Tuesday , March 17 2026, 12:03 pm

Tag Archives: new

വീരന്മാരുടെ സ്മാരകശിലകൾ

അലക്കുകല്ലുകളായും കുളപ്പടവുകളായും മാറിയ അനേകം വീരക്കല്ലുകൾ എനിക്ക് കാണാനായിട്ടുണ്ട്. പ്രതിഷ്ഠകളായവയും ഏറെയുണ്ട്. മനുഷ്യർ തന്നെ ആരാധനാമൂർത്തികളായി മാറുന്ന ആത്മീയാനുഭവത്തിലൂടെ ഒ.കെ ജോണിയുട സഞ്ചാരം കർണാടകഗ്രാമങ്ങളിലൂടെയുള്ള യാത്രകൾക്കിടയിൽ പെരുവഴിയോരങ്ങളിലും നാൽക്കൂട്ടക്കവലകളിലും കാണുന്ന വിനീതങ്ങളായ ഗ്രാമക്ഷേത്രങ്ങളിലേറെയും ദേവാലയങ്ങളല്ല; എന്നോ മരിച്ച മനുഷ്യർക്കുള്ള സ്മാരകങ്ങളാണ്. മധ്യകാല സമൂഹങ്ങളിൽ നാടിനും രാജാവിനും സ്വന്തം ഗ്രാമത്തിനും വേണ്ടി മരിച്ച വീരന്മാരുടെ സ്മാരകശിലകളാണ് അവയിലെ പ്രതിഷ്ഠകൾ. അമാനുഷരായ ദേവീദേവന്മാരല്ല, അജ്ഞാതരായ വീരന്മാരാണ് ഈ കോവിലുകളിൽ പൂജിക്കപ്പെടുന്നത്. പൊതുവിടങ്ങളിലും ക്ഷേത്രപാർശ്വങ്ങളിലും …

Read More »