Thursday , June 26 2025, 8:22 am

സീനിയര്‍ വിദ്യാര്‍ഥികള്‍ നല്‍കിയ മിഠായി സ്വീകരിച്ചില്ല; കൊയിലാണ്ടിയില്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിക്ക് മര്‍ദനം

കോഴിക്കോട്: കൊയിലാണ്ടിയിലെ കെ.പി.എം.എസ്.എസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥി റാഗിങ്ങിന് ഇരയായെന്ന് പരാതി. സീനിയര്‍ വിദ്യാര്‍ഥികള്‍ കൂട്ടംചേര്‍ന്ന് മര്‍ദിച്ചതായി കുട്ടിയുടെ രക്ഷിതാവ് ആരോപിച്ചു. സീനിയര്‍ വിദ്യാര്‍ഥികള്‍ നല്‍കിയ മിഠായി സ്വീകരിച്ചില്ലെന്ന് പറഞ്ഞ് കുട്ടിയെ മര്‍ദിച്ചെന്ന് രക്ഷിതാവ് പറഞ്ഞു. മര്‍ദനത്തില്‍ പരിക്കേറ്റ വിദ്യാര്‍ഥിയെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രക്ഷിതാക്കള്‍ കൊയിലാണ്ടി പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിട്ടുണ്ട്. പരാതിയുമായി ബന്ധപ്പെട്ട് സ്‌കൂള്‍ അധികൃതരില്‍ നിന്ന് റിപ്പോര്‍ട്ട് തേടിയതായും സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിക്കുന്നതായും പൊലീസ് അറിയിച്ചു.

 

Comments