കൊച്ചി: ബലാത്സംഗക്കേസിൽ റാപ്പർ വേടന് ഉപാധികളോടെ ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചു. സെപ്റ്റംബർ 9ന് അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകണമെന്നും അറസ്റ്റ് രേഖപ്പെടുത്തി ജാമ്യത്തിൽ വിട്ടയക്കാം എന്നുമുള്ള ഉപാധികളോടെയാണ് ജാമ്യം. യുവ ഡോക്ടറുടെ പരാതിയിൽ തൃക്കാക്കര പോലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് ജാമ്യം ലഭിച്ചത്. കേസ് രജിസ്റ്റർ ചെയ്തത് മുതൽ വേടൻ ഒളിവിലായിരുന്നു. നേരത്തെ മുൻകൂർ ജാമ്യാപേക്ഷയിൽ അന്തിമ ഉത്തരവ് വരുന്നത് വരെ വേടൻ്റെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞിരുന്നു. ഉഭയകക്ഷി …
Read More »ബലാത്സംഗക്കേസിൽ വേടൻ്റെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി
കൊച്ചി: ബലാത്സംഗക്കേസില്‍ റാപ്പര്‍ വേടന്റെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി. അറസ്റ്റിൽ നിന്നും സംരക്ഷണം തേടിയുള്ള വേടൻ്റെ മുൻകൂർ ജാമ്യാപേക്ഷയിലാണ് ഹൈക്കോടതി നടപടി. വിവാഹ വാഗ്ദാനം നല്‍കി ലൈംഗിക ചൂഷണം ചെയ്‌തെന്ന യുവ ഡോക്ടറുടെ പരാതിയില്‍ തൃക്കാക്കര പോലീസ് വേടനെതിരെ രജിസ്റ്റർ ചെയ്ത കേസിലാണ് കോടതി ഇടപെടൽ. ഉഭയകക്ഷി സമ്മതപ്രകാരമുള്ള ശാരീരിക ബന്ധം എങ്ങനെ ബലാത്സംഗമാകുമെന്ന് വിധി പ്രസ്താവിക്കവേ കോടതി പരാതിക്കാരിയോട് ചോദിച്ചിരുന്നു. ‘ബന്ധത്തിൽ വിള്ളലുണ്ടാകുമ്പോഴൊക്കെ ബലാത്സംഗമായി കണക്കാക്കാനാവില്ല. തെളിവുകള്‍ പരിഗണിച്ച് …
Read More »വേടനെതിരെ വീണ്ടും ലൈംഗികാതിക്രമ പരാതി; രണ്ട് യുവതികള്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കി
തിരുവനന്തപുരം: റാപ്പര്‍ വേടനെതിരെ വീണ്ടും ലൈംഗികാതിക്രമ പരാതിയുമായി യുവതികള്‍ രംഗത്ത്. 2020ലും 2021ഉം വേടന്റെ അടുത്ത് നിന്ന് പീഡനം നേരിട്ടുവെന്ന് കാണിച്ച് രണ്ട് യുവതികളാണ് പരാതി നല്‍കിയത്. പരാതികള്‍ നേരിട്ട് മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് മെയില്‍ ചെയ്യുകയായിരുന്നു. ഗവേഷണാവശ്യത്തിനായി വേടനെ സമീപിച്ചപ്പോള്‍ ലൈംഗികമായി ഉപദ്രവിച്ചെന്നാണ് ഒരു പരാതി. എതിര്‍ത്തപ്പോള്‍ തന്നെ ക്രൂരമായി ഉപദ്രവിച്ചെന്നും പരാതിയില്‍ പറയുന്നു. മറ്റൊരാള്‍ വേടനുമായി സൗഹൃദമുണ്ടായിരുന്ന ആളാണ്. തന്നെ ക്രൂരമായി ലൈംഗികാതിക്രമത്തിന് ഇരയാക്കിയെന്നാണ് ഇവരുടേയും പരാതി. അതേസമയം …
Read More »“വേട്ടയാടുന്നു, ആസൂത്രിത നീക്കത്തിന് തെളിവുണ്ട്, നിയമപരമായി മുന്നോട്ട് പോകും: വേടൻ
