Sunday , October 5 2025, 9:26 am

തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്‍ തെപ്പക്കാട് ആന വളര്‍ത്തുകേന്ദ്രം സന്ദര്‍ശിച്ചു

ഗൂഡല്ലൂര്‍: തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്‍ ചൊവ്വാഴ്ച മുതുമല കടുവാ സംരക്ഷണ കേന്ദ്രത്തിലെ തെപ്പക്കാട് ആന വളര്‍ത്തുകേന്ദ്രം സന്ദര്‍ശിച്ചു. ഓസ്‌കര്‍ അവാര്‍ഡ് നേടിയ എലിഫന്റ് വിസ്പറേഴ്‌സില്‍ അഭിനയിച്ച ബൊമ്മന്‍-ബെള്ളി ദമ്പതികളെ ആദരിച്ചു. തെപ്പക്കാടില്‍ 5.6 കോടി രൂപ ചെലവില്‍ നിര്‍മിച്ച ഭവനങ്ങളുടെ ഉദ്ഘാടനം മുഖ്യമന്ത്രി നിര്‍വഹിച്ചു. ആന വളര്‍ത്തുകേന്ദ്രത്തിലെ പാപ്പാന്‍മാര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് നടപ്പാക്കിയതാണ് ഭവന പദ്ധതി. തമിഴ്‌നാട് ചീഫ് വിപ്പ് കെ.രാമചന്ദ്രന്‍, നീലഗിരി എം.പി എ.രാജ, നീലഗിരി ജില്ലാ കലക്ടര്‍ ലക്ഷ്മി ഭവ്യതന്നീറു, ജില്ലാ പോലീസ് മേധാവി എം.എസ്.നിഷ തുടങ്ങിയവര്‍ മുഖ്യമന്ത്രിക്കൊപ്പം ഉണ്ടായിരുന്നു.

Comments