Wednesday , March 4 2026, 4:01 am

പുറപ്പെട്ടു പോയ പോയ വാക്ക്

എഴുത്തിന് രാഷ്ട്രീയം വേണോ?

മലയാള പരിസരത്ത് ഈ ചോദ്യത്തിന് ഉത്തരം സത്യമായും ഇടതുപക്ഷമായിരിക്കയെന്നാണ്. ഇടതുപക്ഷമെന്ന് പറഞ്ഞാൽ ഒന്നോ രണ്ടോ പാർട്ടികളെ ചാരിയിരിക്കുകയെന്നുമാവാം .
രാജീവൻ ഇതിൽ ആദ്യത്തേത് മാത്രമായിരുന്നു.
ഇടതു ലേബൽ പാർട്ടികളെ ചാരാതെ എഴുത്തിലുടനീളം ഇടതുപക്ഷമായിരുന്നവൻ തച്ചംപൊയിൽ രാജീവൻ . ഇടതുപാർട്ടികൾക്ക് വേണ്ടപ്പെട്ടവനെന്ന പ്രഛന്ന വേഷമഴിച്ചവൻ.
അങ്ങനെയാണ് ശേഷക്രിയയിൽ നിന്ന് ക്രിയാശേഷത്തിലേക്കുള്ള ദൂരം രാജീവൻ നടന്നെത്തിയത്
വലതുപക്ഷമെന്ന ആക്ഷേപ രസത്തിൽ മലയാള പരിസരത്ത് ഒരു തരം അസ്പ്രശ്യത രാജീവനുണ്ടായിരുന്നു. കാര്യക്കാരായി അഭിനയിക്കുന്നവരും കാര്യസാധ്യക്കാരുമായിരുന്നു മറുഭാഗത്ത് . ഇടതു പ്രഛന്നവേഷധാരികളുടെ കൂട്ടത്തിലെവിടെയും രാജീവനുണ്ടായിരുന്നില്ല. അല്ലെങ്കിൽ അത്തരക്കാർക്ക് ഉള്ളാലെ അവനോടൊരു തൊട്ടുകൂടായ്മ ഉണ്ടായിരുന്നു. അപ്പോഴെല്ലാം രാജീവൻ കുഞ്ചൻ നമ്പ്യാരെ പാടിക്കേൾപ്പിച്ചു
ഈ വാക്കുകൾ പുറപ്പെട്ടു പോയിട്ട് ഇന്നേക്ക് മൂന്നുവർഷം . പാടി പറന്നു പോയ കിളികളൊന്നും തിരിച്ചു വരാറില്ലല്ലോ?

ജേക്കബ് തോമസ്

Comments