Thursday , March 5 2026, 5:22 pm

Tag Archives: kozhikode

മെഡിക്കൽ കോളജിലെ തീപിടിത്തം: അഞ്ചുപേരുടെ മരണകാരണം സംബന്ധിച്ച് അവ്യക്തത; പോസ്റ്റ്‌മോർട്ടം ഇന്ന്

കോഴിക്കോട്: മെഡിക്കൽ കോളജ് അത്യാഹിത വിഭാഗത്തിലെ യു.പി.എസ് റൂമിൽ നിന്ന് തീപിടിത്തത്തിന് പിന്നാലെ മരിച്ച അ‍ഞ്ച് പേരുടെ മരണകാരണം സംബന്ധിച്ച് അവ്യക്തത നീങ്ങിയില്ല. രണ്ടുപേരുടെ പോസ്റ്റ്‌മോർട്ടം ഇന്ന് നടക്കും. വയനാട് മേപ്പാടി സ്വദേശി നസീറ (44), വടകര സ്വദേശി സുരേന്ദ്രൻ, വെസ്റ്റ്ഹിൽ സ്വദേശി ഗോപാലൻ, മേപ്പയ്യൂർ സ്വദേശി ഗംഗാധരൻ, മറ്റൊരാൾ എന്നിവരാണ് മരിച്ചത്. ഇതിൽ നസീറ ഉൾപ്പെടെയുള്ളവർ പുക ശ്വസിച്ചാണ് മരിച്ചതെന്ന് ടി. സിദ്ദീഖ് എം. എൽ.എ ആരോപിച്ചിരുന്നു. ഈ …

Read More »

യുവതിയെ നഗ്നയാക്കി ചിത്രം പകർത്തിയ ആൺ സുഹൃത്ത് പിടിയിൽ

കോഴിക്കോട്:യുവതിയെ ന​ഗ്നയാക്കി ചിത്രം പകർത്തി; പ്രായപൂർത്തിയാകാത്ത ആൺസുഹൃത്ത് പിടിയിൽ .വയനാട് സ്വദേശിയായ യുവതിയെയാണ് പ്രായപൂർത്തിയാകാത്ത കൗമാരക്കാരനും മറ്റ് രണ്ട് യുവാക്കളും ചേർന്ന് ആളൊഴിഞ്ഞ വീട്ടിലെത്തിച്ച് വിവസ്ത്രയാക്കി ചിത്രം പകർത്തിയത്.  കഴിഞ്ഞ തിങ്കളാഴ്ച്ച പുലർച്ചെയാണ് കേസിന് ആസ്പദമായ സംഭവം. വയനാട് സ്വദേശിയാണ് സ്ത്രീ.സുഹൃത്തായ പ്രായപൂർത്തിയാകാത്ത ആൺകുട്ടിക്കൊപ്പം ആഹാരം കഴിക്കാനെത്തിയതായിരുന്നു യുവതി. പീന്നീട് ഈ ആൺകുട്ടിയുടെ രണ്ട് സുഹൃത്തുക്കൾ കൂടി ഇവർക്കൊപ്പമെത്തി. തുടർന്ന് നാല് പേരും കുന്നമം​ഗലം ഭാ​ഗത്തുള്ള വീട്ടിലെത്തുകയും ഇവിടെ വെച്ചാണ് …

Read More »

കാടുകയറി ശോച്യാവസ്ഥയിലുള്ള ഫറോക്ക് ചുങ്കത്തെ പൊലീസ് ഫ്ലാറ്റ് സമുച്ചയം.

