Thursday , June 26 2025, 8:47 pm

പിണറായിയെ അല്ല തന്നെ ഒതുക്കാനാണ് സതീശന്റെ ശ്രമം: പ്രതിപക്ഷ നേതാവ് രാജിഭീഷണി മുഴക്കിയെന്ന് പി. വി അൻവർ

മലപ്പുറം: പ്രതിപക്ഷ നേതാവ് വി. ഡി സതീശനെതിരെ വീണ്ടും പി. വി അൻവർ. താനും കെ.സി വേണുഗോപാലുമായുള്ള ചർച്ച വേണ്ടെന്ന് വച്ചത് പ്രതിപക്ഷ നേതാവ് യു.ഡി.എഫ് ചെയർമാൻ സ്ഥാനം രാജിവെക്കുമെന്ന് ഭീഷണി മുഴക്കിയതിനെ തുടർന്നെന്ന് പിവി അൻവർ.

വി. ഡി സതീശന് ഗൂഢലക്ഷ്യമുണ്ട്. പിണറായിസത്തെ തകർക്കാനുള്ള തെരഞ്ഞെടുപ്പ് നടക്കുമ്പോൾ തന്നെ ഒതുക്കാനാണ് യു.ഡിഎഫ് ചെയർമാൻ ശ്രമിക്കുന്നതെന്നും അൻവർ പറഞ്ഞു. ഇനി തന്റെ പ്രതീക്ഷ നിലമ്പൂരിലെ ജനങ്ങളിലാണെന്നും ആദ്ദേഹം കൂട്ടിച്ചേർത്തു.

അൻവറിനെ ഒതുക്കേണ്ട നിലയിലേക്ക് വിഡി സതീശൻ തെരഞ്ഞെടുപ്പിനെ കൊണ്ടുപോകുന്നു. അത് തന്നെ കൊല്ലാനുള്ള ശ്രമത്തിൻ്റെ ഭാഗമാണ്. ആ ചതിക്കുഴിയിൽ വീഴാൻ താനില്ലെന്നും അൻവർ പറഞ്ഞു.

കെ.സി വേണുഗോപാലിനെ കാണാനാണ് കോഴിക്കോടെത്തിയത്. അഞ്ച് മണി മുതൽ 7.45 വരെ താൻ കോഴിക്കോട് ടൗണിലുണ്ടായിരുന്നു. എന്നാൽ അവസാനം തിരക്കുണ്ടെന്ന് പറഞ്ഞ് കെസി വേണുഗോപാൽ പിന്മാറി. എന്നാൽ അൻവറുമായി സംസാരിച്ചാൽ താൻ രാജിവയ്ക്കുമെന്നും പറവൂരിലേക്ക് തിരികെ പോകുമെന്നും വി.ഡി സതീശൻ കെസി വേണുഗോപാലിനെ ഭീഷണിപ്പെടുത്തിയെന്ന് അൻവർ പറഞ്ഞു.

യു.ഡി.എഫ് നേതാക്കൾക്കും സ്ഥാനാർത്ഥികൾക്കുമെതിരെ അതിരൂക്ഷ വിമർശനം ഉന്നയിച്ച പി.വി അൻവർ പ്രസ്താവനകളെല്ലാം നിരുപാധികം പിൻവലിച്ച ശേഷമേ മുന്നണിയിലെടുക്കാനാവൂ എന്നായിരുന്നു വി.ഡി സതീശൻ്റെ നിലപാട്.

 

 

Comments