കോഴിക്കോട്: കോഴിക്കോട്ടെ വയോധികരായ സഹോദരിമാരുടെ കൊലപാതകത്തിനുശേഷം കാണാതായ സഹോദരനെ മരിച്ച നിലയില്‍ കണ്ടെത്തി. തലശ്ശേരി കുയ്യാലി പുഴയില്‍ നിന്നാണ് പ്രമോദിന്റെ (62) മൃതദേഹം കണ്ടെത്തിയത്. പുഴയില്‍ മൃതദേഹം കണ്ടെത്തിയപ്പോള്‍ തന്നെ ഇത് കാണാതായ പ്രമോദിന്റേതാണെന്ന് സംശയിച്ചിരുന്നു. തുടര്‍ന്ന് മൃതദേഹം തലശ്ശേരി ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റുകയായിരുന്നു. കോഴിക്കോട് കരിക്കാംകുളം ഫ്‌ളോറിക്കന്‍ റോഡില്‍ മൂന്നു വര്‍ഷമായി വാടകയ്ക്ക് താമസിച്ചുവരികയായിരുന്ന ശ്രീജയ (72), പുഷ്പലളിത (68) എന്നിവരെ ഇന്നലെ രാവിലെയാണ് രണ്ട് മുറികളിലായി …
Read More »വയോധികരായ സഹോദരിമാരുടെ മരണം കൊലപാതകമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്
കോഴിക്കോട്: തടമ്പാട്ടുത്താഴം ഫ്‌ളോറിക്കൻ റോഡിൽ സഹോദരിമാരെ മരിച്ചനിലയിൽ കണ്ടെത്തിയത് കൊലപാതകമെന്ന് പൊലീസ്. കഴുത്തു ഞെരിച്ചാണ് കൊലപാതകമെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ തെളിഞ്ഞു. ശ്രീജയ (72), പുഷ്പ (68) എന്നിവരെയാണ് ഇന്ന് രാവിലെ വാടക വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇവരുടെ കൂടെ താമസിച്ചിരുന്ന 60 വയസുള്ള സഹോദരൻ പ്രമോദാണ് മരണ വിവരം ബന്ധുക്കളെ വിളിച്ചറിയിച്ചത്. പുലർച്ചെ അഞ്ച് മണിയോടെ പ്രമോദ് ഒരു സഹോദരി മരിച്ചെന്ന് ബന്ധുവിനെ വിളിച്ചു പറഞ്ഞു. ഇയാൾ വീട്ടിലെത്തി …
Read More »തേങ്ങ മോഷണമാരോപിച്ച് ആദിവാസി സ്ത്രീക്ക് മര്‍ദനം; റോഡിലൂടെ വലിച്ചിഴക്കുകയും വസ്ത്രം കീറിയെന്നും പരാതി
കോഴിക്കോട്: തേങ്ങ മോഷണം ആരോപിച്ച് ആദിവാസി സമുദായത്തില്‍ പെട്ട യുവതിക്ക് നേരെ അതിക്രമം. കോഴിക്കോട് കുറ്റ്യാടി തൊട്ടില്‍പ്പാലം സ്വദേശിയായ ജീഷ്മ എന്ന യുവതിക്ക് നേരെയാണ് ആക്രമണമുണ്ടായത്. തന്നെ മര്‍ദ്ദിക്കുകയും റോഡിലൂടെ വലിച്ചിഴച്ചുവെന്നും വസ്ത്രം വലിച്ചു കീറിയൈന്നും യുവതി പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. എന്നാല്‍ പ്രതികളുടെ രാഷ്ട്രീയ സ്വാധീനം മൂലം പോലീസ് കേസന്വേഷിച്ചില്ലെന്നും യുവതി പറഞ്ഞു. തേങ്ങാ മോഷണത്തിനെതിരെ പ്രദേശത്ത് രൂപീകരിച്ച കമ്മിറ്റി അംഗങ്ങള്‍ മര്‍ദിച്ചെന്നാണ് യുവതി ആരോപിച്ചത്. മഠത്തില്‍ …
