Saturday , October 4 2025, 1:54 pm

‘പിണറായി വിജയന്‍ തുറമുഖത്തിന്റെ ശില്‍പി; കാലം കരുതിവച്ച കര്‍മയോഗി’: വി.എന്‍. വാസവന്‍

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിന്റെ ശില്‍പി എന്നും കാലം കരുതിവച്ച കര്‍മയോഗി എന്നും പുകഴ്ത്തി വി.എന്‍.വാസവന്‍. വിഴിഞ്ഞം പദ്ധതി ഉദ്ഘാടന വേദിയില്‍ മുഖ്യമന്ത്രിയെ സ്വാഗതം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഒന്നും രണ്ടും പിണറായി സര്‍ക്കാരുകളുടെ ഇച്ഛാശക്തിയാണ് വിഴിഞ്ഞം തുറമുഖം യാഥാര്‍ഥ്യമാകാന്‍ കാരണം, നമ്മുടെ നാട്ടില്‍ ഒന്നും നടക്കില്ല എന്നു പറഞ്ഞിടത്ത് എല്ലാം സാധ്യമാക്കും എന്ന വാക്ക് അര്‍ഥപൂര്‍ണമാക്കുന്ന തരത്തിലാണ് മുഖ്യമന്ത്രിയും ഇടതു സര്‍ക്കാരും പദ്ധതി നടത്തിപ്പില്‍ പങ്കുവഹിച്ചത്. എല്ലാ പ്രതിസന്ധികളെയും മറികടന്നാണ് ജൂലൈയില്‍ ട്രയല്‍ റണ്‍ നടത്തിയത്. 285 കപ്പലുകള്‍ ഇതുവരെ വിഴിഞ്ഞത്ത് എത്തിയെന്നും മന്ത്രി പറഞ്ഞു. എല്‍ഡിഎഫ് വരും എല്ലാം ശരിയാകും എന്നു പറഞ്ഞത് അര്‍ഥപൂര്‍ണമായി എന്ന് പറഞ്ഞാണ് വാസവന്‍ പ്രസംഗം അവസാനിപ്പിച്ചത്.

 

 

Comments