Tuesday , March 3 2026, 3:02 pm

Tag Archives: rain alert

കോഴിക്കോട് കനത്തമഴ; മാവൂരിലെ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളപ്പൊക്ക ഭീഷണിയില്‍

കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ ഇടവിട്ടുള്ള കനത്തമഴ തുടരുന്നു. മാവൂരിലെ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളപ്പൊക്ക ഭീഷണിയിലാണ്. കച്ചേരിക്കുന്നിലെ 20 കുടുംബങ്ങളെ പ്രദേശത്ത് നിന്ന് മാറ്റിപാര്‍പ്പിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. വെള്ളപ്പൊക്ക ഭീഷണി നേരിടുന്ന പശ്ചാത്തലത്തിലാണ് തീരുമാനം. മലയോര മേഖലയായ നാദാപുരം, കുറ്റ്യാടി, താമരശേരി, വടകര തുടങ്ങിയ സ്ഥലങ്ങളില്‍ ഗ്രാമീണ റോഡുകളില്‍ വെള്ളം കയറി. വൈദ്യുതി പോസ്റ്റുകള്‍ ശക്തമായ മഴയില്‍ നിലം പൊത്തിയത് കാരണം കോഴിക്കോട് ഗ്രാമീണ മേഖലകളില്‍ മിക്കയിടങ്ങളിലും വൈദ്യുതി തടസപ്പെട്ടിരിക്കുകയാണ്. ശക്തമായ …

Read More »

കനത്തമഴ; ട്രെയ്‌നുകള്‍ വൈകി ഓടുന്നു

തിരുവനന്തപുരം: കനത്ത മഴയെ തുടര്‍ന്ന് ട്രാക്കുകളില്‍ വെള്ളം കയറുകയും മരങ്ങള്‍ പൊട്ടിവീഴുകയും ചെയ്തതിനെ തുടര്‍ന്ന് ട്രെയ്‌നുകള്‍ വൈകി ഓടുന്നു.വന്ദേഭാരത് ഉള്‍പ്പെടെ നിരവധി ട്രെയിനുകളാണ് വൈകി ഓടുന്നത്. രാവിലെ 6.25ന് പുറപ്പെടേണ്ട മംഗളൂരു-തിരുവനന്തപുരം വന്ദേഭാരത് ഒന്നര മണിക്കൂര്‍ വൈകി ഓടുമെന്നാണ് റെയില്‍വേ അറിയിക്കുന്നത്. 7.49നാണ് മംഗളൂരുവില്‍നിന്ന് ട്രെയിന്‍ പുറപ്പെട്ടത്. മൈസൂര്‍-തിരുവനന്തപുരം എക്‌സ്പ്രസ്, കചെഗുഡ മുരുഡേശ്വര്‍ എക്‌സ്പ്രസ്, ബംഗളൂരു തിരുവനന്തപുരം സ്‌പെഷ്യല്‍ ട്രെയിന്‍, ഗോരക്പൂര്‍ തിരുവനന്തപുരം രപ്തിസാഗര്‍ എക്‌സ്പ്രസ്, ഏറനാട് എക്‌സ്പ്രസ്, പാലരുവി …

Read More »

മഴ കനക്കുന്നു; സംസ്ഥാനത്തെ ആറ് നദികളില്‍ ഓറഞ്ച് അലേര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്തമഴ തുടരുന്നതിനിടെ ആറ് ജില്ലകളിലെ നദികളില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു. നദികളിലെ ജലനിരപ്പ് ഉയര്‍ന്ന സാഹചര്യത്തിലാണ് ഓറഞ്ച് അലേര്‍ട്ട് നല്‍കിയത്. പത്തനംതിട്ട ജില്ലയിലെ മണിമല നദി, അച്ചന്‍കോവില്‍ നദി, പമ്പ നദി, കാസര്‍കോട്ടെ മൊഗ്രാല്‍ നദി, നീലേശ്വരം നദി, ഉപ്പള നദി എന്നിവിടങ്ങളിലാണ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചത്. വിവിധ നദികളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം ജില്ലയിലെ വാമനപുരം നദി, കൊല്ലം ജില്ലയിലെ പള്ളിക്കല്‍ നദി, പത്തനംതിട്ട …

