തിരുവനന്തപുരം: ബവ്‌കോ സ്ഥിരം ജീവനക്കാര്‍ക്ക് ഇത്തവണ ഓണം ബോണസായി ലഭിക്കുക ഒരു ലക്ഷത്തിലധികം രൂപ. എക്‌സൈസ് മന്ത്രി എം.ബി രാജേഷിന്റെ നേതൃത്വത്തില്‍ ഇന്നലെ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. ബവ്‌കോയുടെ റെക്കോര്‍ഡ് ബോണസാണ് ഇത്തവണത്തേത്. 1,02,500 രൂപയാണ് ലഭിക്കുക. കഴിഞ്ഞ വര്‍ഷം ബോണസ് 95,000 രൂപയായിരുന്നു.
ഹെഡ് ഓഫീസിലേയും വെയര്‍ഹൗസുകളിലേയും സുരക്ഷ ജീവനക്കാര്‍ക്ക് 12,500 രൂപയും കടകളിലേയും ഹെഡ്ക്വാര്‍ട്ടേഴ്‌സുകളിലേയും ക്ലീനിങ് സ്റ്റാഫിനും എംപ്ലോയ്‌മെന്റ് സ്റ്റാഫിനും 6000 രൂപ വീതവും ബോണസ് ലഭിക്കും.
Comments