Friday , October 31 2025, 4:51 am

Tag Archives: Onam

12 ദിവസം, കേരളം കുടിച്ചു തീര്‍ത്തത് 970 കോടിയുടെ മദ്യം; മദ്യം വാങ്ങുമ്പോള്‍ പ്ലാസ്റ്റിക് കുപ്പിക്ക് 20 രൂപ നല്‍കുന്ന പദ്ധതിക്ക് നാളെ തുടക്കം

കോഴിക്കോട്: ഓണക്കാലത്ത് 12 ദിവസം കൊണ്ട് കേരളം കുടിച്ചു തീര്‍ത്തത് 970.74 കോടിയുടെ മദ്യം. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 9.34 ശതമാനം വര്‍ദ്ധനവാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ ഓണക്കാലത്ത് ഇത് 824.07 കോടിയായിരുന്നു. അത്തം മുതല്‍ മൂന്നാം ഓണം വരെയുള്ള കണക്കാണിത്. അവിട്ടം ദിനത്തില്‍ മാത്രം 94.36 കോടിയുടെ മദ്യമാണ് വിറ്റത്. ഒന്നാം ഓണത്തിന് 137.64 കോടിയുടെ മദ്യം വിറ്റു. ഓണത്തിന്റെ ആദ്യ ദിവസങ്ങളില്‍ മദ്യവില്‍പ്പനയില്‍ കുറവുണ്ടായെങ്കിലും തുടര്‍ന്നുള്ള ദിവസങ്ങളില്‍ വില്‍പ്പന തകൃതിയായി. …

Read More »

ഓണക്കാലം ഉത്സവമാക്കി മില്‍മ; ഉത്രാട ദിനത്തില്‍ വിറ്റത് 38 ലക്ഷത്തിലധികം ലിറ്റര്‍ പാല്‍

തിരുവനന്തപുരം: ഓണക്കാലം ഉത്സവമാക്കി മില്‍മ. ഇത്തവണ പാല്‍, തൈര് വില്‍പ്പനയില്‍ സര്‍വ്വകാല റെക്കോര്‍ഡുകളാണ് മില്‍മ മറികടന്നത്. ഉത്രാട ദിനത്തില്‍ മാത്രം 38 ലക്ഷത്തിലധികം ലിറ്റര്‍ പാലും (38,03,388 ലിറ്റര്‍) നാല് ലക്ഷത്തിനടുത്ത് (3,97,672 കിലോ) തൈരുമാണ് മില്‍മ ഔട്ട്‌ലെറ്റുകള്‍ വഴി വിറ്റഴിച്ചത്. തിരുവോണത്തിന് മുമ്പുള്ള ആറ് ദിവസങ്ങളിലായി മില്‍മ 1,19,58,751 ലിറ്റര്‍ പാലും 14,58,278 ലക്ഷം കിലോ തൈരുമാണ് വിറ്റഴിച്ചത്. കഴിഞ്ഞ വര്‍ഷത്തെക്കാള്‍ വില്‍പ്പനയില്‍ ശരാശരി അഞ്ച് ശതമാനം വളര്‍ച്ചയാണ് …

Read More »

സമൂഹ മാധ്യമങ്ങളിലൂടെ എല്ലാവര്‍ക്കും ഓണാശംസകള്‍ നേര്‍ന്ന് രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും

ന്യൂഡല്‍ഹി: മലയാളികള്‍ക്ക് ഓണാശംസകള്‍ നേര്‍ന്ന് രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും. എല്ലാവര്‍ക്കും സന്തോഷവും സമാധാനവും സമൃദ്ധിയും ഉണ്ടാകട്ടെ എന്നായിരുന്നു രാഹുല്‍ ഗാന്ധിയുടെ ആശംസയില്‍. സ്നേഹത്തിന്റെയും കാരുണ്യത്തിന്റെയും ഐക്യത്തിന്റെയും ചൈതന്യം വീടുകളിലും ഹൃദയങ്ങളിലും നിറയട്ടെ എന്നായിരുന്നു വയനാട് എംപി പ്രിയങ്ക ഗാന്ധി ആശംസ അറിയിച്ചത്. പ്രധാനമന്ത്രി നരേന്ദ്രമോദിയും മലയാളികള്‍ക്ക് ആശംസകള്‍ അറിയിച്ചിട്ടുണ്ട്. ഓണം കേരളത്തിന്റെ കാലാതീതമായ പൈതൃകത്തെയും സമ്പന്നമായ പാരമ്പര്യങ്ങളെയും പ്രതിഫലിപ്പിക്കുന്നുവെന്നായിരുന്നു പ്രധാനമന്ത്രിയുടെ ട്വീറ്റ്. ഓണം നവോന്മേഷവും ആരോഗ്യവും സമൃദ്ധിയും കൊണ്ടുവരട്ടെയെന്നും …

