തിരുവനന്തപുരം: റവാഡ ചന്ദ്രശേഖര്‍ സംസ്ഥാന പൊലീസിന്റെ പുതിയ മേധാവി. ഷേഖ് ദര്‍വേശ് സാഹിബ് വിരമിക്കുന്ന ഒഴിവിലാണ് നിയമനം. 1991 ബാച്ച് ഐ.പി.എസ് ഉദ്യോഗസ്ഥനായ ഇദ്ദേഹം ആന്ധ്രപ്രദേശിലെ വെസ്റ്റ് ഗോദാവരി സ്വദേശിയാണ്. യു.പി.എസ്.സി നല്‍കിയ മൂന്ന് പേരുകളില്‍ നിന്നാണ് റവാഡ ചന്ദ്രശേഖരനെ സര്‍ക്കാര്‍ തിരഞ്ഞെടുത്തത്. നിലവില്‍ ഇന്റലിജന്‍സ് ബ്യൂറോ സ്‌പെഷല്‍ ഡയറക്ടറാണ്. കൂത്തുപറമ്പ് വെടിവെപ്പ് വേളയില്‍ എ.എസ്.പിയായിരുന്നു റവാഡ ചന്ദ്രശേഖര്‍.
Comments