തിരുവനന്തപുരം: മെഡിക്കല്‍ കോളജില്‍ മതിയായ ചികിത്സ കിട്ടാതെ രോഗി മരിച്ചെന്ന് പരാതി. കണ്ണൂര്‍ സ്വദേശി ശ്രീഹരിയുടെ (51) മരണത്തിലാണ് പരാതിയുമായി സഹപ്രവര്‍ത്തകര്‍ രംഗത്ത് വന്നത്. ജോലിക്കിടെ കുഴഞ്ഞുവീണതിനെ തുടര്‍ന്ന് കഴിഞ്ഞമാസം 19ന് ശ്രീഹരിയെ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചിരുന്നു. എന്നാല്‍ ആശുപത്രിയില്‍ കൃത്യസമയത്ത് ചികിത്സ നല്‍കിയില്ലെന്നും തറയില്‍ കിടത്തിയെന്നും ആരും തിരിഞ്ഞു നോക്കിയില്ലെന്നുമാണ് പരാതി. എന്നാല്‍ ശ്രീഹരിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ശേഷം കൂടെയുണ്ടായിരുന്നവര്‍ മടങ്ങിയെന്നും കൂട്ടിരിപ്പുകാര്‍ ഇല്ലാത്ത ഗണത്തില്‍ പെടുത്തി ചികിത്സ …
Read More »യുവതിയുടെ നെഞ്ചില്‍ ഗൈഡ് വയര്‍ കുടുങ്ങിയ സംഭവം; ഡോ.രാജീവ് കുമാറിനെതിരെ കേസ്
തിരുവനന്തപുരം: തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ വച്ച് ചികിത്സപ്പിഴവിന് ഇരയായെന്ന യുവതിയുടെ പരാതിയില്‍ പോലീസ് കേസെടുത്തു. തിരുവനന്തപുരം ജനറല്‍ ആശുപത്രിയിലെ ഡോക്ടര്‍ രാജീവ് കുമാറിനെതിരെ ബിഎന്‍എസിലെ 336, 338 വകുപ്പുകള്‍ പ്രകാരമാണ് പോലീസ് കേസെടുത്തത്. 2023 ല്‍ തൈറോയ്ഡ് ശസ്ത്രക്രിയക്കിടെ ആശുപത്രിയില്‍ വച്ച് മലയിന്‍കീഴ് സ്വദേശിനി സുമയ്യയുടെ നെഞ്ചില്‍ ഗൈഡ് വയര്‍ കുടുങ്ങി എന്നാണ് സുമയ്യയുടെ കുടുംബം ആരോപിച്ചത്. കഴിഞ്ഞ ദിവസമാണ് യുവതിയും കുടുംബവും സംഭവം മാധ്യമങ്ങള്‍ വഴി പുറത്തറിയിച്ചത്. ശസ്ത്രക്രിയ …
Read More »ഡോ.ഹാരിസിന്റെ മുറിയില്‍ ആരോ കടന്നതായി സംശയം; കാണാതായ ഉപകരണം പിന്നീട് ഡോക്ടറുടെ മുറിയില്‍ നിന്ന് കണ്ടെത്തി: മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ യൂറോളജി വിഭാഗം തലവന്‍ ഡോ.ഹാരിസ് ചിറക്കലിന്റെ മുറിയില്‍ അനുവാദമില്ലാതെ ആരോ കയറിയതായി സംശയമുണ്ടെന്ന് മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍. ഇത് സ്ഥിരീകരിക്കാന്‍ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചു വരികയാണെന്നും ഡോക്ടറുടെ മുറി അന്വേഷണത്തിന്റെ ഭാഗമായി അധികൃതര്‍ 3 തവണ പരിശോധിച്ചിരുന്നെന്നും ഡോ.