Read More »

ഓണക്കാലത്ത് ഉത്രാടദിനം വരെ സംസ്ഥാനത്ത് കുടിച്ചു തീര്‍ത്തത് 826.38 കോടിയുടെ മദ്യം

കോഴിക്കോട്: സംസ്ഥാനത്ത് ഓണക്കാല മദ്യവില്‍പ്പനയില്‍ റെക്കോര്‍ഡ് നേട്ടം. മുന്‍ വര്‍ഷത്തെ കണക്കുകളെ കാറ്റില്‍ പറത്തിയാണ് ഇത്തവണത്തെ മദ്യവില്‍പ്പന. കഴിഞ്ഞ 10 ദിവസത്തിനുള്ളില്‍ 826.38 കോടി രൂപയുടെ മദ്യമാണ് സംസ്ഥാനത്ത് വിറ്റുപോയത്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 50കോടി രൂപയുടെ അധിക വില്‍പ്പനയാണ് നടന്നത്. ഉത്രാടം വരെയുള്ള കണക്കാണിത്. ഉത്രാട ദിനംമാത്രം 137 കോടി രൂപയുടെ മദ്യംവിറ്റു. കഴിഞ്ഞ വര്‍ഷം ഇത് 126 കോടിയായിരുന്നു. 6 ഔട്ട്‌ലെറ്റുകളില്‍ ഒരു കോടിയിലധികം വിറ്റുവരവുണ്ട്. ഓണക്കാല മദ്യ …

Read More »

ഓണം, കേരളത്തിന്റെ ദേശീയോത്സവം

ഡോ. വസിഷ്ഠ്.എം.സി കേരളത്തിലെ ഏറ്റവും വലിയ ഉത്സവകാലവും ഷോപ്പിംഗ് സമയവുമാണ് ഓണം. വിനോദത്തിന്റെ വര്‍ണ്ണാഭമായ ആഘോഷം കൂടിയാണിത്.  പുലിക്കളി, വള്ളംകളി, തിരുവാതിരക്കളി ഇതെല്ലാം ഓണവുമായി ബന്ധപ്പെട്ട പ്രധാന വിനോദങ്ങളാണ്. മലയാളികള്‍ ഏറ്റവും കൂടുതല്‍ യാത്ര ചെയ്യുന്നതും ഷോപ്പിംഗ് നടത്തുന്നതും ഓണസമയത്താണ്. ഓണവുമായി ബന്ധപ്പെട്ട ഏറ്റവും പ്രശസ്തമായ പഴഞ്ചൊല്ലാണ് ‘കാണം വിറ്റും ഓണം ഉണ്ണണം’ എന്നത്. (എ.ഡി.9-ാം നൂറ്റാണ്ട് മുതല്‍ കേരളത്തില്‍ വികസിച്ചുവന്ന കാര്‍ഷിക സമ്പദ് ഘടനയുടെ അടിസ്ഥാന ഊരാള-കാരാള ബന്ധമായിരുന്നു. …

Read More »

ഓണത്തിന് കർണാടക ആർടി സി വക കേരളത്തിലേക്ക് 90 സ്പെഷ്യൽ ബസുകൾ; സർവീസുകൾ ഇന്നു മുതൽ

കോഴിക്കോട്: ഓണത്തിരക്ക് മുന്നിൽക്കണ്ട് കേരളത്തിലേക്ക് അധികമായി 90 സർവീസുകൾ കൂടി പ്രഖ്യാപിച്ച് കർണാടക ആർ ടി സി. സെപ്തംബർ 2 മുതലാണ് സർവീസുകൾ ആരംഭിക്കുന്നത്. യാത്രക്കാർ കൂടുതലുള്ള കോഴിക്കോട്, കണ്ണൂർ, പാലക്കാട്, തൃശൂർ, എറണാകുളം, കോട്ടയം, തിരുവനന്തപുരം ജില്ലകളിലേക്കാണ് സർവീസുകൾ. മൈസൂരു റോഡ് ബസ് സ്റ്റേഷൻ, ശാന്തിനഗർ ബിഎംടിസി ബസ് സ്റ്റേഷൻ എന്നിവിടങ്ങളിൽ നിന്നാണ് സർവീസുകൾ ആരംഭിക്കുക. ഇതിൽ പ്രീമിയം കാറ്റഗറി ബസുകൾ ശാന്തി നഗർ ബസ് സ്റ്റേഷനിൽ നിന്നാകും …

Read More »