ഫറോക്ക് :നഗര പരിധിയിലെ പൊലീസുകാർക്ക് താമസിക്കാൻ 41 വർഷം മുൻപാണ് ചുങ്കത്ത് ക്വാർട്ടേഴ്സുകൾ പണിതത്. കാലപ്പഴക്കത്താൽ ഇവ താമസ യോഗ്യമല്ലാതായതോടെ 2010ൽ തൊട്ടടുത്ത് പുതിയ ഫ്ലാറ്റ് സമുച്ചയം നിർമിച്ചു. പഴയ കെട്ടിടങ്ങൾ പൊളിച്ചു മാറ്റാതെയാണു ഫ്ലാറ്റ് പണിതത്. ഇതിനാൽ തീരെ സ്ഥലസൗകര്യം ഇല്ല.ഫ്ലാറ്റിൽ പൊലീസുകാരുടെ വാഹനങ്ങൾ നിർത്താനും കുട്ടികൾക്കു കളിക്കാനും ഇടമില്ല. ഇതു വലിയ പ്രയാസം സൃഷ്ടിക്കുന്നു. ആകെ 32 ക്വാർട്ടേഴ്‌സുകളുള്ള ആൾ താമസം ഇല്ലാതായിട്ട് കാൽനൂറ്റാണ്ടു പിന്നിട്ടെങ്കിലും ചുങ്കത്തെ …

Read More »

കോഴിക്കോട് ബീച്ചിൽ 90 കച്ചവടക്കാരെ മാറ്റും ; വെൻഡിങ് സോൺ ഒരുമാസത്തിനകം

കോഴിക്കോട് : ബീച്ചിലെ വെൻഡിങ് സോൺ നിർമാണത്തിലെ തടസ്സം പരിഹരിച്ചു, പ്രവൃത്തി പുരോഗമിക്കുന്നു. ജലവിതരണത്തിനുള്ള പ്രത്യേക പൈപ്പ് ലഭിക്കാതെ വന്നതായിരുന്നു നിർമാണത്തിലെ തടസ്സം. പൈപ്പ് ലഭ്യമാക്കി പ്രവൃത്തി പുനരാരംഭിച്ചു. ബീച്ചിൽ നേരത്തെ ഉണ്ടായിരുന്ന ഉന്തുവണ്ടി കച്ചവടക്കാരെയാണു വെൻഡിങ് സോണിലേക്കു മാറ്റുന്നത്.നേരത്തെ റോഡരികത്തു കച്ചവടം ചെയ്തിരുന്നവരെ താഴെ ബീച്ചിലേക്കു മാറ്റിയിട്ടുണ്ട്. 90 കച്ചവടക്കാരെയാണു വെൻഡിങ് സോണിലേക്കു മാറ്റുക. അതിനായി 90 ജലവിതരണ കണക്‌ഷൻ എടുക്കണം. അതുപോലെ 90 വൈദ്യുതി കണക്‌ഷനും എടുക്കണം. …

Read More »

ട്രേഡിങ് ആപ്പിലൂടെ തട്ടിപ്പ്;കോഴിക്കോട് സ്വദേശികള്‍ക്ക് നഷ്ടമായത് ഒന്നരക്കോടി

കോഴിക്കോട്: ട്രേഡിങ് ആപ്പിലൂടെ കോടികളുടെ തട്ടിപ്പ്. കോഴിക്കോട് സ്വദേശികള്‍ക്ക് നഷ്ടമായത് ഒന്നരക്കോടി. തിരുവമ്പാടി സ്വദേശിയായ ഡോക്ടറില്‍ നിന്ന് ഒന്നേകാല്‍ കോടി രൂപയും കൊയിലാണ്ടി സ്വദേശിനിയായ വീട്ടമ്മയില്‍ നിന്ന് 23 ലക്ഷം രൂപയും സംഘം തട്ടി.വിവിധ കമ്പനികളുടെ പ്രതിനിധികള്‍ എന്ന് സമൂഹമാധ്യമങ്ങളിലൂടെ പരിചയപ്പെടുത്തിയാണ് സംഘം തട്ടിപ്പ് നടത്തുന്നത്ഇരുവരും നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കോഴിക്കോട് റൂറല്‍ സൈബര്‍ ക്രൈം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Read More »