കല്‍പറ്റ: ന്യൂഡല്‍ഹിയില്‍ നടന്ന 23-ാമത് ഏഷ്യന്‍ പഞ്ചഗുസ്തി ചാമ്പ്യന്‍ഷിപ്പില്‍ എട്ട് മെഡലുകള്‍ രാജ്യത്തിനുവേണ്ടി നേടിയ വയനാട് സ്വദേശികളായ താരങ്ങളെ ജില്ലാ പഞ്ചഗുസ്തി അസോസിയേഷന്‍ അനുമോദിച്ചു. 50 കിലോഗ്രാം സബ് ജൂനിയര്‍ പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ സ്വര്‍ണവും വെങ്കലവും നേടിയ എലയ്ന്‍ ആന്‍ നവീന്‍, 50 കിലോഗ്രാം സബ് ജൂനിയര്‍ ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ വെള്ളിയും വെങ്കലവും നേടിയ എ.പി.സൂര്യനന്ദന്‍, 75 കിലോഗ്രാം ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ സ്വര്‍ണം നേടിയ സ്റ്റീവ് തോമസ്, 100 കിലോഗ്രാം മാസ്റ്റേഴ്‌സ് വിഭാഗത്തില്‍ വെള്ളി നേടിയ നവീന്‍ പോള്‍, സീനിയര്‍ ഗ്രാന്‍ഡ് മാസ്റ്റര്‍ വിഭാഗത്തില്‍ വെള്ളിയും വെങ്കലവും നേടിയ ടി.പി.തോമസ് എന്നിവരെയാണ് ഗ്രീന്‍ ഗേറ്റ്‌സ് ഹോട്ടലില്‍ സംഘടിപ്പിച്ച ചടങ്ങില്‍ ആദരിച്ചത്. സ്‌പോട്‌സ് കൗണ്‍സില്‍ ജില്ലാ പ്രസിഡന്റ് എം.മധു അധ്യക്ഷത വഹിച്ചു. ഇ.വി.ഏബ്രഹാം, ഗ്രിഗറി വൈത്തിരി, കെ.കബീര്‍ എന്നിവര്‍ പ്രസംഗിച്ചു.

പഞ്ചഗുസ്തി താരങ്ങളെ അനുമോദിച്ചു
Comments