Read More »ഓളപ്പരപ്പിലെ വേഗരാജാവായി റയാന്‍, വേഗറാണിയായി റാട്ട; മലബാര്‍ ജലോത്സവത്തിന് തിരശ്ശീല വീണു
കോഴിക്കോട്: കുതിച്ചു പായുന്ന ഇരുവഞ്ഞിപ്പുഴയുടെ ഓളപ്പരപ്പുകളോട് മല്ലിട്ട് ന്യൂസിലന്റ് സ്വദേശികളായ റയാനും വേഗയും വേഗപ്പട്ടം ചൂടി. മലബാര്‍ ജലോത്സവത്തിലെ വേഗം കൂടിയ താരങ്ങളെ കണ്ടെത്താനുള്ള അവസാന ദിവസത്തെ റാപ്പിഡ് മത്സരത്തിലാണ് ഇരുവരും കിരീടം ചൂടിയത്. വേഗരാജാവായി റയാന്‍ ഒ കോണറും റാണിയായി റാട്ട ലോവല്‍ സ്മിത്തും മത്സരത്തിലെ താരങ്ങളായി. വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ ടൂറിസം വകുപ്പ മന്ത്രി പി.എ മുഹമ്മദ് റിയാസ് സമ്മാനിച്ചു. ലോകത്തെ ഏറ്റവും വലിയ അഞ്ച് കയാക്കിങ് ഫെസ്റ്റിവലുകളില്‍ …
Read More »കോഴിക്കോട് തണ്ണീര്‍ത്തടം നികത്താനുള്ള ശ്രമം നാട്ടുകാര്‍ തടഞ്ഞു
കോഴിക്കോട്: കോട്ടൂളിയില്‍ തണ്ണീര്‍ത്തടം നികത്താനുള്ള ശ്രമം തടഞ്ഞ് നാട്ടുകാര്‍. സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുള്ള സ്ഥലത്തെ തണ്ണീര്‍ത്തടമാണ് ക്വാറി മാലിന്യം ഉപയോഗിച്ച് നികത്താന്‍ ശ്രമിച്ചത്. സംഭവം ശ്രദ്ധയില്‍പ്പെട്ട നാട്ടുകാര്‍ സംഘടിച്ചെത്തുകയും തടയുകയുമായിരുന്നു. പിന്നീട് ഇറക്കിയ മാലിന്യം തിരികെ ലോറിയില്‍ കയറ്റി കൊണ്ടുപോയി. കാലിക്കറ്റ് ട്രേഡ് സെന്ററിന്റെ ഉടമസ്ഥതയിലുള്ള തണ്ണീര്‍ത്തട ഭൂമി നികത്താനുള്ള ശ്രമങ്ങള്‍ക്കെതിരെ നേരത്തേയും പ്രദേശവാസികള്‍ സംഘടിച്ചിരുന്നു. കോടതിയില്‍ നാട്ടുകാര്‍ നല്‍കിയ ഹരജിയും നിലനില്‍ക്കുന്നുണ്ട്. തണ്ണീര്‍ത്തടം സംരക്ഷിക്കണമെന്നും അനധികൃത നിര്‍മാണങ്ങള്‍ തടയണമെന്നും …
Read More »കനത്തമഴ: മൂന്ന് ജില്ലകളിലെ വിദ്യഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി
കോഴിക്കോട്: കനത്ത മഴയെത്തുടര്‍ന്ന് മൂന്ന് ജില്ലകളിലെ വിദ്യഭ്യാസ സ്ഥാപനങ്ങള്‍ക്ക് വെള്ളിയാഴ്ച അവധി പ്രഖ്യാപിച്ചു. ഇടുക്കി, എറണാകുളം ജില്ലകളിലെ മുഴുവന്‍ വിദ്യഭ്യാസ സ്ഥാപനങ്ങള്‍ക്കും കോട്ടയം ജില്ലയിലെ കോട്ടയം, കാഞ്ഞിരപ്പള്ളി, മീനച്ചില്‍ താലൂക്കുകളിലെ വിദ്യഭ്യാസ സ്ഥാപനങ്ങള്‍ക്കുമാണ് അവധി. പ്രൊഫഷണല്‍ കോളജുകള്‍, അങ്കണവാടികള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധിയായിരിക്കും.
