തിരുവനന്തപുരം: വ്യാജമോഷണക്കുറ്റം ചുമത്തി പൊലീസ് സ്റ്റേഷനില്‍ യുവതി മാനസിക പീഡനത്തിന് ഇരയായ സംഭവത്തില്‍ പേരൂര്‍ക്കട സ്റ്റേഷനിലെ എ.എസ്.ഐ പ്രസന്നന് സസ്‌പെന്‍ഷന്‍. മോഷണക്കുറ്റം ആരോപിച്ച് ബിന്ദുവിനെ 20 മണിക്കൂര്‍ പൊലീസ് സ്റ്റേഷനില്‍ നിര്‍ത്തിയ നടപടിയില്‍ തന്നോട് ഏറ്റവും മോശമായി പെരുമാറിയത് എ.എസ്.ഐ പ്രസന്നന്‍ ആയിരുന്നെന്ന് ബിന്ദു നേരത്തേ പ്രതികരിച്ചിരുന്നു. അമിതാധികാര പ്രയോഗം നടത്തിയെന്ന കണ്ടത്തലിനെ തുടര്‍ന്നാണ് എ.എസ്.ഐ പ്രസന്നനെ സസ്‌പെന്‍ഡ് ചെയ്തത്. വാര്‍ത്ത ചര്‍ച്ചയായതിന് പിന്നാലെ സ്റ്റേഷന്‍ എസ്.ഐ പ്രസാദിനെയും സസ്പെന്റ് …
Read More »ഗൂഗിൾ പേ, ഫോൺ പേ ആപ്പുകൾക്കും വ്യാജൻ; വ്യാപരികൾക്ക് മുന്നറിയിപ്പുമായി പൊലീസ്
തിരുവനന്തപുരം: ഗൂഗിൾ പേ, ഫോൺപേ, പേടിഎം തുടങ്ങിയ യു.പി.ഐ പേയ്മെന്‍റ് ആപ്പുകൾക്കും വ്യാജൻ. ഇത്തരം തട്ടിപ്പുകൾക്കെതിരെ വ്യാപരികൾ ജാഗ്രത പുലർത്തണമെന്ന് പൊലീസ് മുന്നറിയിപ്പ് നൽകി. കേരള പൊലീസിന്റെ ഔദ്യോഗിക ഫേസ്ബുക് പേജ് വഴിയാണ് വ്യാജ പേയ്‌മെന്റ് ആപ്പുകൾക്കെതിരെ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ഡിജിറ്റൽ പേയ്മെന്‍റുകളിൽ പണം അക്കൗണ്ടിൽ എത്തിയെന്ന് വ്യാപാരികൾ ഉറപ്പ് വരുത്തണമെന്ന് പൊലീസ് അറിയിച്ചു. സാധനങ്ങൾ വാങ്ങിയതിനു ശേഷം തട്ടിപ്പുകാർ വ്യാജ ആപ്പുകൾ വഴി പണമിടപാട് നടത്തി പണം അയച്ചതായി …
Read More »ദളിത് യുവതിക്കെതിരായ പൊലീസ് അതിക്രമം; പേരൂര്‍ക്കട എസ് ഐക്ക് സസ്പെന്‍ഷന്‍
തിരുവനന്തപുരം: ദളിത് യുവതിക്കെതിരായ പൊലീസ് അതിക്രമത്തില്‍ പേരൂര്‍ക്കട എസ്ഐ പ്രസാദിന് സസ്പെന്‍ഷന്‍. ആഭ്യന്തരവകുപ്പാണ് ബിന്ദുവിന്റെ പരാതിക്ക് പിന്നാലെ എസ് ഐയെ സസ്പെന്‍ഡ് ചെയ്തത്. കഴിഞ്ഞ മാസം 23-നാണ് തിരുവനന്തപുരം നെടുമങ്ങാട് സ്വദേശി ബിന്ദുവിനോട് പേരൂര്‍ക്കട പൊലീസ് ക്രൂരത കാട്ടിയത്. ബിന്ദു ജോലിക്ക് നിന്ന വീട്ടില്‍ നിന്ന് സ്വര്‍ണമാല കാണാതെയായിരുന്നു. വീട്ടുകാര്‍ നല്‍കിയ പരാതിയില്‍ തന്നെ സ്റ്റേഷനില്‍ എത്തിച്ച് പീഡിപ്പിച്ചെന്നാണ് ബിന്ദു റിപ്പോര്‍ട്ടര്‍ ടിവിയോട് പറഞ്ഞത്. ക്രൂരതയാണ് തന്നോട് പൊലീസ് കാണിച്ചതെന്നും …
Read More »ഷോറൂം കുത്തിത്തുറന്ന് ഇലക്ട്രിക് ബൈക്ക് മോഷണം; പ്രതി പിടിയില്‍
