മലപ്പുറം: തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി നിലമ്പൂരില്‍ അന്‍വര്‍ സമര്‍പ്പിച്ച നാമനിര്‍ദേശ പത്രിക തള്ളി. പകരം സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിക്കാമെന്ന് വരണാധികാരി. നാമനിര്‍ദേശ പത്രികയില്‍ പത്ത് പേര്‍ ഒപ്പിടണമെന്നാണ് ചട്ടം. എന്നാല്‍ പത്ത് പേര്‍ പത്രികയില്‍ ഒപ്പ് വെച്ചിരുന്നില്ല. ഇതിന് പിന്നാലെയാണ് ടി.എം.സി സ്ഥാനാര്‍ഥിയായി സമര്‍പ്പിച്ച പത്രിക സൂക്ഷ്മ പരിശോധനയില്‍ തള്ളിയത്.
രണ്ട് പത്രികയായിരുന്നു അന്‍വര്‍ സമര്‍പ്പിച്ചിരുന്നത്. ഇതില്‍ ഒരെണ്ണം സ്വതന്ത്ര സ്ഥാനാര്‍ഥിയായണ് സമര്‍പ്പിച്ചത്. തൃണമൂല്‍ കോണ്‍ഗ്രസ് സംസ്ഥാനത്തെ ഒരു പാര്‍ട്ടി അല്ലാത്തതാണ് അന്‍വറിന് തടസമായത്. നേരത്തെ അന്‍വര്‍ പാര്‍ട്ടി ചിഹ്നത്തില്‍ മത്സരിക്കുമെന്ന് കാട്ടി തൃണമൂല്‍ കോണ്‍ഗ്രസിന്റെ പത്രക്കുറിപ്പ് പുറത്ത് വന്നിരുന്നു. 2016ലും 2021ലും ഇടത് സ്വതന്ത്രനായാണ് അന്‍വര്‍ നിലമ്പൂരില്‍ നിന്ന് മത്സരിച്ച് വിജയിച്ചത്.
DeToor reflective wanderings…