Saturday , October 4 2025, 10:35 am

ദേശീയപാത നിര്‍മാണം ഈ വര്‍ഷം പൂര്‍ത്തിയാക്കുമെന്ന് മുഖ്യമന്ത്രിക്ക് കേന്ദ്ര മന്ത്രിയുടെ ഉറപ്പ്

ന്യൂദല്‍ഹി: ദേശീയപാത നിര്‍മാണം ഈ വര്‍ഷം ഡിസംബറില്‍ പൂര്‍ത്തിയാക്കുമെന്ന് പിണറായി വിജയന് ഉറപ്പ് നല്‍കി കേന്ദ്ര ഉപരിതല ഗതാഗതമന്ത്രി നിതിന്‍ ഗഡ്കരി. ദേശീയപാതയുടെ തകര്‍ച്ച സംബന്ധിച്ച് ഇന്ന് നിതിന്‍ ഗഡ്കരിയുമായി നടത്തിയ ചര്‍ച്ചക്ക് പിന്നാലെയാണ് ഈ വര്‍ഷം തന്നെ നിര്‍മാണം പൂര്‍ത്തിയാക്കുമെന്ന് മുഖ്യമന്ത്രിക്ക് ഉറപ്പ് നല്‍കിയത്. സ്ഥലമേറ്റടുപ്പിന്റെ തുക കടമെടുപ്പ് പരിധിയില്‍ നിന്ന് ഒഴിവാക്കണമെന്നും കേരളം ആവശ്യപ്പെട്ടു.

മലപ്പുറം കൂരിയാട് ദേശീയപാത തകര്‍ച്ചയില്‍ തുടര്‍നടപടി ഉണ്ടാകുമെന്നും മന്ത്രി ഉറപ്പ് നല്‍കിയിട്ടുണ്ട്. അതിനിടെ, ഇന്നും മലപ്പുറം ദേശീയപാതയില്‍ വിള്ളല്‍ കണ്ടെത്തിയിരുന്നു. വലിയപറമ്പ് ദേശീയപാതയിലാണ് വിള്ളല്‍ കണ്ടെത്തിയത്. പാതമണ്ണിലേക്ക് താഴ്‌ന്നെന്ന് നാട്ടുകാര്‍ പറഞ്ഞു. സ്ഥലത്ത് നിലവില്‍ ഗതാഗതം നിര്‍ത്തിവെച്ചിട്ടുണ്ട്. നേരത്തെ വിള്ളല്‍ കണ്ടെത്തിയ കൂരിയാട് ദേശീയപാതയുടെ തൊട്ടടുത്താണ് വലിയപറമ്പ്. പാത മണ്ണിലേക്ക് താഴ്ന്നതിന് പുറമേ സമീപത്ത് ചെറിയ വിള്ളലുകള്‍ കണ്ടത്തിയതായും നാട്ടുകാര്‍ പറഞ്ഞു.

Comments