കോഴിക്കോട്: തിരൂര്‍ സ്വദേശിയായ വയോധികന് അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. വെട്ടം സ്വദേശിയായ 78കാരന്‍ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ കഴിയുന്നതിനിടെയാണ് അസുഖം സ്ഥിരീകരിച്ചത്. ശനിയാഴ്ച രാത്രി രോഗ ലക്ഷണങ്ങളോടെ ഇദ്ദേഹത്തെ മെഡിക്കല്‍ കോളജിലെത്തിക്കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് അസുഖം സ്ഥിരീകരിച്ചത്. ഇയാളുടെ നില അതീവ ഗുരുതരമാണ്. നിലവില്‍ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ എട്ടുപേരാണ് രോഗം ബാധിച്ച് ചികിത്സയിലുള്ളത്. പന്തീരാങ്കാവ് സ്വദേശിനി ഏതാനും ദിവസം മുന്‍പ് രോഗം ഭേദമായി ആശുപത്രി …
Read More »അമീബിക് മസ്തിഷ്ക ജ്വരം: 13കാരന് കൂടി രോഗം സ്ഥിരീകരിച്ചു; ഇന്നലെ മരിച്ച രോഗിയുടെ ഒപ്പമുണ്ടായിരുന്ന ആളും മരിച്ചത് സമാന രോഗലക്ഷണങ്ങളോടെ
കോഴിക്കോട്: മലപ്പുറം സ്വദേശിയായ 13കാരനു കൂടി അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. കാരക്കോട് സ്വദേശിയായ കുട്ടി കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്. നാലുകുട്ടികള്‍ ഉള്‍പ്പെടെ സംസ്ഥാനത്ത് രോഗബാധമൂലം 11 പേരാണ് ചികിത്സയിലുള്ളത്. പത്തുപേര്‍ മെഡിക്കല്‍ കോളജിലും ഒരാള്‍ സ്വകാര്യ ആശുപത്രിയിലും ചികിത്സയിലാണ്. അതേസമയം രോഗം ബാധിച്ച് ഇന്നലെ മരിച്ച ചാവക്കാട് സ്വദേശി റഹീമിന്റെ ഒപ്പം ജോലി ചെയ്തിരുന്ന ആളും സമാന രോഗലക്ഷണങ്ങളോടെയാണ് മരണപ്പെട്ടതെന്ന് കണ്ടെത്തി. ഒരാഴ്ച മുന്‍പാട് കോട്ടയം സ്വദേശിയായ …
Read More »അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ഒരു മരണം കൂടി: ഒരു മാസത്തിനിടെ ഏഴുമരണങ്ങൾ
കോഴിക്കോട്: അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ഒരു മരണം കൂടി. തൃശ്ശൂർ ചാവക്കാട് സ്വദേശി റഹീം (59) ആണ് മരിച്ചത്. അബോധാവസ്ഥയിൽ കണ്ടെത്തിയ റഹീമിനെ വളണ്ടിയർമാർ ചേർന്ന് വ്യാഴാഴ്ചയാണ് കോഴിക്കോട് മെഡിക്കൽ കോളേജിൽ എത്തിച്ചത്. രോഗലക്ഷണങ്ങൾ ഉള്ളതിനാൽ സിഎസ്എഫ് പരിശോധന നടത്തി വരികയായിരുന്നു. അബോധാവസ്ഥയിൽ തുടരുകയായിരുന്നു റഹീം. ഇന്നലെ വൈകുന്നേരത്തോടെ മരണം സ്ഥിരീകരിക്കുകയായിരുന്നു. നിലവിൽ കോഴിക്കോട് മെഡിക്കൽ കോളേജിൽ ഇതേ രോഗബാധയോടെ 10 പേരാണ് ചികിത്സയിലുള്ളത്. മൂന്നുപേർ കുട്ടികളാണ്. സംസ്ഥാനത്ത് …
Read More »ജലപീരങ്കിയിൽ ഉപയോഗിക്കുന്ന വെള്ളം ശുദ്ധമാണെന്ന് ഉറപ്പ് വരുത്തണം: മനുഷ്യാവകാശ കമ്മീഷനും ഡിജിപിക്കും പരാതി
