തിരൂര്‍: മലപ്പുറത്ത് യുവാവ് കുത്തേറ്റ് മരിച്ച സംഭവത്തില്‍ 4 സഹോദരങ്ങള്‍ അറസ്റ്റില്‍. സാമ്പത്തിക തര്‍ക്കത്തിനൊടുവില്‍ പുറത്തൂര്‍ കാട്ടിലെപ്പള്ളി ചെറിയകത്ത് മനാഫിന്റെയും സഫൂറയുടേയും മകന്‍ തുഫൈല്‍ (26) ആണ് വ്യാഴാഴ്ച കുത്തേറ്റ് മരിച്ചത്. വ്യാഴാഴ്ച വൈകീട്ട് 5ന് വാടിക്കലിലാണ് സംഭവം. കേസില്‍ വാടിക്കല്‍ സ്വദേശികളായ ഫഹദ്, ഫാസില്‍, ഫര്‍ഷാദ്, ഫവാസ് എന്നിവരാണ് അറസ്റ്റിലായത്.
കൊലയ്ക്കു പിന്നില്‍ സാമ്പത്തിക തര്‍ക്കമാണെന്ന് പോലീസ് പറഞ്ഞു. സഹോദരങ്ങള്‍ തുഫൈലിനെ മര്‍ദിച്ച് കൊലപ്പെടുത്തിയെന്നാണ് കേസ്. തുഫൈലിന്റെ സുഹൃത്തിന് പ്രതികള്‍ പണം നല്‍കാനുണ്ടായിരുന്നു. ഇതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് ദുരന്തത്തില്‍ കലാശിച്ചത്. കുത്തേറ്റ ഉടന്‍തന്നെ തുഫൈലിനെ തിരൂര്‍ ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഇന്നലെ രാത്രിയോടെയാണ് തുഫൈല്‍ മരിച്ചത്.
Comments