കോഴിക്കോട്: രജനികാന്തിനെ നായകനാക്കി നെല്‍സണ്‍ സംവിധാനം ചെയ്യുന്ന ബ്രഹ്‌മാണ്ഡ ചിത്രമായ ‘ജയിലര്‍ 2’ ന്റെ പുതിയ ഷെഡ്യൂള്‍ കോഴിക്കോട് ചെറുവണ്ണൂരില്‍ ആരംഭിച്ചു. ആറുദിവസം രജനി കോഴിക്കോട്ടുണ്ടാകും. രാമനാട്ടുകര കടവ് റിസോര്‍ട്ടിലാണ് താമസം. മാര്‍ച്ചില്‍ ആദ്യ ഘട്ട ചിത്രീകരണം തുടങ്ങിയിരുന്നു.
അനിരുദ്ധ് രവിചന്ദര്‍ തന്നെയാണ് സംഗീതം നിര്‍വഹിക്കുന്നത്. ജയിലറിലെ താരങ്ങള്‍ക്കൊപ്പം പുതിയ കുറച്ച് അഭിനേതാക്കളും ഇത്തവണ എത്തുന്നുണ്ട്. മോഹന്‍ലാല്‍, ശിവരാജ്കുമാര്‍, ജാക്കി ഷ്‌റോഫ് തുടങ്ങിയവരും രണ്ടാം ഭാഗത്തില്‍ അണിനിരക്കുന്നു. തെലുങ്ക് സൂപ്പര്‍താരം ബാലകൃഷ്ണയാണ് പുതിയ അതിഥി. സുരാജ് വെഞ്ഞാറമ്മൂട് ആകും ഇത്തവണ വില്ലനായി എത്തുക.
2023ല്‍ ആയിരുന്നു ‘ജയിലര്‍’ റിലീസ് ചെയ്തത്. വിനായകന്റെ വില്ലന്‍ വേഷവും ശ്രദ്ധേയമായി.
രമ്യ കൃഷ്ണന്‍, വസന്ത്, സുനില്‍, തമന്ന, വിടിവി ഗണേഷ് എന്നിവര്‍ക്കൊപ്പം മോഹന്‍ലാലും കന്നഡ നടന്‍ ശിവരാജ് കുമാറും ബോളിവുഡ് താരം ജാക്കി ഷ്രോഫും അതിഥി വേഷങ്ങളില്‍ എത്തിയിരുന്നു. വിജയ് കാര്‍ത്തിക് കണ്ണന്‍ ഛായാഗ്രഹണം നിര്‍വഹിച്ച ചിത്രത്തിന്റെ എഡിറ്റിങ് ആര്‍.നിര്‍മല്‍ ആയിരുന്നു.