കോഴിക്കോട്: വിലങ്ങാട് പുഴയില്‍ മലവെള്ള പാച്ചില്‍. പുഴയില്‍ ജലനിരപ്പ് ഉയര്‍ന്നിട്ടുണ്ട്. വനമേഖലയില്‍ ശക്തമായ മഴ തുടരുന്നതിനിടെയാണ് മലവെള്ള പാച്ചില്‍ ഉണ്ടായത്. വിലങ്ങാട് ടൗണിലെ പാലം കരകവിഞ്ഞൊഴുകുന്ന തരത്തില്‍ വെള്ളം നിറഞ്ഞിട്ടുണ്ട്. ഇതോടെ വിലങ്ങാട് മേഖലയില്‍ വലിയ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളിലൊക്കെ ശക്തമായ മഴയാണ് പ്രദേശത്ത് പെയ്തത്. നിലവില്‍ 51 പേരാണ് ദുരിതാശ്വാസ ക്യാമ്പില്‍ കഴിയുന്നത്. 2024 ജൂലൈ 31നാണ് വിലങ്ങാട് ഉരുള്‍പൊട്ടല്‍ ഉണ്ടായത്. ദുരന്തത്തില്‍ മുച്ചങ്കയം, കുറ്റല്ലൂര്‍, …
Read More »കോഴിക്കോട് ബീച്ചില്‍ കുട്ടിയെ തട്ടിക്കൊണ്ട് പോകാന്‍ ശ്രമം; രണ്ട് നാടോടികള്‍ കസ്റ്റഡിയില്‍
കോഴിക്കോട്: കോഴിക്കോട് ബീച്ചില്‍ ഏഴ് വയസുകാരനെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം. രണ്ട് നാടോടികളെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഒരു സ്ത്രീയും പുരുഷനുമാണ് പൊലീസ് കസ്റ്റഡിലുള്ളത്. ബീച്ച് പരിസരത്ത് വെച്ച് കളിക്കുന്നതിനിടെയാണ് കുട്ടിയെ തട്ടിക്കൊണ്ട് പോകാന്‍ ശ്രമം ഉണ്ടായത്. കുട്ടിയെ ഇവര്‍ ചാക്കിലിടാന്‍ ശ്രമിക്കുന്നത് കണ്ടുവെന്നാണ് ദൃസാക്ഷികള്‍ പറഞ്ഞത്. കൂടുതല്‍ ആളുകള്‍ ഇവര്‍ക്കൊപ്പം ഉണ്ടെന്ന് നാട്ടുകാര്‍ ആരോപിച്ചു. കുട്ടികള്‍ വടിയുമെടുത്ത് ഇവര്‍ക്ക് പിന്നാലെ ഓടിയപ്പോളാണ് കുട്ടിയെ തട്ടിക്കൊണ്ട് പോകാനുള്ള ശ്രമം ഇവര്‍ അവസാനിപ്പിച്ചതെന്നും നാട്ടുകാര്‍ …
Read More »കള്ളാടി-ആനക്കാംപൊയില്‍ തുരങ്കപാത: വയനാട് പ്രകൃതി സംരക്ഷണ സമിതി ദേശീയ ഹരിത ട്രൈബ്യൂണിലേക്ക്
കല്‍പറ്റ: കള്ളാടി-ആനക്കാംപൊയില്‍ നാലുവരി തുരങ്കപാത നിര്‍മാണത്തിന് കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിനു കീഴിലെ വിദഗ്ധ സമിതി അനുമതി നല്‍കിയതിനെതിരേ വയനാട് പ്രകൃതി സംരക്ഷണ സമിതി രംഗത്ത്. വനം-പരിസ്ഥിതി മന്ത്രാലയത്തെ തെറ്റിദ്ധരിപ്പിച്ചും വസ്തുതകള്‍ മറച്ചുവച്ചും നേടിയതാണ് അനുമതിയെന്ന് സമിതി പ്രസിഡന്റ് എന്‍.