പി.കെ ജബ്ബാര്‍ വ്യക്തമാക്കി. മെഡിക്കല്‍ കോളജ് സൂപ്രണ്ടും പ്രിന്‍സിപ്പലും ചേര്‍ന്നാണ് മുറി പരിശോധിച്ചിരുന്നത്. ആശുപത്രിയില്‍ നിന്നും കാണാതായെന്ന് മന്ത്രി വീണാ ജോര്‍ജ്ജ് പറഞ്ഞ ഉപകരണം റൂമില്‍ കൊണ്ടുവച്ചെന്നാണ് …
Read More »ഇല്ലാത്ത ആരോപണങ്ങള്‍ കെട്ടിച്ചമയ്ക്കുന്നു; നോട്ടീസിന് മറുപടി നല്‍കാനുള്ള പേപ്പര്‍ പോലും ഓഫീസില്‍ ഇല്ലാത്ത അവസ്ഥ: ഡോ.ഹാരിസ്
തിരുവനന്തപുരം: തനിക്കെതിരായ ആരോഗ്യവകുപ്പിന്റെ അന്വേഷണ റിപ്പോര്‍ട്ടിലെ ആരോപണങ്ങള്‍ വസ്തുതാവിരുദ്ധമെന്ന് ഡോ.ഹാരിസ്. ഉപകരണങ്ങള്‍ ആവശ്യപ്പെട്ട് മെഡിക്കല്‍ കോളജ് സൂപ്രണ്ടിന് അയച്ച കത്ത്് അദ്ദേഹം പുറത്തുവിട്ടു. മാര്‍ച്ച്, ജൂണ്‍ മാസങ്ങളില്‍ ഇതുസംബന്ധിച്ച് അദ്ദേഹം കത്തുനല്‍കിയിരുന്നു. ഇതോടെ ശസ്ത്രക്രിയ ഉപകരണങ്ങളുടെ ക്ഷാമം അറിയിച്ചില്ലെന്ന സര്‍ക്കാര്‍ വാദം പൊളിയുകയാണ്. വൈകാരികമായാണ് ഡോ. ഹാരിസ് ഇന്ന് മാധ്യമങ്ങളോട് പ്രതികരിച്ചത്. കത്ത് നല്‍കിയതിന് ശേഷവും ഉപകരണങ്ങള്‍ കിട്ടിയിരുന്നില്ല. കത്തടിക്കാനുള്ള പേപ്പര്‍ വരെ താന്‍ പൈസ കൊടുത്താണ് വാങ്ങിക്കുന്നത്. പ്രിന്റ് …
Read More »മെഡിക്കല്‍ കോളജിലെ ശോചനീയാവസ്ഥയ്‌ക്കെതിരെ സംസാരിച്ച ഡോക്ടര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ്
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ ഉപകരണക്ഷാമം സംബന്ധിച്ച വെളിപ്പെടുത്തല്‍ നടത്തിയ യൂറോളജി വിഭാഗം മേധാവി ഡോ.ഹാരിസിന് കാരണം കാണിക്കല്‍ നോട്ടീസ്. സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്കെതിരെ പരസ്യ പ്രതികരണം നടത്തിയത് ചട്ട ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി മെഡിക്കല്‍ വിദ്യഭ്യാസ ഓഫീസറാണ് നോട്ടീസ് നല്‍കിയത്. ഡോ.ഹാരിസ് സര്‍വീസ് ചട്ടങ്ങള്‍ ലംഘിച്ചുവെന്നാണ് സര്‍ക്കാര്‍ നിയോഗിച്ച അന്വേഷണ സമിതിയുടെ റിപ്പോര്‍ട്ടില്‍. ഫെയ്‌സ്ബുക്ക് പോസ്റ്റ് ഇട്ടതും പരസ്യപ്രസ്താവനയും ചട്ട ലംഘനമാണ്. 1960ലെ സര്‍ക്കാര്‍ ജീവനക്കാരുടെ പെരുമാറ്റ ചട്ടങ്ങളുടെ ലംഘനം ഡോ.ഹാരിസിന്റെ …
