തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴ കനക്കുമെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദം തീവ്ര ന്യുനമര്‍ദമായി ശക്തി പ്രാപിച്ചതോടെയാണ് മുന്നറിയിപ്പ്. അടുത്ത അഞ്ച് ദിവസം പടിഞ്ഞാറന്‍ കാറ്റ് കേരളത്തിന് മുകളില്‍ ശക്തമായി തുടരാനാണ് സാധ്യത. ഇന്നും നാളെയും ഒറ്റപ്പെട്ട അതിതീവ്ര മഴക്കും മെയ് 31 വരെ ഒറ്റപ്പെട്ട അതിശക്തമായ മഴക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. അതേസമയം രാവിലെ 10 മണിക്ക് പുറത്തിറക്കിയ …
Read More »കൊച്ചി-ധനുഷ് കോടി ദേശീയപാതയിലെ രാത്രികാല യാത്ര മേയ് 30 വരെ നിരോധിച്ചു
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മഴ കനക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദം അതിതീവ്ര ന്യൂനമര്‍ദമായി മാറും. തെക്കന്‍ ജില്ലകളില്‍ ഉള്‍പ്പെടെ വ്യാപക മഴക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ് നല്‍കിയത്. അതിനിടെ, ഇടുക്കിയില്‍ മഴ മുന്നറിയിപ്പ് നില നില്‍ക്കുന്ന പശ്ചാത്തലത്തില്‍ മുന്നൊരുക്കങ്ങളും മുന്‍കരുതലുകളുമായി ജില്ലാ ഭരണകൂടം. മണ്ണിടിഞ്ഞും മരം വീണുമുള്ള അപകടങ്ങള്‍ വര്‍ധിച്ചതോടെ കൊച്ചി-ധനുഷ് കോടി ദേശീയപാതയിലെ രാത്രികാല യാത്ര മേയ് 30 വരെ നിരോധിച്ചു. മഴ …
Read More »മഴ കനക്കും; ഇന്ന് നാല് ജില്ലകളില്‍ റെഡ് അലേര്‍ട്ട്, ആറ് ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മഴ കനക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. കാസര്‍കോട്, കണ്ണൂര്‍, ഇടുക്കി, പത്തനംതിട്ട ജില്ലകളില്‍ നാളെ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു. മറ്റ് ജില്ലകളിലെല്ലാം ഓറഞ്ച് അലേര്‍ട്ടാണ്. അതിതീവ്ര മഴ ഉണ്ടാകുമെന്ന മുന്നറിയിപ്പിന്റെ അടിസ്ഥാനത്തില്‍ ആറ് ജില്ലകളില്‍ ഇന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി നല്‍കിയിട്ടുണ്ട്. കാസര്‍കോട്, കണ്ണൂര്‍, എറണാകുളം, പത്തനംതിട്ട, ഇടുക്കി, വയനാട് ജില്ലകളിലാണ് അവധി പ്രഖ്യാപിച്ചത്. കാസര്‍കോട് ജില്ലയില്‍ പ്രഫഷനല്‍ കോളേജ് ഉള്‍പ്പടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് …
Read More »വയനാട്ടില്‍ കനത്ത മഴ തുടരുന്നു