താനൂര്‍: താനൂര്‍ ചെറുമൂച്ചിക്കലില്‍ ഇലക്ട്രിക് ബൈക്ക് ഷോറൂം കുത്തിത്തുറന്ന് ഇലക്ട്രിക് ബൈക്ക് മോഷ്ടിച്ച പ്രതിയെ മണിക്കൂറുകള്‍ക്കകം പിടികൂടി താനൂര്‍ പൊലീസ്. ഒഴൂര്‍ സ്വദേശിയായ പൈനാട്ടില്‍ നൗഫലിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഞായറാഴ്ച പുലര്‍ച്ചെയാണ് ചെറുമൂച്ചിക്കലിലെ ഇലക്ട്രിക് ബൈക്ക് ഷോറൂമില്‍ കവര്‍ച്ച നടന്നത്, പിറ്റേന്ന് പുലര്‍ച്ചെ മൂന്നുമണിയോടെ പെട്രോളിങ് നടത്തുകയായിരുന്ന പൊലീസ് സംഘം ഒഴൂരില്‍ വെച്ച് രജിസ്ട്രേഷനില്ലാത്ത ഇരുചക്ര വാഹനവുമായി സംശയാസ്പദമായ സാഹചര്യത്തില്‍ ഇയാളെ കണ്ടതിനെ തുടര്‍ന്ന് കസ്റ്റഡിയിലെടുക്കുകയായിരുന്നു. വിവിധ സ്റ്റേഷനുകളിലായി …
Read More »പൊലീസ് ചമഞ്ഞ് 56000 രൂപ തട്ടിയെടുത്ത എക്സൈസ് ഉദ്യോഗസ്ഥർ എറണാകുളത്ത് അറസ്റ്റിൽ
എറണാകുളം:പൊലീസ് ചമഞ്ഞ് തട്ടിപ്പ് നടത്തിയ എക്സൈസ് ഉദ്യോഗസ്ഥർ അറസ്റ്റിൽ. തടിയിട്ടപറമ്പ് പൊലിസാണ് അറസ്റ്റ് ചെയ്തത്. സിവിൽ എക്സൈസ് ഓഫീസർമാരായ സലിം യുസഫ്, സിദ്ധാർഥ് എന്നിവരാണ് പിടിയിലായത്വ ഴക്കുളം സ്വദേശിയിൽ നിന്ന് 56000 രൂപയാണ് ഇരുവരും ചേർന്ന് തട്ടിയെടുത്തത്. ഇയാൾ പൊലീസിൽ നൽകിയ പരാതിയെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇരുവരും പിടിയിലായത്. പെരുമ്പാവൂർ എക്സൈസ് ഓഫീസിലെ ഉദ്യോഗസ്ഥൻ സലീം യൂസഫ്, ആലുവയിലെ എക്സൈസ് ഉദ്യോഗസ്ഥൻ സിദ്ധാർഥ് എന്നിവരാണ് പിടിയിലായത്. പൊലീസ് ആണെന്ന് …
Read More »സ്പെഷ്യൽ ബ്രാഞ്ചിൽ നിന്ന് മാറ്റണമെന്ന് ആവശ്യപ്പെട്ട പോലീസ് ഉദ്യോഗസ്ഥൻ ആത്മഹത്യ ചെയ്ത നിലയിൽ
കൊല്ലം :കൊല്ലത്ത് പൊലീസ് ഉദ്യോഗസ്ഥന്‍ ആത്മഹത്യ ചെയ്തു. കിളികൊല്ലൂര്‍ എസ് എസ് ബി ഗ്രേഡ് എസ് ഐ ഓമനക്കുട്ടനാണ് ആത്മഹത്യ ചെയ്തത്. ഇന്ന് രാവിലെ വീട്ടിലെ മുറിയില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തുകയായിരുന്നു. കഴിഞ്ഞ കുറച്ചധികം ദിവസങ്ങളായി ഓമനക്കുട്ടന്‍ മാനസികസമ്മര്‍ദ്ദത്തിലായിരുന്നുവെന്ന് സഹപ്രവര്‍ത്തകര്‍ പറയുന്നു. കൂടാതെ എസ്എസ്ബിയില്‍ നിന്ന് തനിക്ക് ഒഴിയണം എന്നാവശ്യപ്പെട്ട് മേലുദ്യോഗസ്ഥരെ അടക്കം സമീപിക്കുകയും ലെറ്റര്‍ അയക്കുകയും ചെയ്തതായി സഹപ്രവര്‍ത്തകര്‍ വ്യക്തമാക്കി. എസ്എസ്ബിയില്‍ തുടരുന്നത് തനിക്ക് മാനസിക സമ്മര്‍ദ്ദം …