Read More »

പെരുമഴ: സംസ്ഥാനത്ത് എട്ട് ജില്ലകളില്‍ റെഡ് അലേര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം. എട്ട് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു. ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂര്‍, പത്തനംതിട്ട, ഇടുക്കി, കാസര്‍കോട്, കണ്ണൂര്‍ ജില്ലകളിലാണ് റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചത്. മറ്റ് ആറ് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ടാണ്. ഈ ജില്ലകളില്‍ തീവ്രമഴ ലഭിക്കുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. മണിക്കൂറില്‍ 65 കിലോമീറ്റര്‍ വേഗതയില്‍ കാറ്റിന് സാധ്യതയുണ്ടെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഉയര്‍ന്ന തിരമാലക്ക് സാധ്യതയുള്ളതിനാല്‍ മത്സ്യ തൊഴിലാളികള്‍ കടലില്‍ പോകരുതെന്നും തീരദേശത്ത് …

Read More »

കണ്ണൂര്‍ താവക്കരയില്‍ വെള്ളപ്പൊക്ക ഭീഷണി; 50 കുടുംബങ്ങളെ മാറ്റി പാര്‍പ്പിച്ചു

കണ്ണൂര്‍: കനത്തമഴ തുടരുന്നതിനിടെ കണ്ണൂര്‍ ജില്ലയിലെ വിവിധ ഇടങ്ങളില്‍ വെള്ളം കയറി. താവക്കര, പടന്നപ്പാലം, കക്കാട് എന്നിവിടങ്ങളില്‍ വെള്ളപ്പൊക്ക സാധ്യത വര്‍ധിച്ചതായി ജില്ലാ ഭരണകൂടം അറിയിച്ചു. വെള്ളപ്പൊക്ക ഭീഷണിയെ തുടര്‍ന്ന് താവക്കരയില്‍ നിന്ന് 50ഓളം കുടുംബങ്ങളെ മാറ്റി പാര്‍പ്പിച്ചു. കണ്ണൂര്‍ അഗ്‌നി രക്ഷാസേന ഉദ്യോഗസ്ഥരും നാട്ടുകാരും ചേര്‍ന്നാണ് ഇവരെ സുരക്ഷിതസ്ഥാനത്തേക്ക് മാറ്റിയത്. പഴശ്ശി ഡാമിന്റെ 16ല്‍ 14 സ്പില്‍വേ ഷട്ടറുകള്‍ തുറന്നു. റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചതിനാല്‍ ജില്ലയില്‍ ഇന്ന് വിദ്യാഭ്യാസ …

Read More »

കനത്തമഴ; കക്കയം ഡാമില്‍ ഓറഞ്ച് അലേര്‍ട്ട്

കോഴിക്കോട്: കനത്തമഴ തുടരുന്ന സാഹചര്യത്തില്‍ അടുത്ത മൂന്ന് മണിക്കൂര്‍ കോഴിക്കോട് ജില്ലയില്‍ റെഡ് അലേര്‍ട്ട് പുറപ്പെടുവിച്ച് ജില്ലാ കലക്ടര്‍. രാവിലെ മുതല്‍ കോഴിക്കോട് ജില്ലയിലെ വിവധ മേഖലകളില്‍ ശക്തമായ മഴ തുടരുകയാണ്. കക്കയം ഡാമില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഡാമില്‍ ജലനിരപ്പ് ഇനിയും ഉയരാന്‍ സാധ്യതയുണ്ടെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. ജലനിരപ്പ് ഇനിയും ഉയര്‍ന്നാല്‍ കക്കയം ഡാമില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിക്കുമെന്നും ഡാമിന്റെ ഷട്ടറുകള്‍ തുറക്കുമെന്നും അറിയിച്ചിട്ടുണ്ട്. കുറ്റ്യാടി പുഴക്ക് …