കൊച്ചി: വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന യുവ ഡോക്ടറുടെ പരാതിയില്‍ പ്രതികരിച്ച് റാപ്പര്‍ വേടന്‍. തന്നെ വേട്ടയാടുകയാണ്. ആസൂത്രിത നീക്കത്തിന് തെളിവുണ്ട്. അപകീര്‍ത്തിപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണ് പരാതിയെന്നും നിയമപരമായി മുന്നോട്ട് പോകുമെന്നും വേടൻ പറഞ്ഞു. മുൻകൂർ ജാമ്യത്തിനായി ഇന്നു തന്നെ ഹൈക്കോടതിയെ സമീപിക്കുമെന്നും വേടൻ കുട്ടിച്ചേർത്തു. യുവ ഡോക്ടറുടെ പരാതിയില്‍ വേടനെതിരെ ഇന്നലെ രാത്രിയാണ് തൃക്കാക്കര പൊലീസ് കേസെടുത്തത്. വിവാഹ വാഗ്ദാനം നല്‍കി തന്നെ വിവിധ ഇടങ്ങളിൽ വച്ച് പീഡിപ്പിച്ചെന്നും പിന്നീട് ബന്ധത്തില്‍ …
Read More »യുവ ഡോക്ടറെ പീഡിപ്പിച്ചെന്ന പരാതിയിൽ റാപ്പർ വേടനെതിരെ കേസ്
തിരുവനന്തപുരം: യുവ ഡോക്ടറുടെ പരാതിയിൽ റാപ്പര്‍ വേടനെതിരെ ബലാത്സംഗ കേസ്. വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചുവെന്ന പരാതിയിലാണ് കേസെടുത്തത്. 2021 ഓഗസ്റ്റ് മുതല്‍ 2023 മാര്‍ച്ച് വരെ വിവിധ സ്ഥലങ്ങളില്‍ വെച്ച് പീഡിപ്പിച്ചുവെന്നാണ് പരാതിയിൽ. തൃക്കാക്കര പൊലീസാണ് കേസെടുത്തത്. പരാതിയിൽ ഇന്നലെ രാത്രിയാണ് കേസെടുത്തത്. ഇന്‍സ്റ്റഗ്രാമിലൂടെയാണ് വേടനുമായി സൗഹൃദം ആരംഭിച്ചതെന്നും പരിചയത്തിനൊടുവില്‍ കോഴിക്കോട്ടെ ഫ്‌ളാറ്റില്‍ വെച്ച് വേടന്‍ ബലാത്സംഗം ചെയ്തുവെന്നുമാണ് ഡോക്ടറുടെ മൊഴി. വിവാഹം കഴിക്കാമെന്ന് വാഗ്ദാനം ചെയ്ത് പിന്നീട് …
Read More »ജെ.സി ഡാനിയേല്‍ പുരസ്‌കാരം വേടന്; ഫെമിനിച്ചി ഫാത്തിമ മികച്ച സിനിമ
തിരുവനന്തപുരം: 16ാമത് ജെ.സി ഡാനിയേല്‍ ഫൗണ്ടേഷന്‍ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. ഫാസില്‍ മുഹമ്മദ് സംവിധാനം ചെയ്ത ഫെമിനിച്ചി ഫാത്തിമയാണ് മികച്ച ചിത്രം. മഞ്ഞുമ്മല്‍ ബോയ്‌സ് ഒരുക്കിയ ചിദംബരം മികച്ച സംവിധായകനായി. മികച്ച ഗായകനുള്ള അവാര്‍ഡ് വേടന്‍ (മഞ്ഞുമ്മല്‍ ബോയ്‌സ്, കൊണ്ടല്‍) നേടി. ആസിഫ് അലി, ചിന്നു ചാന്ദ്‌നി എന്നിവര്‍ മികച്ച നടീനടന്മാര്‍ക്കുള്ള അവാര്‍ഡ് നേടി. സംവിധായകന്‍ ആര്‍.ശരത് ചെയര്‍മാനും വിനു എബ്രഹാം, ഉണ്ണി പ്രണവ്, വി.സി ജോസഫ് എന്നിവര്‍ അംഗങ്ങളുമായ സമിതിയാണ് …
Read More »വേടന്റെ പാട്ട് സിലബസില്‍ ഉള്‍പ്പെടുത്തിയതില്‍ വിശദീകരണം ആവശ്യപ്പെട്ട് ഗവര്‍ണര്‍
തിരുവനന്തപുരം: റാപ്പര്‍ വേടന്റെ പാട്ട് കാലിക്കറ്റ് സര്‍വകലാശാല സിലബസില്‍ ഉള്‍പ്പെടുത്തിയതില്‍ വിശദീകരണം ആവശ്യപ്പെട്ട് സര്‍വകലാശാലാ ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍. ബി.ജെ.പി അനുകൂല സിന്‍ഡിക്കേറ്റംഗം എ.കെ. അനുരാജ് നല്‍കിയ പരാതിയിലാണ് ഗവര്‍ണറുടെ നടപടി. ലഹരി ഉപയോഗിച്ചെന്ന് പരാതികള്‍ ഉയര്‍ന്നിട്ടുള്ള വേടന്റെ പാട്ട് പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നത് തെറ്റായ സന്ദേശം നല്‍കുമെന്നാണ് സിന്‍ഡിക്കേറ്റംഗത്തിന്റെ പരാതി. മലയാള ബിരുദം മൂന്നാംസെമസ്റ്റര്‍ പാഠ്യപദ്ധതിയിലാണ് വേടന്റെ ‘ഭൂമി ഞാന്‍ വാഴുന്നിടം’ ഉള്‍പ്പെടുത്തിയത്.