Read More »നേരിട്ടെത്തിയാലേ കേസെടുക്കൂ എന്ന് പൊലീസ്; മര്‍ദനമേറ്റ വ്യാപാരി സ്‌ട്രെച്ചറില്‍ മെഡിക്കല്‍കോളേജ് സ്റ്റേഷനിലെത്തി
കോഴിക്കോട്: അക്രമം തടയാന്‍ ശ്രമിക്കവേ മര്‍ദനമേറ്റ വ്യാപാരി നല്‍കിയ പരാതിയില്‍ പൊലീസ് കേസെടുക്കാത്തതില്‍ വേറിട്ട പ്രതിഷേധം. പൂവാട്ടുപറമ്പിലെ പലചരക്ക് വ്യാപാരി ചെമ്പക്കോട്ട് ബിജുവാണ് സ്‌ടെച്ചറില്‍ കിടന്ന് ആംബുലന്‍സില്‍ മെഡിക്കല്‍ കോളജ് പൊലീസ് സ്റ്റേഷനിലെത്തിയത്. ഏപ്രില്‍ 13ന് വിഷു തലേന്ന് രാത്രി കടപൂട്ടി ബിജു വീട്ടിലേക്ക് പോകുമ്പോള്‍ പൂവാട്ടുപറമ്പ് ടൗണ്‍ പള്ളിക്ക് സമീപത്ത് ആള്‍ കൂട്ടം യുവാവിനെ ആക്രമിക്കുന്നത് കണ്ടു. യുവാവിനെ രക്ഷിക്കാന്‍ ഇടപെട്ടതോടെ ആള്‍ക്കൂട്ടം ബിജുവിനെതിരെ തിരിയുകയും കാലിന് അടിക്കുകയും …
Read More »മനോജ് ഏബ്രഹാമിന് ഡി.ജി.പിയായി സ്‌ഥാനക്കയറ്റം
തിരുവനനന്തപുരം: എ.ഡി. ജി.പി. മനോജ് ഏബ്രഹാമിന് ഡി.ജി.പിയായി സ്‌ഥാനക്കയറ്റം നല്‍കി സര്‍ക്കാര്‍ ഉത്തരവിറക്കി. ഈ മാസം 30-ന് കെ. പത്മകുമാര്‍ വിരമിക്കുന്നതോടെയാണ് മനോജ് ഏബ്രഹാമിന്റെ സ്‌ഥാനക്കയറ്റം നിലവില്‍ വരിക. ഇതോടെ അദ്ദേഹത്തെ അഗ്നിരക്ഷാസേന ഡയറക്‌ടര്‍ ജനറല്‍ ആയി നിയമിക്കുമെന്നും ഉത്തരവിലുണ്ട്. 1994 ബാച്ച് ഐ.പി.എസ്. ഉദ്യോഗസ്‌ഥനായ മനോജ് ഏബ്രഹാം നിലവില്‍ ക്രമസമാധാനത്തിന്റെ ചുമതലയുള്ള എ.ഡി.ജി.പിയാണ്. എം.ആര്‍. അജിത്‌കുമാറിനെതിരേ ആരോപണം ഉയര്‍ന്ന പശ്‌ചാത്തലത്തിലാണ് അദ്ദേഹത്തെ മാറ്റി പകരം മനോജ് എബ്രഹാമിനെ സര്‍ക്കാര്‍ …
Read More »ഗുരുവായൂര്‍ ക്ഷേത്ര നടപ്പുരയിലെ കൈയേറ്റങ്ങള്‍ ദേവസ്വം പൊളിച്ചുനീക്കി
ഗുരുവായൂര്‍: ക്ഷേത്ര നടപ്പുരയിലേക്ക് കയറിനില്‍ക്കുന്ന കച്ചവട സ്ഥാപനങ്ങളുടെ ഭാഗങ്ങള്‍ ദേവസ്വം പൊളിച്ചുനീക്കി. കോടതി ഉത്തരവിനെ തുടര്‍ന്നാണ് ദേവസ്വം കൈയേറ്റങ്ങള്‍ക്കെതിരെ നടപടിയെടുത്തത്. . ദേവസ്വത്തിന്റെ റോഡുകളുടെ അതിര്‍ത്തി നേരത്തെ സര്‍വേ നടത്തി അടയാളം സ്ഥാപിച്ചിരുന്നു.ദേവസ്വം നിര്‍ദേശിച്ചതനുസരിച്ച് മിക്കവാറും സ്ഥലങ്ങളില്‍ സ്ഥാപന ഉടമകള്‍ തന്നെയാണ് പൊളിച്ചുനീക്കല്‍ നടത്തിയത്. ക്ഷേത്രത്തിലേക്ക് വരുന്ന ഭക്തര്‍ക്ക് തടസ്സമായി റോഡുകളിലെ കൈയേറ്റം ഒഴിവാക്കേണ്ടത് നഗരസഭയുടെയും പൊലീസിന്റെയും ഉത്തരവാദിത്വമാണെന്ന് 2022 ഡിസംബര്‍ 16ന് ഹൈകോടതി ഉത്തരവിറക്കിയിരുന്നു. ഇതിന്റെ ഭാഗമായി ക്ഷേത്ര …
Read More »