Saturday , October 4 2025, 3:40 am

Tag Archives: sexual assault

ബലാൽത്സംഗക്കേസ് : വേടന് ഉപാധികളോടെ മുൻകൂർ ജാമ്യം

കൊച്ചി: ബലാത്സംഗക്കേസിൽ റാപ്പർ വേടന്  ഉപാധികളോടെ ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചു. സെപ്റ്റംബർ 9ന് അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകണമെന്നും അറസ്റ്റ് രേഖപ്പെടുത്തി ജാമ്യത്തിൽ വിട്ടയക്കാം എന്നുമുള്ള ഉപാധികളോടെയാണ് ജാമ്യം. യുവ ഡോക്ടറുടെ പരാതിയിൽ തൃക്കാക്കര പോലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് ജാമ്യം ലഭിച്ചത്. കേസ് രജിസ്റ്റർ ചെയ്തത് മുതൽ വേടൻ ഒളിവിലായിരുന്നു. നേരത്തെ മുൻകൂർ ജാമ്യാപേക്ഷയിൽ അന്തിമ ഉത്തരവ് വരുന്നത് വരെ  വേടൻ്റെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞിരുന്നു. ഉഭയകക്ഷി …

Read More »

മോശം പെരുമാറ്റം: മുതിര്‍ന്ന ഐപിഎസ് ഉദ്യോഗസ്ഥനെതിരെ പരാതിയുമായി വനിത എസ്‌ഐമാര്‍

തിരുവനന്തപുരം: മുതിര്‍ന്ന ഐപിഎസ് ഉദ്യോഗസ്ഥന്‍ അപമര്യാദയായി പെരുമാറിയെന്ന പരാതിയുമായി രണ്ട് വനിത എസ്‌ഐമാര്‍. മോശം പരാമര്‍ശങ്ങള്‍ അടങ്ങിയ സന്ദേശങ്ങള്‍ അയച്ചെന്നു കാണിച്ച് ഡി.ഐ.ജി അജിതാ ബീഗത്തിനാണ് പരാതി നല്‍കിയത്. പരാതിക്കാരുടെ മൊഴി രേഖപ്പെടുത്തുകയും രണ്ട് പേരും മൊഴിയില്‍ ഉറച്ചു നില്‍ക്കുകയുമാണ്. പരാതിക്കൊപ്പം സന്ദേശങ്ങളുടെ വിവരങ്ങളും വനിത ഉദ്യോഗസ്ഥര്‍ കൈമാറിയിട്ടുണ്ട്. ക്രമസമാധാന ചുമതലയിലുണ്ടായിരുന്ന ഉദ്യോഗസ്ഥനെതിരെയാണ് പരാതി. ഇയാള്‍ ഇപ്പോള്‍ തലസ്ഥാനത്ത് സുപ്രധാന ചുമതലയിലാണ് ഉള്ളത്. എന്നാല്‍ ഉദ്യോഗസ്ഥന്‍ ആരാണെന്ന കാര്യം ഇതുവരെ …

Read More »

‘രാഹുല്‍ മാങ്കൂട്ടത്തില്‍ ഗര്‍ഭഛിദ്രത്തിന് പ്രേരിപ്പിച്ചു’; യുവതിയുടെ വെളിപ്പെടുത്തലിന് പിന്നാലെ പോലീസില്‍ പരാതി

കൊച്ചി: കോണ്‍ഗ്രസ് എം.എല്‍.എയും യൂത്ത് കോണ്‍ഗ്രസ് മുന്‍ പ്രസിഡന്റുമായിരുന്ന രാഹുല്‍ മാങ്കൂട്ടത്തിലിന് എതിരെ പോലീസില്‍ പരാതി. രാഹുല്‍ ഗര്‍ഭഛിദ്രത്തിന് നിര്‍ബന്ധിച്ചെന്ന യുവതിയുടെ വെളിപ്പെടുത്തലിന് പിന്നാലെ എംഎല്‍എ ക്കെതിരെ കേസെടുക്കണം എന്നാവശ്യപ്പെട്ട് അഭിഭാഷകനായ ഷിന്റോ സെബാസ്റ്റിയനാണ് എറണാകുളം സെന്‍ട്രല്‍ പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയത്. ബാലാവകാശ കമ്മീഷനും പരാതി നല്‍കിയിട്ടുണ്ട്. എം.എല്‍.എക്കെതിരെ ലൈംഗികാരോപണങ്ങള്‍ ഉയര്‍ന്നതിന് പിന്നാലെ തനിക്കെതിരെ എവിടെയും പരാതിയില്ലെന്നും ആരും പരാതിപ്പെട്ടിട്ടില്ലെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ അവകാശപ്പെട്ടിരുന്നു. ഇതിനു പിന്നാലെയാണ് പോലീസ് …

Read More »