Read More »ഇലക്ട്രിക് വയര്‍ മൂത്രനാളിയില്‍ തിരുകിക്കയറ്റി യുവാവ്; തിരുവനന്തപുരത്ത് അപൂര്‍വ്വ ശസ്ത്രക്രിയ
തിരുവനന്തപുരം: മൂത്രനാളിയില്‍ 3 മീറ്ററോളം നീളമുള്ള ഇലക്ട്രിക് ഇന്‍സുലേഷന്‍ വയര്‍ സ്വയം കുത്തിക്കയറ്റിയ യുവാവിന് അപൂര്‍വ്വ ശസ്ത്രക്രിയ. തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ യുറോളജി വിഭാഗം ഡോക്ടര്‍മാരാണ് സങ്കീര്‍ണമായ ശസ്ത്രക്രിയയിലൂടെ യുവാവിനെ രക്ഷിച്ചത്. മൂത്രസഞ്ചിയില്‍ ഇലക്ട്രിക് വയര്‍ കുടുങ്ങിക്കിടക്കുന്ന നിലയിലാണ് യുവാവ് ആശുപത്രിയിലെത്തിയത്. ഇത് എങ്ങനെ സംഭവിച്ചു എന്ന കാര്യം പുറത്തുവന്നിട്ടില്ല. രണ്ടര മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയയില്‍ ഇലക്ട്രിക് വയര്‍ പല കഷണങ്ങളായി മുറിച്ച് പുറത്തെടുക്കുകയായിരുന്നു. ഇയാള്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. …
Read More »പ്ലസ് വണ്‍ വിദ്യാര്‍ഥികള്‍ക്ക് റാഗിങ്ങില്‍ ഗുരുതര പരിക്ക്; അഞ്ച് പ്ലസ് ടു വിദ്യാര്‍ഥികള്‍ക്ക് സസ്‌പെന്‍ഷന്‍
തിരുവനന്തപുരം: തിരുവനന്തപുരം ആലങ്കോട് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ പ്ലസ് വണ്‍ വിദ്യാര്‍ഥികള്‍ക്ക് റാഗിങ്ങില്‍ ഗുരുതര പരിക്ക്. അക്രമം നടത്തിയ അഞ്ച് പ്ലസ് ടു വിദ്യാര്‍ഥികളെ സസ്‌പെന്‍ഡ് ചെയ്തു. വ്യാഴാഴ്ചയായിരുന്നു സംഭവം. മൂന്ന് പ്ലസ് വണ്‍ വിദ്യാര്‍ഥികള്‍ക്കാണ് റാഗിങ്ങില്‍ പരിക്കേറ്റത്. ഇന്റര്‍വെല്‍ സമയത്ത് പ്ലസ് ടു വിദ്യാര്‍ഥികള്‍ കൂട്ടമായെത്തി അകാരണമായി മര്‍ദിക്കുകയായിരുന്നുവെന്ന് വിദ്യാര്‍ഥികള്‍ പൊലീസിനോട് പറഞ്ഞു. ഒരു വിദ്യാര്‍ഥിയുടെ കണ്ണിനും മറ്റൊരു വിദ്യാര്‍ഥിയുടെ മുഖത്തും പരിക്കുണ്ട്. പരിക്കേറ്റ വിദ്യാര്‍ഥികള്‍ ആശുപത്രിയില്‍ ചികിത്സ തേടി.
