മലപ്പുറം: മാതാപിതാക്കള്‍ ചികിത്സ നിഷേധിച്ചതിനെ തുടര്‍ന്ന് മലപ്പുറത്ത് മഞ്ഞപ്പിത്തം മൂര്‍ച്ഛിച്ച് ഒരു വയസുള്ള കുഞ്ഞ് മരിച്ചു. വളാഞ്ചേരി പാങ്ങ് സ്വദേശികളായ ഹിറ ഹറീറ, നവാസ് ദമ്പതികളുടെ കുഞ്ഞ് എസന്‍ എര്‍ഹാനാണ് മരിച്ചത്. അസ്വാഭാവിക മരണത്തിന് കാടാമ്പുഴ പൊലീസ് കേസെടുത്തു.
അക്യുപങ്ചര്‍ ചികിത്സ നടത്തുന്നയാളാണ് കുഞ്ഞിന്റെ മാതാവ് ഹിറ ഹറീറ. വീട്ടില്‍ വെച്ചായിരുന്നു ഹിറ ഹറീറ കുഞ്ഞിനെ പ്രസവിച്ചത്. തുടര്‍ന്ന് സുഖപ്രസവം വിവരിച്ച് ഇവര്‍ ഫേസ്ബുക്കില്‍ കുറിപ്പിട്ടിരുന്നു. വീട്ടിലെ പ്രസവം പ്രോത്സാഹിപ്പിക്കുന്ന നിരവധി പോസ്റ്റുകളും യുവതി ഫേസ്ബുക്കില്‍ പങ്കുവെച്ചിട്ടുണ്ട്. മാതാപിതാക്കള്‍ ചികിത്സ നല്‍കാത്തതിനെ തുടര്‍ന്നാണ് കുഞ്ഞ് മരിച്ചതെന്ന ആരോപണത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Comments