രാഹുല്‍ മാങ്കൂട്ടത്തില്‍ യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം രാജിവച്ചു; രാജി ഹൈക്കമാന്‍ഡ് ആവശ്യപ്പെട്ടതിനെ തുടര്‍ന്ന്

പാലക്കാട്: ലൈംഗികാരോപണങ്ങളെ തുടര്‍ന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ എം.എല്‍.എ യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം രാജിവച്ചു. എഐസിസി നിര്‍ദേശത്തെ തുടര്‍ന്നാണ് രാജി. നിലവിലെ ആരോപണങ്ങള്‍ ഉയര്‍ന്നുവരുന്നതിന് മുന്‍പു തന്നെ പാര്‍ട്ടിക്ക് രാഹുലിനെതിരെ പരാതി ലഭിച്ചിരുന്നു. തുടര്‍ന്ന് സംസ്ഥാനത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി ദീപദാസ് മുന്‍ഷി അന്വേഷണത്തിന് കെപിസിസി നേതൃത്വത്തിന് നിര്‍ദേശം നല്‍കിയിരുന്നു. പാര്‍ട്ടി അന്വേഷണത്തില്‍ രാഹുലിനെതിരെ ഉയര്‍ന്ന ആരോപണങ്ങളില്‍ വസ്തുതകളുണ്ടെന്ന് കണ്ടെത്തിയിരുന്നു. ഇതിനെത്തുടര്‍ന്നാണ് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്ത് നിന്ന് രാജിവെക്കാന്‍ …

Read More »

ബലാത്സംഗക്കേസിൽ വേടൻ്റെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി

കൊച്ചി: ബലാത്സംഗക്കേസില്‍ റാപ്പര്‍ വേടന്റെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി. അറസ്റ്റിൽ നിന്നും സംരക്ഷണം തേടിയുള്ള വേടൻ്റെ മുൻകൂർ ജാമ്യാപേക്ഷയിലാണ് ഹൈക്കോടതി നടപടി. വിവാഹ വാഗ്ദാനം നല്‍കി ലൈംഗിക ചൂഷണം ചെയ്‌തെന്ന യുവ ഡോക്ടറുടെ പരാതിയില്‍ തൃക്കാക്കര പോലീസ് വേടനെതിരെ രജിസ്റ്റർ ചെയ്ത കേസിലാണ് കോടതി ഇടപെടൽ. ഉഭയകക്ഷി സമ്മതപ്രകാരമുള്ള ശാരീരിക ബന്ധം എങ്ങനെ ബലാത്സംഗമാകുമെന്ന് വിധി പ്രസ്താവിക്കവേ  കോടതി പരാതിക്കാരിയോട് ചോദിച്ചിരുന്നു. ‘ബന്ധത്തിൽ വിള്ളലുണ്ടാകുമ്പോഴൊക്കെ ബലാത്സംഗമായി കണക്കാക്കാനാവില്ല. തെളിവുകള്‍ പരിഗണിച്ച് …

Read More »

ചികിത്സയ്‌ക്കെത്തിയ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചു: നാദാപുരത്ത് ഡോക്ടര്‍ അറസ്റ്റില്‍

കോഴിക്കോട്: ചികിത്സയ്‌ക്കെത്തിയ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചെന്ന കേസില്‍ കോഴിക്കോട് ആയുര്‍വേദ ഡോക്ടര്‍ അറസ്റ്റില്‍. നാദാപുരം ഇഹാബ് ആശുപത്രിയിലെ ഡോക്ടറായ മാഹി സ്വദേശി ശ്രാവണ്‍ ആണ് അറസ്റ്റിലായത്. കഴിഞ്ഞ മാസമാണ് സംഭവം നടന്നത്. ചികിത്സയ്‌ക്കെത്തിയപ്പോള്‍ തന്നെ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് വിദ്യാര്‍ത്ഥിനിയുടെ പരാതി.

Read More »

വേടനെതിരെ വീണ്ടും ലൈംഗികാതിക്രമ പരാതി; രണ്ട് യുവതികള്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കി

തിരുവനന്തപുരം: റാപ്പര്‍ വേടനെതിരെ വീണ്ടും ലൈംഗികാതിക്രമ പരാതിയുമായി യുവതികള്‍ രംഗത്ത്. 2020ലും 2021ഉം വേടന്റെ അടുത്ത് നിന്ന് പീഡനം നേരിട്ടുവെന്ന് കാണിച്ച് രണ്ട് യുവതികളാണ് പരാതി നല്‍കിയത്. പരാതികള്‍ നേരിട്ട് മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് മെയില്‍ ചെയ്യുകയായിരുന്നു. ഗവേഷണാവശ്യത്തിനായി വേടനെ സമീപിച്ചപ്പോള്‍ ലൈംഗികമായി ഉപദ്രവിച്ചെന്നാണ് ഒരു പരാതി. എതിര്‍ത്തപ്പോള്‍ തന്നെ ക്രൂരമായി ഉപദ്രവിച്ചെന്നും പരാതിയില്‍ പറയുന്നു. മറ്റൊരാള്‍ വേടനുമായി സൗഹൃദമുണ്ടായിരുന്ന ആളാണ്. തന്നെ ക്രൂരമായി ലൈംഗികാതിക്രമത്തിന് ഇരയാക്കിയെന്നാണ് ഇവരുടേയും പരാതി. അതേസമയം …