കല്‍പറ്റ: വയനാട്ടില്‍ കനത്ത മഴ തുടരുന്നു. മുള്ളന്‍കൊല്ലി പഞ്ചായത്തില്‍ കര്‍ണാടകയോട് ചേര്‍ന്നുകിടക്കുന്നത് ഒഴികെ ജില്ലയിലെ മിക്ക പ്രദേശങ്ങളിലും ശക്തമായ മഴ ലഭിച്ചു. 24 മണിക്കൂറിനിടെ പടിഞ്ഞാറത്തറ അത്തിക്കലില്‍ 156 മില്ലി മീറ്റര്‍ മഴ രേഖപ്പെടുത്തി. മാനന്തവാടി എടവക പാണ്ടിക്കടവില്‍ 114.2 മില്ലി മീറ്റര്‍ മഴ പെയ്തു. മുള്ളന്‍കൊല്ലി പെരിക്കല്ലൂരില്‍ 30.6 എം.എം മഴ ലഭിച്ചു. പുല്‍പള്ളി ചേകാടിയില്‍ 94 എം.എം. മഴ രേഖപ്പെടുത്തി. വെങ്ങപ്പള്ളി മാടക്കുന്നില്‍ 98 എം.എം. മഴ …
Read More »സംസ്ഥാനത്ത് ഇന്ന് രണ്ട് ജില്ലകളില്‍ റെഡ് അലേര്‍ട്ട്; മൂന്ന് ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി
തിരുവനന്തപുരം: കേരളത്തില്‍ അടുത്ത അഞ്ച് ദിവസം കൂടി കനത്ത മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ബംഗാള്‍ ഉള്‍ക്കടലിന് മുകളില്‍ പുതിയ ന്യൂനമര്‍ദം രൂപപ്പെട്ടു. കോഴിക്കോട്, വയനാട് ജില്ലകളില്‍ ഇന്ന് റെഡ് അലര്‍ട്ടാണ്. ഒന്‍പത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളില്‍ യെല്ലോ അലര്‍ട്ടുമാണ്. കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ കോഴിക്കോട്, വായനാട്, ഇടുക്കി ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, ഇടുക്കി, കണ്ണൂര്‍, കാസര്‍കോട് …
Read More »കാലവര്‍ഷം: വയനാട്ടില്‍ 15 ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു; 592 പേരെ മാറ്റിപ്പാര്‍പ്പിച്ചു
കല്‍പറ്റ: കാലവര്‍ഷം ശക്തിപ്രാപിച്ച വയനാട്ടില്‍ വൈത്തിരി, ബത്തേരി, മാനന്തവാടി താലൂക്കുകളിലായി 15 ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു. 165 കുടുംബങ്ങളില്‍നിന്നുള്ള 207 പുരുഷന്‍മാരും 233 സ്ത്രീകളും 152 കുട്ടികളും 32 വയോജനങ്ങളും രണ്ട് ഭിന്നശേഷിക്കാരുമാണ് ക്യാമ്പുകളില്‍ കഴിയുന്നത്. ക്യാമ്പുകളില്‍ ആറെണ്ണം വൈത്തിരി താലൂക്കിലും ഏഴെണ്ണം ബത്തേരിയിലും രണ്ടെണ്ണം മാനന്തവാടി താലൂക്കിലുമാണ്. കാവുമന്ദം, വെങ്ങപ്പള്ളി, പടിഞ്ഞാറത്തറ, കോട്ടത്തറ, മുട്ടില്‍, പനമരം, മാനന്തവാടി, ചീരാല്‍, പൂതാടി, കോട്ടപ്പടി, നെന്‍മേനി, നൂല്‍പ്പുഴ വില്ലേജ് പരിധികളില്‍ താമസിക്കുന്നവരെയാണ് …
Read More »വയനാട്ടിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി
കല്‍പറ്റ: വയനാട്ടിലെ പ്രഫഷനല്‍ കോളേജ് ഉള്‍പ്പടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും കലക്ടര്‍ നാളെ അവധി പ്രഖ്യാപിച്ചു. ജില്ലയില്‍ റെഡ് അലേര്‍ട്ട് തുടരുന്ന സാഹചര്യത്തിലാണ് തീരുമാനം. അതിനിടെ അഞ്ച് ദിവസം കൂടെ സംസ്ഥാനത്ത് കനത്തമഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കണ്ണൂര്‍, കോഴിക്കോട്, വയനാട് ജില്ലകളില്‍ റെഡ് അലേര്‍ട്ട് തുടരും. എട്ട് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ടുമാണ്. വ്യാഴം, വെള്ളി ദിവസങ്ങളില്‍ സംസ്ഥാനത്ത് അതിതീവ്ര മഴക്ക് സാധ്യത ഉണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ …
