തിരുവനന്തപുരം: ഓണക്കാലം ഉത്സവമാക്കി മില്‍മ. ഇത്തവണ പാല്‍, തൈര് വില്‍പ്പനയില്‍ സര്‍വ്വകാല റെക്കോര്‍ഡുകളാണ് മില്‍മ മറികടന്നത്. ഉത്രാട ദിനത്തില്‍ മാത്രം 38 ലക്ഷത്തിലധികം ലിറ്റര്‍ പാലും (38,03,388 ലിറ്റര്‍) നാല് ലക്ഷത്തിനടുത്ത് (3,97,672 കിലോ) തൈരുമാണ് മില്‍മ ഔട്ട്‌ലെറ്റുകള്‍ വഴി വിറ്റഴിച്ചത്.
തിരുവോണത്തിന് മുമ്പുള്ള ആറ് ദിവസങ്ങളിലായി മില്‍മ 1,19,58,751 ലിറ്റര്‍ പാലും 14,58,278 ലക്ഷം കിലോ തൈരുമാണ് വിറ്റഴിച്ചത്. കഴിഞ്ഞ വര്‍ഷത്തെക്കാള്‍ വില്‍പ്പനയില്‍ ശരാശരി അഞ്ച് ശതമാനം വളര്‍ച്ചയാണ് ഇക്കുറി ഉണ്ടായത്. ഓഗസ്റ്റ് 1 മുതന്‍ 31 വരെയുള്ള കണക്ക് പ്രകാരം നെയ്യുടെ വില്‍പ്പന 863.92 ടണ്‍ രേഖപ്പെടുത്തി. കഴിഞ്ഞ വര്‍ഷം 663.74 ടണ്‍ ആയിരുന്നു വില്‍പ്പന. ഇക്കഴിഞ്ഞ നാല് ദിവസത്തിനിടെ മാത്രം 127.16 ടണ്‍ നെയ്യ് വിറ്റഴിച്ചതോടെ ആകെ വില്‍പ്പന 991.08 ടണ്ണായി ഉയര്‍ന്നു.
Comments
DeToor reflective wanderings…