Read More »തന്നെ വിഘടനവാദിയും തീവ്രവാദിയുമാക്കാന്‍ ശ്രമിക്കുന്നു: കെ.പി. ശശികലക്കെതിരെ റാപ്പര്‍ വേടന്‍
തിരുവനന്തപുരം: തനിക്കെതിരെ അധിക്ഷേപ പ്രസംഗം നടത്തിയ ഹിന്ദു ഐക്യവേദി നേതാവ് കെ.പി ശശികലക്കെതിരെ റാപ്പര്‍ വേടന്‍. തന്നെ വിഘടനവാദിയും തീവ്രവാദിയുമാക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ഇത്തരം പ്രതികരണങ്ങള്‍ വരുന്നതെന്ന് വേടന്‍ പറഞ്ഞു. താന്‍ മുന്നോട്ട് വെക്കുന്ന രാഷ്ട്രീയത്തെ അവര്‍ ഭയക്കുന്നത് കൊണ്ടാണ് ഇത്തരം പ്രസ്താവനകള്‍ ഉണ്ടാകുന്നതെന്നും വേടന്‍ കൂട്ടിച്ചേര്‍ത്തു. ‘ തന്നെ വിഘടനവാദിയും തീവ്രവാദിയുമാക്കാനാണ് അവര്‍ ശ്രമിക്കുന്നത്. ഒരു വ്യകതിയെ മാത്രം ലക്ഷ്യമിട്ടുള്ള ആക്രമണമല്ല ഇത്. തന്നെ പോലെയുള്ളവര്‍ പങ്കുവെക്കുന്ന രാഷ്ട്രീയത്തിനെതിരായ …
Read More »‘റാപ്പ് സംഗീതത്തിന് പട്ടികജാതി പട്ടിക വര്‍ഗ വിഭാഗവുമായി ബന്ധമില്ല’; വേടനെ അധിക്ഷേപിച്ച് കെ.പി ശശികല
പാലക്കാട്: റാപ്പര്‍ വേടനെതിരെ അധിക്ഷേപ പ്രസംഗവുമായി ഹിന്ദു ഐക്യവേദി നേതാവ് കെ.പി ശശികല. പാലക്കാട് നടന്ന ഹിന്ദു ഐക്യവേദിയുടെ പരിപാടിയിലായിരുന്നു കെ.പി ശശികലയുടെ അധിക്ഷേപ പരാമര്‍ശം. വേടന്മാരുടെ തുണിയില്ലാ ചാട്ടങ്ങള്‍ക്ക് മുമ്പില്‍ സമാജം അപമാനിക്കപ്പെടുന്നുവെന്ന് ശശികല പറഞ്ഞു. റാപ്പ് സംഗീതത്തിന് പട്ടികജാതി പട്ടിക വര്‍ഗ വിഭാഗവുമായി പുലബന്ധമില്ലെന്നും ശശികല കൂട്ടിച്ചേര്‍ത്തു. ‘വേടന്മാരുടെ തുണിയില്ലാ ചാട്ടങ്ങള്‍ക്ക് മുമ്പില്‍ സമാജം അപമാനിക്കപ്പെടുന്നു. സാധാരണക്കാരന് പറയാനുള്ളത് കേള്‍ക്കണം അല്ലാതെ കഞ്ചാവോളികള്‍ പറയുന്നതേ കേള്‍ക്കൂവെന്ന ഭരണകൂടത്തിന്റെ …
Read More »സ്റ്റേജില്‍ ടെക്‌നിഷ്യന്‍ ഷോക്കേറ്റ് മരിച്ചു: വേടന്റെ സംഗീതപരിപാടി റദ്ദാക്കി; ചെളിവാരിയെറിഞ്ഞ് പ്രതിഷേധം
കിളിമാനൂര്‍ : എല്‍ഇഡി വോള്‍ സ്ഥാപിക്കുന്നതിനിടെ വൈദ്യുതാഘാതമേറ്റ് ടെക്‌നിഷ്യന്‍ മരിച്ചതോടെ വെള്ളല്ലൂര്‍ ഊന്നന്‍കല്ലില്‍ നടത്താനിരുന്ന റാപ് ഗായകന്‍ വേടന്റെ (ഹിരണ്‍ദാസ് മുരളി) സംഗീത പരിപാടി റദ്ദാക്കി. ഇതോടെ സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള ജനക്കൂട്ടം പ്രതിഷേധിച്ച് സ്റ്റേജിലേക്ക് ചെളിയും കല്ലും വാരിയെറിഞ്ഞത് സംഘര്‍ഷത്തിനിടയാക്കി. ശബ്ദ സംവിധാനങ്ങള്‍ക്കായി എത്തിച്ച ഉപകരണങ്ങള്‍ പലതും നശിച്ചു. എല്‍ഇഡി വോള്‍ സ്ഥാപിക്കുന്നതിനിടെയാണ് ടെക്‌നിഷ്യന്‍ ആറ്റിങ്ങല്‍ കോരാണി ഇടയ്‌ക്കോട് ഇളയന്റെ വിളവീട്ടില്‍ ലിജു ഗോപിനാഥ്(42) ഷോക്കേറ്റ് മരിച്ചത്. ഇതേ തുടര്‍ന്ന് …
Read More »
DeToor reflective wanderings…