Friday , June 27 2025, 2:20 pm

വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

നത്തമഴ തുടരുന്ന സാഹചര്യത്തിൽ 7 ജില്ലകളിലും 4 താലൂക്കുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജൂൺ 27 വെള്ളിയാഴ്ച അവധി പ്രഖ്യാപിച്ചു. എറണാകുളം, കോട്ടയം, തൃശൂർ‌, ഇടുക്കി, വയനാട്, പാലക്കാട്, പത്തനംതിട്ട ജില്ലകളിലും നിലമ്പൂർ, ചേർത്തല, കുട്ടനാട്, ഇരിട്ടി താലൂക്കുകളിലുമാണ് അവധി. നിലമ്പൂരിൽ ഹയർസെക്കൻഡറി ഉൾപ്പെടെയുള്ള എല്ലാ സ്കൂളുകൾക്കും ബഡ്സ് സ്കൂളുകൾക്കും അങ്കണവാടികൾക്കും മദ്രസകൾക്കുമാണ് അവധി .

Comments