മലപ്പുറം: നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിക്കുന്ന പി.വി അന്‍വറിന്റെ ചിഹ്നം കത്രിക. പിണറായിയും വി.ഡി സതീശനും ചേര്‍ന്ന് തന്നെ കത്രിക പൂട്ടിലാക്കിയെന്നും അതിനെ കത്രിക കൊണ്ട് നേരിടാനാണ് തീരുമാനമെന്നും പി.വി അന്‍വര്‍ പറഞ്ഞു. ജനങ്ങള്‍ തന്നെ കത്രിക പൂട്ടില്‍ നിന്ന് രക്ഷിക്കുമെന്നും അന്‍വര്‍ പറഞ്ഞു.
നേരത്തെ നാമനിര്‍ദേശ പത്രിക പിന്‍വലിക്കാനുള്ള സമയം ഇന്ന് അവസാനിക്കാനിരിക്കെ യു.ഡി.എഫിന് മുന്നില്‍ ഉപാധികളുമായി പി.വി. അന്‍വര്‍ രംഗത്തെത്തിയിരുന്നു. 2026ല്‍ യു.ഡി.എഫ് അധികാരത്തിലെത്തുകയാണെങ്കില്‍ ആഭ്യന്തര വകുപ്പും വനം വകുപ്പും വേണമെന്നും വി.ഡി. സതീശനെ നേതൃ സ്ഥാനത്ത് നിന്ന് മാറ്റണമെന്നുമാണ് അന്‍വറിന്റെ ആവശ്യം. ഇത് അംഗീകരിച്ചാല്‍ യു.ഡി.എഫ് മുന്നണി പോരാളിയായി താന്‍ ഉണ്ടാകുമെന്നും അന്‍വര്‍ മാധ്യമങ്ങളോട് പറഞ്ഞു. ഇത് തമാശയല്ലെന്നും ചില സമുദായ നേതാക്കള്‍ ആവശ്യപ്പെട്ടത് പ്രകാരമാണ് താന്‍ മന്ത്രി സ്ഥാനം ആവശ്യപ്പെട്ടതെന്നും അന്‍വര്‍ കൂട്ടിച്ചേര്‍ത്തു.
DeToor reflective wanderings…