രേണജ് ജാതകവശാൽ അവകാശപ്പെടുന്ന ബി.ജെ പി യുടെ സ്ഥാനാർത്ഥി ഒരു ക്രിസ്ത്യാനിയും. ഇതൊക്കെ പോരെ നിലമ്പൂർ പൂരം കലങ്ങാൻ .

ഇനി ഈ വോട്ട് ശതമാനകണക്കും കൂടി കേട്ടോളു .മണ്ഡലത്തിലെ ഹിന്ദു വോട്ടുകൾ 93806. അതായത് 45.3% മുസ്ളീം വോട്ടുകൾ 90 907. ശതമാന കണക്കിൽ 43.9. ക്രിസ്ത്യൻ വോട്ടുകൾ 22364. ശതമാനത്തിൽ 10.8 % .എൻ.ഡി എഫിന് പിന്തുണ പ്രഖ്യാപിച്ച പി.ഡി.പി യുടെ 2021ലെ വോട്ട് 4751 .2006 ലും 2011 ലും 2021 ലും പാർട്ടി സ്ഥാനാർത്ഥിയെ വെച്ച് പിടിച്ചതാണ്. വെൽഫെയർ പാർട്ടി വോട്ട് അയ്യായിരത്തിനടുത്ത് . അപ്പോൾ പി.ഡി.പി യെ വെച്ച് വെൽഫെയർ വോട്ടിൻ്റെ ഫ്യൂസ് ഇടതുമുന്നണി ഊരും. ശേഷിക്കുന്നതും യു.ഡി എഫിന് കിട്ടുന്നതും പ്രചാരണ രംഗത്തെ കൺഫ്യൂഷൻ മാത്രം. അതുണ്ടാക്കുന്ന സാമുദായിക വോട്ട് ധ്രുവീകരണവും ഭൂരിപക്ഷ സമുദായ വോട്ട് കൺസോളിഡേഷനും ഇടതു പെട്ടിയിൽ വീഴും. പിന്തുണച്ചും
പിന്തുണ വാങ്ങിയും തോൽക്കാം.. അതാവും നിലമ്പൂരിലെ യു.ഡി എഫ് ഗുണപാഠം.അപ്പോ പിന്നെ ലാൽ സലാം എല്ലാവർക്കും.

Comments