Read More »മഴ ശക്തം: കോഴിക്കോട് ഇന്നും റെഡ് അലേര്‍ട്ട്; ജില്ലയില്‍ മൂന്ന് ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു
കോഴിക്കോട്: കാലവര്‍ഷം ശക്തി പ്രാപിച്ചതോടെ കോഴിക്കോട് ജില്ലയില്‍ കനത്തനാശനഷ്ട്മാണ് റിപ്പോര്‍ട്ട് ചെയ്തത്. ജില്ലയില്‍ ഇതുവരെ നാല് പേരാണ് മഴക്കെടുതിയില്‍ മരിച്ചത്. കനത്തമഴ തുടരുന്നതിനിടെ ജില്ലയില്‍ ഇന്നും റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പൂനൂര്‍, ചാലിയാര്‍, കോരപ്പുഴ എന്നിവയില്‍ ജലനിരപ്പ് ഉയര്‍ന്നതോടെ താഴ്ന്ന പ്രദേശങ്ങളില്‍ കഴിയുന്നവര്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. മലയോരഹൈവേയില്‍ തലയാട് ഭാഗത്ത് മണ്ണിടിച്ചല്‍ ഉണ്ടായതോടെ ഗതാഗതം നിരോധിച്ചു. ഇന്നലെ രാവിലെ മുതല്‍ തുടങ്ങിയ കനത്തമഴയില്‍ കോഴിക്കോട് നഗരത്തില്‍ മിക്കയിടത്തം വെള്ളക്കെട്ട് …
Read More »മണ്ണിടിച്ചില്‍: പനമരം ചെറിയപാലത്തില്‍ ഗതാഗതം നിരോധിച്ചു
പനമരം: കനത്ത മഴയില്‍ സംരക്ഷണ മതിലിന്റെ ഭാഗം ഉള്‍പ്പെടെ ഇടിഞ്ഞതിനെത്തുടര്‍ന്ന് നടവയല്‍ റോഡിലെ ചെറിയപാലത്തില്‍ ഗതാഗതം നിരോധിച്ചു. തിങ്കളാഴ്ച സന്ധ്യയോടെയാണ് മണ്ണിടിച്ചില്‍ പ്രദേശവാസികളുടെ ശ്രദ്ധയില്‍പ്പെട്ടത്. വിവരം അറിഞ്ഞ അധികാരികള്‍ പാലത്തില്‍ ഗതാഗതം നിരോധിക്കുകയായിരുന്നു. വര്‍ഷങ്ങള്‍ പഴക്കമുള്ള ചെറിയപാലം ദുര്‍ബലമാണ്. പുതിയ പാലത്തിന്റെ പണി നടന്നുവരികയാണ്. പാലത്തില്‍ ഗതാഗതം തടഞ്ഞതിനെത്തുടര്‍ന്നു ബത്തേരി, പുല്‍പള്ളി, ദാസനക്കര ഭാഗങ്ങളിലില്‍നിന്നു പനമരത്തേക്കും തിരിച്ചുമുള്ള ബസുകള്‍ ഉള്‍പ്പെടെ വാഹനങ്ങള്‍ പച്ചിലക്കാട്, കൂടോത്തുമ്മല്‍, കാവടം വഴിയാണ് ഓടുന്നത്.
Read More »അടുത്ത മൂന്ന് മണിക്കൂറിൽ ഇടിമിന്നലോടെ കനത്തമഴയും കാറ്റും; ജാഗ്രതാ നിർദേശം
തിരുവനന്തപുരം: സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുന്നു. അടുത്ത മൂന്ന് മണിക്കൂറിൽ 11 ജില്ലകളിൽ ഇടിമിന്നലോടെ മഴക്കും 60 കിലോമീറ്റർ വരെ വേഗതയിൽ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട് കണ്ണൂർ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 60 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. മറ്റെല്ലാ ജില്ലകളിലും …
Read More »
DeToor reflective wanderings…