ബാദുഷ ആരോപിച്ചു. തുരങ്കപാത നിര്‍മാണം തടയുന്നതിന് ഇടപെടല്‍ തേടി ദേശീയ ഹരിത ട്രൈബ്യൂണലിലോ ഹൈക്കോടതിയിലോ ദിവസങ്ങള്‍ക്കുള്ളില്‍ ഹര്‍ജി നല്‍കുമെന്ന് അദ്ദേഹം പറഞ്ഞു. വലിയ തോതിലുള്ള വിനാശത്തിന് കാരണമാകുന്നതാണ് തുരങ്കപാത പദ്ധതി. കോട്ടപ്പടി, …
Read More »ഉരുള്‍പൊട്ടല്‍ ബാധിതരോട് സര്‍ക്കാരിന്റെ അവഗണന; വിലങ്ങാട് ഇന്ന് ഹര്‍ത്താല്‍
കോഴിക്കോട്: ഉരുള്‍പൊട്ടല്‍ ദുരിത ബാധിതരെ സര്‍ക്കാര്‍ അവഗണിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി വിലങ്ങാട് ഇന്ന് ഹര്‍ത്താല്‍. കോണ്‍ഗ്രസും ബി.ജെ.പിയും ചേര്‍ന്നാണ് ഹര്‍ത്താല്‍ നടത്തുന്നത്. രാവിലെ ആറ് മണി മുതല്‍ വൈകിട്ട് ആറ് മണിവരെയാണ് ഹര്‍ത്താല്‍. ദുരിതബാധിതര്‍ക്കായുള്ള പ്രഖ്യാപനങ്ങള്‍ വൈകുന്നു, സര്‍ക്കാര്‍ തയാറാക്കിയ പട്ടികയില്‍ അര്‍ഹരായവരെ ഉള്‍പ്പെടുത്തിയില്ല എന്നിവ ചൂണ്ടിക്കാട്ടിയാണ് ഹര്‍ത്താല്‍. ഉരുള്‍പൊട്ടലുണ്ടായി ഒരു വര്‍ഷമാവാനായിട്ടും ദുരിതബാധിതരുടെ പുനരതിവാസം സാധ്യമാക്കാന്‍ സംസ്ഥാന സര്‍ക്കാരിനായിട്ടില്ലെന്ന് നാട്ടുകാര്‍ ചൂണ്ടിക്കാട്ടി. 51 പേരാണ് ഇപ്പോഴും ദുരിതാശ്വാസ ക്യാമ്പില്‍ കഴിയുന്നത്. …
Read More »എം.ഡി.എം.എയെന്ന് പറഞ്ഞ് ഡാന്‍സാഫ് പിടികൂടിയത് കല്‍ക്കണ്ടം; അഞ്ച് മാസത്തിന് ശേഷം മോചനം
കോഴിക്കോട്: എം.ഡി.എം.എയെന്ന് പറഞ്ഞ് കോഴിക്കോട് ഡാന്‍സാഫ് സംഘം പിടികൂടിയത് കല്‍ക്കണ്ടം. അഞ്ച് മാസത്തെ ജയില്‍ വാസത്തിന് ശേഷമാണ് കാസര്‍കോട്, കണ്ണൂര്‍ സ്വദേശികള്‍ ജയില്‍ മോചിതരായത്. കാസര്‍കോട് സ്വദേശി ബിജുവിനും കണ്ണൂര്‍ സ്വദേശി മണികണ്ഠനുമാണ് വൈകി നീതി ലഭിച്ചത്. രാസ പരിശോധന ഫലം വന്നതിന് പിന്നാലെയാണ് കോടതി ഇരുവരെയും വെറുതെ വിട്ടത്. വെറുതെ വിട്ടെങ്കിലും ജോലിയില്ലെന്നും നാട്ടുകാര്‍ക്കിടയില്‍ ഒറ്റപ്പെട്ടെന്നും ബിജു പറഞ്ഞു. ജോലിയുടെ ആവശ്യത്തിനായുള്ള യാത്രക്കിടെയാണ് അഞ്ച് മാസം മുമ്പ് ഇരുവരെയും …
Read More »കോഴിക്കോട് പേരാമ്പ്രയില്‍ ചുഴലിക്കാറ്റ്; നിരവധി വീടുകളുടെ മേല്‍ക്കൂര തകര്‍ന്നു
