കുവൈത്ത് സിറ്റി: രാജ്യത്തിനുള്ളിലേക്ക് വരുന്നവര്‍ക്കും പോകുന്നവര്‍ക്കും കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി കുവൈത്ത് ഗവണ്‍മെന്റ്. 3000 കുവൈത്ത് ദിനാറില്‍ (8,52,981 രൂപ) കൂടുതല്‍ മൂല്യമുള്ള പണം, സ്വര്‍ണം, മറ്റ് വസ്തുക്കള്‍ എന്നിവ ഇനി മുതല്‍ കസ്റ്റംസ് ഡിപാര്‍ട്ട്‌മെന്റിനെ അറിയിക്കണം. വിദേശികള്‍ക്ക് മാത്രമല്ല സ്വദേശികള്‍ക്കും നിര്‍ദേശം ബാധകമാണ്. അനധികൃത സാമ്പത്തിക ഇടപാടുകള്‍ നിയന്ത്രിക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ നീക്കം. പൗരന്മാര്‍, പ്രവാസികള്‍, സന്ദര്‍ശകര്‍ എന്നിവര്‍ക്കെല്ലാം ഇവ ബാധകമാണ്. വിമാനത്താവളങ്ങളിലെ അറൈവല്‍, ഡിപാര്‍ച്ചര്‍ ടെര്‍മിനലുകളിലെത്തുന്ന …
Read More »കൊണ്ടോട്ടിയില്‍ വന്‍ കുഴല്‍പ്പണ വേട്ട; കാറിന്റെ രഹസ്യ അറയില്‍ ഒളിപ്പിച്ചത് ഒരു കോടി 91 ലക്ഷം രൂപ
മലപ്പുറം: ബെംഗളൂരുവില്‍ നിന്ന് മലപ്പുറത്തേക്ക് കടത്തുകയായിരുന്ന രേഖകളില്ലാത്ത 1,91,48,000 രൂപയുമായി 2 പേര്‍ കൊണ്ടോട്ടി പൊലീസിന്റെ പിടിയിലായി. മലപ്പുറം മങ്കട പനങ്ങാങ്ങര സ്വദേശി പൂളക്കല്‍ തസ്ലിം ആരിഫ് (38), മലപ്പുറം മുണ്ടുപറമ്പ് വടക്കീടന്‍ മുഹമ്മദ് ഹനീഫ (37) എന്നിവരാണ് പിടിയിലായത്. കാറിന്റെ സീറ്റിനോട് ചേര്‍ന്ന് മൂന്ന് രഹസ്യ അറകളിലാണ് കുഴല്‍പ്പണം ഒളിപ്പിച്ചിരുന്നത്. പിടിച്ചെടുത്ത പണവും കാറും കോടതിക്ക് കൈമാറും.
Read More »