‘ആവേശം നിറച്ച് മന്ത്രി ഗണേഷ്‌കുമാറിന്റെ ബോണസ് പ്രഖ്യാപനം’; ഒടുവില്‍ ബോണസ് ലഭിക്കുന്നത് 10ല്‍ താഴെ പേര്‍ക്ക് മാത്രം

തിരുവനന്തപുരം: ഏറെക്കാലത്തിന് ശേഷം കെ.എസ്.ആര്‍.ടി.സിയില്‍ ബോണസ് പ്രഖ്യാപിച്ചപ്പോള്‍ ഏറെ കയ്യടികളോടെയാണ് തീരുമാനത്തെ തൊഴിലാളികള്‍ വരവേറ്റത്. എന്നാല്‍ കാത്തിരുന്ന ബോണസിന് അര്‍ഹതയുള്ളവരുടെ ലിസ്റ്റ് വന്നപ്പോള്‍ 10ല്‍ താഴെ പേര്‍ക്ക് മാത്രമേ ബോണസ് ലഭിക്കുകയുള്ളൂ. കഴിഞ്ഞ ട്രാന്‍സ്‌പോ പ്രദര്‍ശന വേദിയിലാണ് ഇത്തവണ ഓണ ശമ്പളത്തിനൊപ്പം ബോണസും ലഭിക്കുമെന്ന് വകുപ്പ് മന്ത്രി പ്രഖ്യാപിച്ചത്. 7000 രൂപ വീതമാണ് ബോണസ് ലഭിക്കുക.

Read More »

ഓണം: ദക്ഷിണ റെയില്‍വേ മൂന്ന് സ്‌പെഷ്യല്‍ ട്രെയിനുകള്‍ കൂടി അനുവദിച്ചു

തിരുവനന്തപുരം: ഓണക്കാലത്തെ യാത്ര തിരക്ക് പരിഗണിച്ച് മൂന്ന്് സ്‌പെഷ്യല്‍ ട്രെയിനുകള്‍ പ്രഖ്യാപിച്ച് ദക്ഷിണ റെയില്‍വേ. തിരുവനന്തപുരം നോര്‍ത്ത് – ഉധ്‌ന ജംക്ഷന്‍ വണ്‍വേ എക്‌സ്പ്രസ് (സെപ്തംബര്‍ 1ന് രാവിലെ 9.30ന് തിരുവനന്തപുരത്ത് നിന്ന് പുറപ്പെടും), മംഗളൂരു സെന്‍ട്രല്‍- തിരുവനന്തപുരം നോര്‍ത്ത് എക്‌സ്പ്രസ് (സെപ്തംബര്‍ 2ന് വൈകീട്ട് 7.30ന് മംഗളൂരുവില്‍ നിന്ന് പുറപ്പെടും), വില്ലുപുരം ജംക്ഷന്‍ – ഉധ്‌ന ജംക്ഷന്‍ എക്‌സ്പ്രസ് (സെപ്തംബര്‍ 1ന് രാവിലെ 10.30 ന് വില്ലുപുരം ജംക്ഷനില്‍ …

Read More »

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ അതിരുവിട്ട ഓണാഘോഷം; ആഘോഷത്തിന് തുറന്ന ജീപ്പും ജെസിബിയും വരെ

തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാലയില്‍ അപകടകരമായ രീതിയില്‍ ഓണമാഘോഷിച്ച് വിദ്യാര്‍ത്ഥികള്‍. ക്ലാസ് മുറികളില്‍ പടക്കം പൊട്ടിച്ചും തുറന്ന ജീപ്പിലും ജെസിബിയിലുമെത്തിയാണ് ഫിസിക്കല്‍ എജുക്കേഷന്‍ വിദ്യാര്‍ത്ഥികള്‍ ഓണമാഘോഷിച്ചത്. അപകടകരമായ രീതിയില്‍ വാഹനമോടിച്ച വിദ്യാര്‍ത്ഥികള്‍ ക്യാമ്പസിലെ മതില്‍ ഇടിച്ചു തകര്‍ത്തു. മദ്യലഹരിയിലായിരുന്നു വിദ്യാര്‍ത്ഥികള്‍. സ്പോര്‍ട്സ് ഹോസ്റ്റല്‍ മുറിയില്‍ പടക്കം പൊട്ടിച്ചത് ചോദ്യം ചെയ്ത അധ്യാപകരെ ഭീഷണിപ്പെടുത്തിയതിന് അധ്യാപകര്‍ തേഞ്ഞിപ്പലം പൊലീസിന് പരാതി നല്‍കിയിട്ടുണ്ട്. വിഷയത്തില്‍ സെക്യൂരിറ്റി ഓഫീസറോട് രജിസ്ട്രാര്‍ റിപ്പോര്‍ട്ട് തേടി. അപകടകരമായ രീതിയില്‍ …

Read More »