Thursday , July 31 2025, 12:27 am

Tag Archives: SUPREME COURT

സര്‍ക്കാരിന് തിരിച്ചടി; സ്ഥിരം വിസിമാരെ നിയമിക്കുന്നത് വരെ നിലവിലുള്ളവര്‍ക്ക് തുടരാം: സുപ്രീംകോടതി

ന്യൂഡല്‍ഹി: സംസ്ഥാനത്തെ സര്‍വകലാശാലകളില്‍ സ്ഥിരം വിസിമാരെ നിയമിക്കുന്നത് വരെ താല്‍ക്കാലിക വിസിമാര്‍ക്ക് തുടരാമെന്ന് സുപ്രീംകോടതി. സ്ഥിരം വിസിമാരെ ഉടന്‍ നിയമിക്കണമെന്നും വിസി നിയമനത്തില്‍ സര്‍ക്കാരുമായി ചാന്‍സലര്‍ സഹകരിക്കണമെന്നും കോടതി നിര്‍ദേശിച്ചു. ഇതിനായി ചാന്‍സലര്‍ക്ക് വിജ്ഞാപനമിറക്കാമെന്നും കോടതി പറഞ്ഞു. എപിജെ അബ്ദുല്‍ കലാം യൂണിവേഴ്‌സിറ്റി, ഡിജിറ്റല്‍ യൂണിവേഴ്‌സിറ്റി എന്നിവിടങ്ങളിലെ താല്‍ക്കാലിക വിസി നിയമനത്തില്‍ ഹൈക്കോടതി വിധിയെ ചോദ്യം ചെയ്ത് കൊണ്ടാണ് ഗവര്‍ണര്‍ സുപ്രീംകോടതിയെ സമീപിച്ചത്. സര്‍വകലാശാലകളില്‍ സ്ഥിരം വിസിമാര്‍ വേണം. അല്ലെങ്കില്‍ അത് …

Read More »

ഔദ്യോഗിക വസതി വിടാതെ മുൻ ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡ്

മുൻ ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് വിരമിച്ച് ഏഴു മാസമായിട്ടും ഔദ്യോഗിക വസതിയിൽ തുടരുന്നു . വിരമിച്ച് ആറു മാസം മാത്രമേ ഇങ്ങനെ തുടരാനാവു. നാല ജഡ്ജിമാർക്ക് ഇനിയും സർക്കാർ താമസം കിട്ടാത്തപ്പോഴാണ് മുൻ ചീഫ് ജസ്റ്റിസ് കൃഷ്ണമേനോൻ മാർഗിലെ പാർപ്പിടത്തിൽ തുടരുന്നത്. 2024 നവംബർ 10 നാണ് ഇദ്ദേഹം വിരമിച്ചത്. പിൻഗാമികളായി എത്തിയ രണ്ടു ചീഫ് ജസ്റ്റിസുമാരും ഔദ്യോഗിക വസതിയിലേക്ക് മാറിയിരുന്നില്ല. സുപ്രീം കോടതി ജഡ്ജിമാർക്ക് താമസ സൗകര്യം …

Read More »

ജസ്റ്റിസ് ബി.ആര്‍. ഗവായ് സത്യപ്രതിജ്ഞ ചെയ്തു; ദലിത് വിഭാഗത്തില്‍ നിന്നുള്ള രണ്ടാമത്തെ ചീഫ് ജസ്റ്റിസ്

ന്യൂഡല്‍ഹി: ഇന്ത്യയുടെ 52-ാം ചീഫ് ജസ്റ്റിസായി ജസ്റ്റിസ് ഭൂഷണ്‍ രാമകൃഷ്ണ ഗവായ് സത്യപ്രതിജ്ഞ ചെയ്തു. രാഷ്ട്രപതി ഭവനില്‍ നടന്ന ചടങ്ങില്‍ രാഷ്ട്രപതി ദ്രൗപദി മുര്‍മു സത്യവാചകം ചൊല്ലിക്കൊടുത്തു. ജസ്റ്റിസ് സഞ്ജീവ് ഖന്നയുടെ പിന്‍ഗാമിയായാണ് ബി.ആര്‍.ഗവായ് സ്ഥാനമേറ്റത്. ജസ്റ്റിസ് ഗവായ്ക്ക് ആറു മാസം ചീഫ് ജസ്റ്റിസ് പദവിയില്‍ ഇരിക്കാം. നവംബറിലാണ് വിരമിക്കുക. മലയാളിയായ ജസ്റ്റിസ് കെ.ജി. ബാലകൃഷ്ണനുശേഷം ചീഫ് ജസ്റ്റിസ് പദവിയില്‍ എത്തുന്ന ദലിത് വിഭാഗത്തില്‍ നിന്നുള്ള രണ്ടാമത്തെയാളാണ് ഗവായ്. മഹാരാഷ്ട്രയിലെ …

Read More »