Read More »ആശങ്കയായി നിപ; കോഴിക്കോട് ചികിത്സയിലുള്ള യുവതിയുടെ നില അതീവ ഗുരുതരം
കോഴിക്കോട്: നിപ ബാധിച്ച് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച പാലക്കാട് സ്വദേശിയായ യുവതിയുടെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നതായി ഡോക്ടര്‍മാര്‍ അറിയിച്ചു. നിലവില്‍ കെ.എച്ച്.ആര്‍.ഡബ്ല്യു.എസ് പേ വാര്‍ഡിലെ വെന്റിലേറ്റര്‍ സൗകര്യത്തോടെ ഒരുക്കിയ ഐസൊലേഷന്‍ മുറിയിലാണ് യുവതിയുള്ളത്. പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന യുവതിയെ വെള്ളിയാഴ്ച രാത്രിയോടെയാണ് കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റിയത്. അനാവശ്യമായി ആളുകള്‍ ആശുപത്രിയില്‍ എത്തുന്നത് ഒഴിവാക്കണമെന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
Read More »39 വര്‍ഷം മുന്‍പ് കോഴിക്കോട് രണ്ട് പേരെ കൊലപ്പെടുത്തിയെന്ന് വെളിപ്പെടുത്തല്‍; 54കാരനെതിരെ കേസ്
കോഴിക്കോട്: 39 വര്‍ഷങ്ങള്‍ക്ക് മുന്‍പ് കോഴിക്കോട് രണ്ട് പേരെ കൊലപ്പെടുത്തിയെന്ന വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ 54കാരനെതിരെ കേസ്. മലപ്പുറം സ്വദേശി മുഹമ്മദാലിയാണ് കുറ്റകൃത്യം വെളിപ്പെടുത്തിയത്. തിരുവമ്പാടി പൊലിസ് സ്റ്റേഷനിലെത്തിയായിരുന്നു മുഹമ്മദാലിയുടെ ഏറ്റുപറച്ചില്‍. 1986ലാണ് സംഭവം നടന്നത്. തന്നെ ശാരീരികമായി ഉപദ്രവിച്ചതിനെ തുടര്‍ന്ന് മുഹമ്മദലി ഒരാളെ ചവിട്ടി. അയാള്‍ തോട്ടില്‍ വീണ് മരിക്കുകയായിരുന്നു. 1989 ല്‍ കോഴിക്കോട് വെള്ളയില്‍ ബീച്ചില്‍വച്ചും ഒരാളെ കൊന്നുവെന്നാണു മുഹമ്മദലിയുടെ മൊഴി.
Read More »നിപ: കോഴിക്കോട്, മലപ്പുറം, പാലക്കാട് ജില്ലകളില്‍ അതീവ ജാഗ്രത; മൂന്ന് ജില്ലകളിലായി 345 പേര്‍ സമ്പര്‍ക്കപ്പട്ടികയില്‍
കോഴിക്കോട്: സംസ്ഥാനത്ത് വീണ്ടും നിപ സ്ഥിരീകരിച്ചതോടെ മലപ്പുറം, പാലക്കാട്, കോഴിക്കോട് ജില്ലകളില്‍ ജാഗ്രത ശക്തമാക്കി ആരോഗ്യവകുപ്പ്. മൂന്ന് ജില്ലകളിലും കണ്ട്രോള്‍ റൂമുകള്‍ തുറന്നു. നിപ സ്ഥിരീകരിച്ച രണ്ട് പേരുടെയും റൂട്ട് മാപ്പ് പ്രസിദ്ധീകരിച്ചു. റൂട്ട് മാപ്പിലെ സ്ഥലങ്ങളില്‍ ഉണ്ടായിരുന്നവര്‍ അധികൃതരെ വിവരമറിയിക്കണമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. മങ്കട സ്വദേശിയായ പതിനെട്ടുകാരിയുടെ മരണം നിപ ബാധിച്ചാണെന്ന് സ്ഥിരീകരിച്ചതോടെ, മലപ്പുറം ജില്ലയിലെ മക്കരപറമ്പ്, കൂട്ടിലങ്ങാടി, മങ്കട, കുറുവ പഞ്ചായത്തുകളിലെ ഇരുപത് വാര്‍ഡുകള്‍ കണ്ടെയ്ന്‍മെന്റ് സോണ്‍ …
Read More »നിപ; കോഴിക്കോട് ഉള്‍പ്പടെ മൂന്ന് ജില്ലകളില്‍ ജാഗ്രതാ നിര്‍ദേശം
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും നിപ ബാധ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് മൂന്ന് ജില്ലകളില്‍ ജാഗ്രത നിര്‍ദേശം. പാലക്കാട്, കോഴിക്കോട്, മലപ്പുറം ജില്ലകളിലാണ് ജാഗ്രതനിര്‍ദേശം നല്‍കിയത്. നാട്ടുകല്‍ കിഴക്കുപുറം കണ്ടെയ്ന്റ്‌മെന്റ് സോണായി പ്രഖ്യാപിച്ചു. ഇവിടെ 100ലധികം പേര്‍ ഹൈറിസ്‌ക് പട്ടികയിലാണുള്ളത്. ഇന്ന് രാവിലെയാണ് ചികിത്സയിലുള്ള പാലക്കാട് സ്വദേശിയായ യുവതിക്ക് നിപ സ്ഥിരീകരിച്ചത്. ബന്ധുക്കളും യുവതി ചികിത്സ തേടിയ ആശുപത്രികളിലെ ഡോക്ടര്‍മാരും ജീവനക്കാരുമടക്കം നിരീക്ഷണത്തിലാണ്. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന മലപ്പുറം മങ്കട സ്വദേശിനി …
Read More »
DeToor reflective wanderings…