Read More »

കാസര്‍കോട് മിന്നല്‍പ്രളയം; നിരവധി വീടുകളില്‍ വെള്ളം കയറി

മഞ്ചേശ്വരം: കാസര്‍കോട് ജില്ലയില്‍ അതിശക്തമായ മഴയില്‍ പല സ്ഥലങ്ങളിലും വെള്ളം കയറി. മഞ്ചേശ്വരം ഉള്‍പ്പടെയുള്ള വിവധ മേഖലകളിലാണ് വെള്ളം കയറിയത്. പാവൂര്‍, ഗെറുകട്ടെ, മച്ചമ്പാടി, പൊസോട്ട്, യേര്‍ക്കാട് ജംക്ഷന്‍ ഉള്‍പ്പടെ വിവിധ മേഖലകളില്‍ രൂക്ഷമായ വെള്ളക്കെട്ടാണ്. നിരവധി വീടുകളില്‍ വെള്ളം കയറി. പ്രദേശങ്ങളില്‍ നിന്ന് ആളുകളെ മാറ്റി പാര്‍പ്പിച്ചു. മുഡംബൈലില്‍ വാഹനങ്ങള്‍ ഒഴുകിപ്പോയി. മഞ്ചേശ്വരം കരോടിയില്‍ ദേശീയപാത സര്‍വീസ് റോഡിലും വെള്ളം ഉയര്‍ന്നു. നിലവില്‍ വ്യാപക മഴക്കെടുതിയാണ് കാസര്‍കോട് ജില്ലയില്‍ …

Read More »

കേരള തീരങ്ങളിൽ ഉയർന്ന തിരമാലക്ക് സാധ്യത; അഞ്ച് ജില്ലകളിൽ റെഡ് അലേർട്ട്

തിരവനന്തപുരം: കേരള തീരങ്ങളിൽ ഉയർന്ന തിരമാലക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യത. അഞ്ച് ജില്ലകളിലെ തീരങ്ങളിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂർ ജില്ലകളിലാണ് റെഡ് അലേർട്ട്. കേരള തീരത്ത് വെള്ളിയാഴ്ച രാത്രി 8.30 വരെ 3.2 മുതൽ 3.7 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി മലപ്പുറം , കോഴിക്കോട്, കണ്ണൂർ, കാസറഗോഡ് …

Read More »

കനത്തമഴ; ഇന്ന് മൂന്ന് ജില്ലകളിൽ റെഡ് അലേർട്ട്; ഒന്‍പത് ജില്ലകളിൽ അവധി

തിരുവനന്തപുര: കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ഇന്ന് മൂന്ന് ജില്ലകളിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചു. കണ്ണൂർ, കാസർകോട്, ഇടുക്കി ജില്ലകളിലാണ് നിലവിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചത്. സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ സംസ്ഥാനത്തെ ഒന്‍പത് ജില്ലകളിൽ ഇന്ന് അവധി. കാസർകോട്, കണ്ണൂർ, വയനാട്, എറണാകുളം, ഇടുക്കി, കോട്ടയം, തൃശ്ശൂർ, ആലപ്പുഴ, പാലക്കാട്‌ ജില്ലകളിലാണ് അവധി പ്രഖ്യാപിച്ചത്. മഹാത്മാ ഗാന്ധി സര്‍വകലാശാല മെയ് 30 ന് നടത്താനിരുന്ന എല്ലാ പരീക്ഷകളും …

Read More »

മഴ കനക്കും: എട്ട് ജില്ലകളില്‍ ഇന്ന് റെഡ് അലേര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്തെ മഴ മുന്നറിയിപ്പില്‍ മാറ്റം. എട്ട് ജില്ലകളില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് നിലവില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ബാക്കി നാല് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ടാണ്. സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴ കനക്കുമെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദം തീവ്ര ന്യുനമര്‍ദമായി ശക്തി പ്രാപിച്ചതോടെയാണ് മുന്നറിയിപ്പ്. അടുത്ത അഞ്ച് ദിവസം …

Read More »