തിരുവനന്തപുരം: കേരളത്തില്‍ 24 മണിക്കൂറിനിടെ രണ്ട് കോവിഡ് മരണം. 74 വയസായ സ്ത്രീയും 79 കാരനായ പുരുഷനുമാണ് മരിച്ചത്. അതിനിടെ, കേരളത്തില്‍ ആക്ടീവ് കോവിഡ് കേസുകള്‍ 1679 ആയി ഉയര്‍ന്നു. ഇന്ത്യയിലാകെ കോവിഡ് കേസുകള്‍ 5000 കടന്നു. രാജ്യത്ത് ഏറ്റവും കൂടുതല്‍ കോവിഡ് റിപ്പോര്‍ട്ട് ചെയ്യുന്നതും കേരളത്തിലാണ്.
5364 കേസുകളാണ് നിലവില്‍ ഇന്ത്യയിലാകെ റിപ്പോര്‍ച്ച് ചെയ്തത്. കോവിഡ് കേസുകള്‍ ഉയരുന്ന സാഹചര്യത്തില്‍ എല്ലാ സംസ്ഥാനങ്ങളും സജ്ജമാകണമെന്ന് കേന്ദ്ര സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.
കോവിഡ് വ്യാപനത്തിന് കാരണം പുതിയ നാല് വകഭേദങ്ങളെന്നാണ് റിപ്പോര്‍ട്ട്. വ്യാപന ശേഷി കൂടുതലെങ്കിലും വകഭേദത്തിന് തീവ്രത കുറവാമെന്നാണ് വിലയിരുത്തല്‍. ഓക്സിജന്‍, ബെഡുകള്‍, വെന്റിലേറ്ററുകള്‍, അവശ്യ മരുന്നുകള്‍ എന്നിവയുടെ ലഭ്യത ഉറപ്പാക്കണം. രോഗ ലക്ഷണങ്ങള്‍ ഉള്ളവര്‍ തിരക്കേറിയ സ്ഥലങ്ങള്‍ സന്ദര്‍ശിക്കുന്നത് ഒഴിവാക്കാണമെന്നും കേന്ദ്രം നിര്‍ദേശിച്ചു.