തെറുത്ത് വലിച്ചാലോ? രക്ഷയില്ല . ഒരു ദിവസം ഒന്നാക്കിയാലോ? വെറുതെയാണ്. പുകഞ്ഞ കൊള്ളി വലിച്ചെറിയാതെ കഴിച്ചിലാവില്ല. സിഗരറ്റാണ് താരം. സ്വൽപ്പം അന്തസ് കുറച്ചാൽ ബീഡിയുമാവാം (ബീഡിയുടെ ബ്രാൻഡ് അംബാസഡർ ഇ.കെ നായനാരെ സ്മരിക്കുന്നു). തൊപ്പിയിട്ടും തൊപ്പിയിടാതെയും കിട്ടുന്ന ഒറ്റ സിഗരറ്റിന് തീയിടുമ്പോൾ 5000 രാസപദാർത്ഥങ്ങൾ ഉരുകി ഒന്നാവും .ശരീരത്തിൽ സംഭാവനകൾ കൂമ്പാരമാവും. ഇതിൽ 70 എണ്ണം നേരിട്ട് കാൻസർ കാരണക്കാർ. കാടടച്ച് വെടി വെക്കുകയല്ല .കാര്യകാരണങ്ങളായി പറയാം. ഒന്നാമൻ
#ബുറ്റാഡിൻ . റബ്ബർ വ്യവസായത്തിലാണ് ഇവൻ്റെ ഉപയോഗം.
#ബെറില്ലിയം .ആണവ റിയ്കറിൽ കലക്കുന്നത്.
#കാഡ്മിയം : ബാറ്ററി ഉണ്ടാക്കുന്നത്.
#ഫോർമാലിഡിഹൈഡ് . മോർച്ചറിയിൽ വിളമ്പുന്നത്.
#പോളോണിയം 21. നേരിട്ട് റേഡിയേഷൻ ഉണ്ടാക്കും
#പോളി സൈക്ളിക്ഹൈഡ്രോ കാർബൺ . കൽക്കരിയാണ് ഇവൻ്റെ തറവാട്.
5000 ത്തിൽ നിന്ന് 70ഉം കുറച്ച കണക്കാണിത്. ബാക്കി 4930 രാസപദാർത്ഥങ്ങൾക്കായി തീയും പുകയും തുപ്പുന്ന സിഗരറ്റിനെ സമർപ്പിക്കുന്നു . തീപ്പന്തത്തിൻ്റെ മറുതലയ്ക്കലുള്ള വിഡ്ഡിയെയും മാനിക്കാതിരിക്കുന്നില്ല.