കോഴിക്കോട്: പേരാമ്പ്രയിലെ കൂത്താളിയില്‍ ചുഴലിക്കാറ്റില്‍ വ്യാപക നാശം. നിരവധി വീടുകളുടെ മേല്‍ക്കൂര കാറ്റില്‍ തകര്‍ന്നു. ഇന്ന് പുലര്‍ച്ചെ നാല് മണിയോടെയാണ് പേരാമ്പ്രയുടെ വിവിധ പ്രദേശങ്ങളില്‍ ചുഴലിക്കാറ്റടിച്ചത്. കാറ്റില്‍ ഇലക്ട്രിക്ക് പോസ്റ്റുകളടക്കം നിലംപൊത്തി. ആളുകള്‍ക്ക് അപകടം പറ്റിയില്ലെങ്കിലും കൂത്താളിയിലാകെ വ്യാപക നാശനഷ്ടങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. കഴിഞ്ഞദിവസം നല്ലളത്തും ഇത്തരത്തില്‍ ചുഴലിക്കാറ്റ് വീശിയിരുന്നു. ഇത്തരത്തില്‍ കോഴിക്കോട് മേഖലയില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ അടുത്തിടെ ചുഴലിക്കാറ്റുകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. റെയില്‍വേ ട്രാക്കിലേക്ക് മരം വീണ് ട്രെയിന്‍ ഗതാഗതം …
Read More »മഴ ശക്തം: കോഴിക്കോട് ഇന്നും റെഡ് അലേര്‍ട്ട്; ജില്ലയില്‍ മൂന്ന് ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു
കോഴിക്കോട്: കാലവര്‍ഷം ശക്തി പ്രാപിച്ചതോടെ കോഴിക്കോട് ജില്ലയില്‍ കനത്തനാശനഷ്ട്മാണ് റിപ്പോര്‍ട്ട് ചെയ്തത്. ജില്ലയില്‍ ഇതുവരെ നാല് പേരാണ് മഴക്കെടുതിയില്‍ മരിച്ചത്. കനത്തമഴ തുടരുന്നതിനിടെ ജില്ലയില്‍ ഇന്നും റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പൂനൂര്‍, ചാലിയാര്‍, കോരപ്പുഴ എന്നിവയില്‍ ജലനിരപ്പ് ഉയര്‍ന്നതോടെ താഴ്ന്ന പ്രദേശങ്ങളില്‍ കഴിയുന്നവര്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. മലയോരഹൈവേയില്‍ തലയാട് ഭാഗത്ത് മണ്ണിടിച്ചല്‍ ഉണ്ടായതോടെ ഗതാഗതം നിരോധിച്ചു. ഇന്നലെ രാവിലെ മുതല്‍ തുടങ്ങിയ കനത്തമഴയില്‍ കോഴിക്കോട് നഗരത്തില്‍ മിക്കയിടത്തം വെള്ളക്കെട്ട് …
Read More »കോഴിക്കോട് പുതിയ ബസ്റ്റാന്റ് കെട്ടിടത്തിലെ കടകള്‍ തിങ്കളാഴ്ച മുതല്‍ തുറന്ന് പ്രവര്‍ത്തിക്കും
