കാസര്‍കോട്: കാസര്‍കോട് ദേശീയപാതയില്‍ 101 സ്ഥലങ്ങള്‍ പ്രശ്‌നബാധിത മേഖലകളെന്ന് ജില്ലാ കലക്ടറുടെ റിപ്പോര്‍ട്ട്. കാലവര്‍ഷം എത്തിയതോടെ ജില്ലയിലെ ദേശീയപാതകളില്‍ പരിശോധന നടത്തിയ പ്രത്യേക സംഘമാണ് പ്രശ്‌നബാധിത മേഖലകള്‍ കണ്ടെത്തിയത്. ഇതില്‍ 23 ഇടങ്ങളില്‍ മാത്രമാണ് പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സാധിച്ചതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ജില്ലയില്‍ എന്‍.എച്ച് 66 കടന്ന് പോകുന്ന തലപ്പാടി മുതല്‍ കാലിക്കടവ് വരെയുള്ള മേഖലകളില്‍ ചെറുതും വലുതുമായ 101 പ്രശ്‌നബാധിത മേഖലകള്‍ ഉണ്ടെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. മണ്ണിടിച്ചല്‍ സാധ്യതയുള്ള …
Read More »കാസര്‍ഗോഡ് ദേശീയപാത നിര്‍മാണത്തിനിടെ മണ്ണിടിച്ചിൽ; അതിഥിത്തൊഴിലാളി മരിച്ചു
കാസർഗോഡ് : മട്ടലായിയിൽ റോഡ് നിർമാണത്തിനിടെ മണ്ണിടിഞ്ഞ് ഒരു മരണം. മൂന്ന് പേർക്ക് പരുക്കേറ്റിട്ടുണ്ട്. ദേശീയപാതയുടെ നിർമാണം നടക്കുന്ന മട്ടലായി ഹനുമാരംമ്പലം ഭാഗത്താണ് ഇന്ന് രാവിലെ പത്ത് മണിയോടുകൂടി അപകടം ഉണ്ടായത്. നാല് പേരാണ് മണ്ണിനടിയിൽപെട്ടിരുന്നത്. പിന്നീട് മൂന്ന് പേരെ നാട്ടുകാരും ഫയർഫോഴ്സും പൊലീസും ചേർന്ന് പുറത്തെടുത്തെങ്കിലും മറ്റൊരാളുടെ മരണം സംഭവ സ്ഥലത്തുവെച്ചുതന്നെ സ്ഥിരീകരിക്കുകയായിരുന്നു. അന്യസംസ്ഥാന തൊഴിലാളി കൊൽക്കത്ത സ്വദേശി മുൻതാജ് മിർ (18) ആണ് മരിച്ചത്. പരുക്കേറ്റവരെ ചെറുവത്തൂരിലെ …
Read More »
DeToor reflective wanderings…