Wednesday , July 30 2025, 5:00 pm
Compressed by jpeg-recompress

നിപ്പവൈറസ് നായ്ക്കളിലും കാലികളിലും

.
നിപ്പ വൈറസ് പന്നിയിലും നായ്ക്കളിലും കാലികളിലും .
വവ്വാൽ മാത്രമാണ് നിപ്പവൈറസ് കാരിയറെന്ന നിഗമനം അവസാന വാക്കല്ലെന്ന് ശാസ്ത്രലോകം. മനുഷ്യനുമായി ഇടപഴകുന്ന എല്ലാ സസ്തിനികളിലും വൈറസ് ഉണ്ടായേക്കാം. വൈറസിനെ വഹിക്കുന്ന എഫിറിൻ 12 പ്രൊട്ടിൻ ഈ ജീവികളിൽ സജീവമാണ്. ഇതിൻ്റെ പരിശോധനകൾ നടക്കുന്നത് ഭോപ്പാലിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹൈ സെക്യൂരിറ്റി അനിമൽ ഡിസീസിലും വവ്വാൽ കടിച്ച പഴങ്ങളാണ് നിപ്പയുണ്ടാക്കുന്നതെന്ന പ്രാഥമിക നിഗമനത്തിന് പരീക്ഷണങ്ങളിൽ ഇനിയും സ്ഥിരീകരണമായിട്ടില്ല . രോഗം പടർന്ന് പിടിച്ചപ്പോൾ ശേഖരിച്ച ഇത്തരം സാമ്പിളുകളിൽ നിന്ന് ഇതുവരേക്കും വൈറസിനെ വേർതിരിച്ചെടുക്കാനായിട്ടുമില്ല . തുറന്ന ഇടങ്ങളിൽ വിളയുന്ന പഴങ്ങളിൽ നിപ്പ വൈറസിന് അതിജീവക്കാനാവില്ലെന്നും പരീക്ഷണങ്ങൾ സൂചി പ്പിക്കുന്നു .രണ്ടു തരത്തിലാണ് വൈറസ് പകർച്ച ഉണ്ടാവുന്നത്. സ്പിൽ ഓവറുകളും തീവ്രമായ പകർച്ചയും .വവ്വാലുകളിൽ നിന്നുള്ള പകർച്ച ആദ്യത്തേത് . രണ്ടാമത്തേത് മനുഷ്യനിൽ നിന്ന് മനുഷ്യനിലേക്കുള്ളത് . കേരളത്തിൻ്റെ ആരോഗ്യ സംവിധാനം രണ്ടാമത്തെ പകർച്ചയെ ഫലപ്രദമായി പ്രതിരോധിക്കുന്നുണ്ട്. ആദ്യത്തേത് സംബന്ധിച്ച് ഒരു തീർപ്പിൽ എത്താനുമായിട്ടില്ല. ഇതോടൊപ്പമാണ് എന്തു കൊണ്ട് വടക്കൻ കേരളത്തിൽ രോഗബാധ കൂടുതലെന്ന ചോദ്യവും.

Comments