Read More »

“വേട്ടയാടുന്നു, ആസൂത്രിത നീക്കത്തിന് തെളിവുണ്ട്, നിയമപരമായി മുന്നോട്ട് പോകും: വേടൻ

കൊച്ചി: വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന യുവ ഡോക്ടറുടെ പരാതിയില്‍ പ്രതികരിച്ച് റാപ്പര്‍ വേടന്‍. തന്നെ വേട്ടയാടുകയാണ്. ആസൂത്രിത നീക്കത്തിന് തെളിവുണ്ട്.  അപകീര്‍ത്തിപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണ് പരാതിയെന്നും നിയമപരമായി മുന്നോട്ട് പോകുമെന്നും വേടൻ പറഞ്ഞു. മുൻകൂർ ജാമ്യത്തിനായി ഇന്നു തന്നെ  ഹൈക്കോടതിയെ സമീപിക്കുമെന്നും വേടൻ കുട്ടിച്ചേർത്തു. യുവ ഡോക്ടറുടെ പരാതിയില്‍ വേടനെതിരെ ഇന്നലെ രാത്രിയാണ് തൃക്കാക്കര പൊലീസ് കേസെടുത്തത്. വിവാഹ വാഗ്ദാനം നല്‍കി തന്നെ വിവിധ ഇടങ്ങളിൽ വച്ച് പീഡിപ്പിച്ചെന്നും പിന്നീട് ബന്ധത്തില്‍ …

Read More »

യുവ ഡോക്ടറെ പീഡിപ്പിച്ചെന്ന പരാതിയിൽ റാപ്പർ വേടനെതിരെ കേസ്

തിരുവനന്തപുരം: യുവ ഡോക്ടറുടെ പരാതിയിൽ റാപ്പര്‍ വേടനെതിരെ ബലാത്സംഗ കേസ്. വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചുവെന്ന പരാതിയിലാണ് കേസെടുത്തത്. 2021 ഓഗസ്റ്റ് മുതല്‍ 2023 മാര്‍ച്ച് വരെ വിവിധ സ്ഥലങ്ങളില്‍ വെച്ച് പീഡിപ്പിച്ചുവെന്നാണ് പരാതിയിൽ. തൃക്കാക്കര പൊലീസാണ് കേസെടുത്തത്. പരാതിയിൽ ഇന്നലെ രാത്രിയാണ് കേസെടുത്തത്. ഇന്‍സ്റ്റഗ്രാമിലൂടെയാണ് വേടനുമായി സൗഹൃദം ആരംഭിച്ചതെന്നും പരിചയത്തിനൊടുവില്‍ കോഴിക്കോട്ടെ ഫ്‌ളാറ്റില്‍ വെച്ച് വേടന്‍ ബലാത്സംഗം ചെയ്തുവെന്നുമാണ് ഡോക്ടറുടെ മൊഴി. വിവാഹം കഴിക്കാമെന്ന് വാഗ്ദാനം ചെയ്ത് പിന്നീട് …

Read More »

‘സ്വീകരണം ഒരുക്കിക്കോ’; ലൈംഗികാതിക്രമക്കേസില്‍ സവാദ് വീണ്ടും അറസ്റ്റില്‍

കോഴിക്കോട്: കെ.എസ്.ആര്‍.ടി.സി ബസില്‍ യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ കേസില്‍ യുവാവ് അറസ്റ്റില്‍. വടകര സ്വദേശി സവാദ് ആണ് പിടിയിലായത്. മലപ്പുറത്തേക്ക് പോവുന്ന ബസിലാണ് സംഭവം. ജൂണ്‍ 14ന് നടന്ന സംഭവത്തില്‍ യുവതി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. 2023ല്‍ നെടുമ്പാശേരിയില്‍ വെച്ച് കെ.എസ്.ആര്‍.ടി.സി ബസില്‍ യുവതിക്ക് നേരെ നഗ്‌നതാ പ്രദര്‍ശനം നടത്തിയ കേസില്‍ അറസ്റ്റിലായി ജാമ്യത്തിലിറങ്ങിയ ആളാണ് സവാദ്. അന്ന് സവാദിന് ഓള്‍ കേരള മെന്‍സ് അസോസിയേഷന്‍ സ്വീകരണം …

Read More »