ചാരവൃത്തിക്ക് പാടിയിലായ വനിതാ വ്ളോഗറെ കേരള ത്തിലേക്ഷ് ക്ഷണിച്ചു കൊണ്ടു വന്നത് സദുദ്ദേശ്യത്തോടെയെന്ന് ടൂരിസം മന്ത്രി മഹമ്മദ് റിയാസ് . സർക്കാർ സംവിധാനത്തെക്കുറിച്ചുള്ള അറിവില്ലായ്മയെയും മന്ത്രി ചോദ്യം ചെയ്തു. ടൂറിസം പ്രമോഷനായാണ് ഹരിയാന സ്വദേശിനി ജ്യോതി മൽഹോത്രയെ കേരളത്തിലെത്തിച്ചത് . കണ്ണൂരിൽ വിമാനമിറങ്ങിയ ജ്യോതി കേരളം മുഴുവൻ സഞ്ചരിച്ചു . യാത്രയും ഭക്ഷണവു മറ്റ് സൗകര്യങ്ങളും ഒരുക്കിയത് ടൂറിസം വകുപ്പ് . റീൽസ ഉണ്ടാക്കാൻ സ്വകാര്യ ഏജൻസിക്ക് കരാർ കൊടുക്കുകയായിരുന്നു. പഹൽഗാം ഭീകരാക്രമണത്തെ തുടർന്നാണ് ജ്യോതി കേന്ദ്ര ഏജൻസികളുടെ പിടിയിലായത്. തുടർച്ചയായ പാക്കിസ്ഥാൻ സന്ദർശനങ്ങളാണ് ജ്യോതിക്ക് വിനയായത്.
Comments