കോഴിക്കോട്: തീപിടിത്തത്തെ തുടര്‍ന്ന് അടച്ചുപൂട്ടിയ കോഴിക്കോട് പുതിയ ബസ് സ്റ്റാന്‍ഡിലെ കടകള്‍ തിങ്കളാഴ്ച മുതല്‍ തുറന്ന് പ്രവര്‍ത്തിക്കും. മേയര്‍ ബീനാ ഫിലിപ്പും വ്യാപാരികളും നടത്തിയ ചര്‍ച്ചക്ക് പിന്നാലെയാണ് തീരുമാനം. കെട്ടിടത്തിന് സ്റ്റെബിലിറ്റി പ്രശ്‌നമില്ലെന്ന് കോര്‍പ്പറേഷന്‍ സൂപ്രണ്ടിങ് എന്‍ജിനീയര്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് തിങ്കളാഴ്ച മുതല്‍ കടകള്‍ തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കിയത്. മേയറുടെ ചേംബറില്‍ ചേര്‍ന്ന യോഗത്തില്‍ ഡെപ്യൂട്ടി മേയര്‍ മുസാഫര്‍ അഹമ്മദ്, സൂപ്രണ്ടിങ് എന്‍ജിനീയര്‍, പൊതുമരാമത്ത്, ആരോഗ്യ …
Read More »കോഴിക്കോട്ടെ ഹോട്ടലുകളിൽ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പരിശോധന; 9 കടകൾക്ക് പൂട്ട്
കോഴിക്കോട്: നഗരത്തിലെ വിവിധ ഇടങ്ങളിൽ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ നേതൃത്വത്തിൽ പരിശോധന. കോഴിക്കോട് സൗത്ത്, നോര്‍ത്ത്, വെള്ളയില്‍, ചെറൂപ്പ, കുന്നമംഗലം എന്നീ മേഖലകളിലാണ് പരിശോധന നടന്നത്. വൃത്തിഹീനമായ സാഹചര്യത്തില്‍ ഭക്ഷണം പാകം ചെയ്തതായി പരിശോധനയിൽ കണ്ടെത്തിയ 9 കടകൾ പൂട്ടിക്കുകയും 11 കടകൾക്ക് പിഴ ചുമത്തുകയും ചെയ്തു. കോഴിക്കോട് റെയില്‍വേ സ്‌റ്റേഷന്‍ പരിസരത്തെ ഹോട്ടല്‍ സ്വീകാര്‍, സികെ കഫെ, വെള്ളയിലിലുള്ള ഓഷ്യാനിക്, അജ്‌വ, ടി ജ്യൂസ്, ഹോട്ട് ബണ്‍, ചേളന്നൂരിലെ ഫേമസ് …
Read More »കോഴിക്കോട് നഗരത്തിൽ കത്തികാട്ടി കവർച്ച : മുഴുവൻ പ്രതികളെയും പിടികൂടി
കോഴിക്കോട് :നഗരത്തിൽ ഒരാഴ്ച മുൻപ് 3 ഇടങ്ങളിൽ ബൈക്കിൽ എത്തി യാത്രക്കാരെ കത്തി കാട്ടി ഭീഷണിപ്പെടുത്തി കവർച്ച നടത്തിയ സംഭവത്തിൽ മുഴുവൻ പ്രതികളെയും പൊലീസ് പിടികൂടി. കഴിഞ്ഞ ദിവസം സംഭവത്തിൽ പ്രധാന പ്രതി ആനമാട് സ്വദേശി ഷംസീറിനെ അറസ്റ്റ് ചെയ്തിരുന്നു. ഇയാളിൽ നിന്നു ലഭിച്ച വിവരത്തെ തുടർന്ന് കസബ പൊലീസും ടൗൺ അസിസ്റ്റന്റ് കമ്മിഷണർ ടി.കെ.അഷ്റഫിന്റെ നേതൃത്വത്തിലുള്ള സിറ്റി ക്രൈം സ്ക്വാഡും ചേർന്നാണ് 5 പേരെയും പിടികൂടിയത്. കായലം സ്വദേശി …
Read More »
DeToor reflective wanderings…