കൊച്ചി: സംസ്ഥാനത്ത് അമീബിക് മസ്തിഷ്‌കജ്വരം വ്യാപിക്കുന്ന സാഹചര്യത്തിൽ പോലീസിൻ്റെ ജലപീരങ്കിയിൽ ഉപയോഗിക്കുന്ന വെള്ളത്തിൻ്റെ ശുദ്ധി ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് മനുഷ്യാവകാശ കമ്മീഷനും ഡിജിപിക്കും പരാതി. എറണാകുളത്ത് നിന്നുള്ള യൂത്ത് കോൺഗ്രസ് നേതാവ് സൽമാനാണ് പരാതി നൽകിയത്. ജലപീരങ്കിയിൽ ഉപയോഗിക്കുന്ന വെള്ളത്തിൽ നിന്നു രോഗബാധയ്ക്കുള്ള സാധ്യത കൂടുതലാണെന്ന് ആരോഗ്യവിദഗ്‌ധരും ചൂണ്ടിക്കാട്ടിയ സാഹചര്യത്തിലാണ് പരാതി. കഴിഞ്ഞ കുറച്ച് ആഴ്ചകളായി വിവിധ വിഷയങ്ങളിൽ സംസ്ഥാനത്തുടനീളം നിരവധി സംഘടനകളുടെ പ്രതിഷേധപ്രകടനം നടക്കുന്നുണ്ട്. സമരക്കാരെ പിരിച്ചുവിടാനായി ജലപീരങ്കിയാണ് പോലീസ് പ്രധാനമായും …
Read More »അമീബിക് മസ്തിഷ്ക ജ്വരം: സമരങ്ങള്‍ക്കിടെ പോലീസിന്റെ ജലപീരങ്കി പ്രയോഗത്തില്‍ ആശങ്ക
കോഴിക്കോട്: സംസ്ഥാനത്ത് അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ സമരമുഖങ്ങളില്‍ പോലീസ് ജലപീരങ്കി ഉപയോഗിക്കുന്നതില്‍ ആശങ്ക. ജലപീരങ്കികളില്‍ ഉപയോഗിക്കുന്ന ജലത്തില്‍ നിന്ന് രോഗബാധയ്ക്കുള്ള സാധ്യത കൂടുതലാണെന്നാണ് ആരോഗ്യ വിദഗ്ദര്‍ മുന്നറിയിപ്പ് നല്‍കുന്നത്. സംസ്ഥാനത്ത് പ്രതിഷേധ സമരങ്ങളുണ്ടാകുമ്പോള്‍ ജലപീരങ്കി പ്രയോഗിക്കല്‍ പതിവാണ്. പോലീസ് ക്യാംപുകളിലെ കുളങ്ങളില്‍ നിന്നും കിണറുകളില്‍ നിന്നുമാണ് സാധാരണയായി ജലപീരങ്കിയില്‍ വെള്ളം നിറയ്ക്കുന്നത്. ഇത്തരം ജലസ്രോതസ്സുകള്‍ രോഗാണുക്കള്‍ ഇല്ലാത്ത ഇടങ്ങളാണെന്ന് ഉറപ്പു വരുത്തേണ്ടതുണ്ട്. ശക്തമായി വെള്ളം …
Read More »അമീബിക് മസ്തിഷ്ക ജ്വരം; സംസ്ഥാനത്ത് രണ്ട് മരണംകൂടി സ്ഥിരീകരിച്ചു
തിരുവനന്തപുരം: അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് സംസ്ഥാനത്ത് രണ്ടു മരണംകൂടി സ്ഥിരീകരിച്ചു. ഈമാസം 11-ാം തീയതി നടന്ന മരണങ്ങളാണ് അമീബിക് രോഗബാധ മൂലമാണെന്ന് ഇപ്പോള്‍ സ്ഥിരീകരിച്ചത്. തിരുവനന്തപുരം വള്ളക്കടവ് സ്വദേശിയായ 52 കാരിയും കൊല്ലത്ത് 91 കാരനുമാണ് മരണപ്പെട്ടത്. ഇതോടെ രോഗബാധ മൂലം ഈ വര്‍ഷം മരിച്ചവരുടെ എണ്ണം 19 ആയി. സംസ്ഥാനത്ത് ഇതുവരെ 62 പേര്‍ക്ക് രോഗബാധ ഉണ്ടായെന്നാണ് ആരോഗ്യ വകുപ്പിന്റെ സ്ഥിരീകരണം. ഇന്നലെ രണ്ട് പേര്‍ക്ക് രോഗം …
Read More »തിരുവനന്തപുരത്ത് പതിനേഴുകാരന് അമീബിക് മസ്തിഷ്ക ജ്വരം; രോഗബാധ സ്വിമ്മിംഗ് പൂളില്‍ നിന്നെന്ന് സംശയം
തിരുവനന്തപുരം: പൂവാര്‍ സ്വദേശിയായ പ്ലസ്ടു വിദ്യാര്‍ത്ഥിക്ക് അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. ആക്കുളത്തെ സ്വിമ്മിംഗ് പൂളില്‍ നിന്നാണ് രോഗബാധയെന്നാണ് സംശയിക്കുന്നത്. പൂള്‍ ആരോഗ്യ വകുപ്പ് അധികൃതരെത്തി പൂട്ടിച്ചിട്ടുണ്ട്. വെള്ളത്തിന്റെ സാമ്പിളുകള്‍ കൂടുതല്‍ പരിശോനയ്ക്കായി അയച്ചു. കഴിഞ്ഞ മാസം 16ന് സുഹൃത്തുക്കളോടൊപ്പം വിദ്യാര്‍ത്ഥി പൂളില്‍ കുളിച്ചിരുന്നു. തുടര്‍ന്ന് കടുത്ത പനിയും തലവേദനയും അനുഭവപ്പെടുകയും തിരുവനന്തപുരത്തെ രണ്ട് സ്വകാര്യ ആശുപത്രികളില്‍ ചികിത്സ തേടുകയും ചെയ്തു. എന്നാല്‍ അസുഖം കൂടിയതിനെ തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ …
Read More »അമീബിക് മസ്തിഷ്ക ജ്വരം: രാജ്യത്ത് കൂടുതല്‍ കേസുകള്‍ കേരളത്തില്‍; രോഗബാധ വീട്ടിനുള്ളില്‍ നിന്നും
തിരുവനന്തപുരം: രാജ്യത്ത് അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ചുള്ള കേസുകള്‍ ഏറ്റവും കൂടുതല്‍ കേരളത്തില്‍. രോഗബാധമൂലമുള്ള മരണനിരക്ക് ആഗോള തലത്തില്‍ 97 ശതമാനമാണെങ്കിലും കേരളത്തില്‍ മരണനിരക്ക് 24 ശതമാനം മാത്രമാണെന്നാണ് സര്‍ക്കാര്‍ അവകാശപ്പെടുന്നത്. ഈ വര്‍ഷം മാത്രം സംസ്ഥാനത്ത് 16 പേരാണ് മരിച്ചത്. എന്നാല്‍ ആരോഗ്യവകുപ്പിന്റെ ഔദ്യോഗിക കണക്കുകളില്‍ ഈ മരണങ്ങള്‍ രോഗബാധമൂലമാണോ എന്ന് സംശയിക്കുന്നു എന്ന് മാത്രമാണുള്ളത്. രോഗത്തിനെതിരായ കേരളത്തിന്റെ പ്രതിരോധം പാളുന്നു എന്നതിന്റെ സൂചനകളാണ് വര്‍ദ്ധിച്ചു വരുന്ന കേസുകള്‍. 1971 …
Read More »അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് സംസ്ഥാനത്ത് ഒരു മരണം കൂടി; രോഗത്തിന്റെ ഉറവിടം കണ്ടെത്താനായിട്ടില്ല
കോഴിക്കോട്: സംസ്ഥാനത്ത് അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ഒരാള്‍ കൂടി മരിച്ചു. മലപ്പുറം ചേലമ്പ്ര സ്വദേശിയായ ഷാജി (47) ആണ് മരിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെയാണ് ഷാജിയുടെ മരണം. ഒരു മാസത്തിനിടെ ഇത് ആറാമത്തെ മരണമാണ്. ഗുരുതരമായ കരള്‍ രോഗം ബാധിച്ച വ്യക്തിയായിരുന്നു ഷാജി. ഇത് കാര്യങ്ങള്‍ കൂടുതല്‍ സങ്കീര്‍ണ്ണമാക്കിയതായി മെഡിക്കല്‍ കോളജ് അധികൃതര്‍ വ്യക്തമാക്കി. അതേസമയം ഷാജിക്ക് രോഗബാധ ഉണ്ടായത് എവിടെ നിന്നാണെന്ന കാര്യത്തില്‍ ഇതുവരെ സ്ഥിരീകരണം …
Read More »അമീബിക് മസ്തിഷ്ക ജ്വരം; ചികിത്സയിലുണ്ടായിരുന്ന വണ്ടൂര്‍ സ്വദേശിനി മരിച്ചു; ഒരു മാസത്തിനിടെ 5ാമത്തെ മരണം
കോഴിക്കോട്: അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് സംസ്ഥാനത്ത് ഒരു മരണം കൂടി. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലുണ്ടായിരുന്ന മലപ്പുറം വണ്ടൂര്‍ സ്വദേശിനി ശോഭനയാണ് (56) മരിച്ചത്. ഒരു മാസത്തിനിടെ അഞ്ച് പേരാണ് അമീബിക് മസ്തിഷ്‌കജ്വരം ബാധിച്ച് മലബാര്‍ ജില്ലകളില്‍ മരിച്ചത്. രണ്ടുദിവസം മുന്‍പ് മെഡിക്കല്‍ കോളജില്‍ ചികിത്സയിലുണ്ടായിരുന്ന വയനാട് സ്വദേശിയും മരണപ്പെട്ടിരുന്നു. രണ്ട് കുട്ടികള്‍ ഉള്‍പ്പെടെ 12 പേരായിരുന്നു ചികിത്സയില്‍ ഉണ്ടായിരുന്നത്. ഗുരുതരാവസ്ഥയില്‍ കഴിയുന്നവര്‍ക്ക് മറ്റ് അസുഖങ്ങളും ഉള്ളതിനാല്‍ ആരോഗ്യനിലയില്‍ …
Read More »