കാസര്‍കോട്: സ്‌കൂളില്‍ ഷൂസ് ധരിച്ചെത്തിയെന്ന് പറഞ്ഞ് കാസര്‍കോട് പ്ലസ് വണ്‍ വിദ്യാര്‍ഥിക്ക് സീനിയര്‍ വിദ്യാര്‍ഥികളുടെ ക്രൂരമര്‍ദനം. വിദ്യാര്‍ഥിയുടെ ശരീരത്തിലേക്ക് പ്ലസ് ടു വിദ്യാര്‍ഥികള്‍ ബെഞ്ച് മറിച്ചിട്ടെന്നും പരാതിയുണ്ട്. കാസര്‍കോട് ആദൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ കൊമേഴ്സ് വിഭാഗം വിദ്യാര്‍ഥിക്കാണ് മര്‍ദനമേറ്റത്. ബെഞ്ച് ദേഹത്തേയ്ക്ക് വീണ് വിദ്യാര്‍ഥിയുടെ കൈ ഒടിഞ്ഞു.
രക്ഷിതാക്കളുടെ പരാതിയില്‍ ആറു വിദ്യാര്‍ഥികള്‍ക്കെതിരെ പൊലിസ് കേസെടുത്തു. ഇതില്‍ നാലു പേരെ കസ്റ്റഡിയിലെടുത്തെന്നാണ് റിപ്പോര്‍ട്ട്. വിദ്യാര്‍ഥികളെ സസ്പെന്‍ഡ് ചെയ്തതായി സ്‌കൂള്‍ അധികൃതരും അറിയിച്ചു.
Comments