Read More »ഇടത് കണ്ണിന് നല്‍കേണ്ട ചികിത്സ വലത് കണ്ണിന്; ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍
തിരുവനന്തപുരം: തിരുവനന്തപുരം സര്‍ക്കാര്‍ കണ്ണാശുപത്രിയില്‍ ചികിത്സാപിഴവ് വരുത്തിയ ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍. അസി. പ്രഫ എസ്.എസ് സുജീഷിനെയാണ് അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തത്. ഇടത് കണ്ണിന് നല്‍കേണ്ട ചികിത്സ വലത് കണ്ണിന് മാറി നല്‍കിയെന്നാണ് കണ്ടെത്തിയത്. നീര്‍ക്കെട്ട് കുറയാന്‍ നല്‍കേണ്ട കുത്തിവെപ്പ് വലത് കണ്ണിനു മാറി നല്‍കുകയായിരുന്നു. ഭീമാപള്ളി സ്വദേശിയായ അസൂറാബീബി എന്ന 55കാരിക്ക് കാഴ്ചക്ക് മങ്ങലുണ്ടായപ്പോഴാണ് ചികിത്സ തേടിയത്. ഒരുമാസമായി ഇവര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ചൊവ്വാഴ്ചയാണ് ശസ്ത്രക്രിയക്ക് തീയതി നിശ്ചയിച്ചത്.ശസ്ത്രക്രിയക്ക് …
Read More »സ്‌കൂള്‍ പ്രവേശനോത്സവത്തില്‍ പോക്‌സോ കേസ് പ്രതി മുഖ്യാതിഥി; വിശദീകരണം തേടി വിദ്യാഭ്യാസ മന്ത്രി
തിരുവനന്തപുരം: പോക്‌സോ കേസില്‍ ഉള്‍പെട്ട വിവാദ യൂട്യൂബറെ പ്രവേശനോത്സവച്ചടങ്ങില്‍ മുഖ്യാതിഥിയാക്കിയ സ്‌കൂള്‍ നടപടി വിവാദത്തില്‍. പോക്‌സോ കേസ് പ്രതിയായ മുകേഷ് എം. നായരാണ് തിരുവനന്തപുരം ഫോര്‍ട്ട് ഹൈസ്‌കൂളില്‍ നടന്ന പ്രവേശനോത്സവത്തില്‍ മുഖ്യാതിഥിയായത്. നഗരത്തിലെ പുരാതനമായ എയ്ഡഡ് സ്‌കൂളിലാണ്, പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ അര്‍ദ്ധനഗ്‌നയാക്കി വിഡിയോ ചിത്രീകരിച്ച കേസില്‍ പ്രതിചേര്‍ക്കപ്പെട്ട മുകേഷ് എം. നായരെ മുഖ്യാതിഥിയായി പരിപാടിയില്‍ പങ്കെടുപ്പിച്ചത്. പോക്‌സോ കോടതിയില്‍നിന്ന് ഉപാധികളോടെയാണ് ഇയാള്‍ ജാമ്യത്തിലിറങ്ങിയത്. സ്‌കൂളില്‍നിന്ന് പത്താം ക്ലാസ് പരീക്ഷയില്‍ ഉന്നതവിജയം …
Read More »പ്രണയാഭ്യർത്ഥന നിരസിച്ച പത്താം ക്ലാസുകാരിക്ക് നേരെ ഭീഷണി
തിരുവനന്തപുരം: പ്ലസ് ടു വിദ്യാർത്ഥിയുടെ പ്രണയാഭ്യർത്ഥന നിരസിച്ചതിന് പത്താം ക്‌ളാസ് വിദ്യാർത്ഥിനിക്ക് ഭീഷണി. പ്രണയാഭ്യർത്ഥന നടത്തിയ പ്ലസ് ടു വിദ്യാർത്ഥിയുടെ സുഹൃത്തുക്കളാണ് പത്താം ക്‌ളാസ് വിദ്യാർത്ഥിനിയെ ഭീഷണിപ്പെടുത്തിയത്. ഇവരെ പൊലീസ് അറസ്റ്റ് ചെയ്തു.തിരുവനന്തപുരം വെള്ളറടയിലാണ് സംഭവം. മണ്ണംകോട് സ്വദേശികളായ അനന്ദു, സജിൻ എന്നിവരാണ് പിടിയിലായത്. പ്ലസ് ടു വിദ്യാർത്ഥിയെ പ്രണയിക്കണമെന്നായിരുന്നു ഇവരുടെ ആവശ്യം. ഇതിനായി പെൺകുട്ടിയെ പിന്തുടരുകയും മാതാവിൻ്റെ ഫോണിൽ വിളിച്ച് ഇവർ ഭീഷണിപ്പെടുത്തുകയും ചെയ്തു. ശല്യം സഹിക്കാതെ വന്നതോടെ …
Read More »