കോഴിക്കോട്: പുതുപ്പാടി ഗവണ്‍മെന്റ് ഹൈസ്‌കൂളിലെ ഒന്‍പതാം ക്ലാസുകാരന് ക്രൂരമര്‍ദനം. പത്താം ക്ലാസിലെ 15 വിദ്യാര്‍ഥികളാണ് ക്ലാസ് മുറിയില്‍ വെച്ച് കുട്ടിയെ മര്‍ദിച്ചത്. തലക്കും കണ്ണിനും പരിക്കേറ്റ വിദ്യാര്‍ഥി ആശുപത്രിയില്‍ ചികിത്സയിലാണ്. ഇന്നലെ ഉച്ചക്ക് ഒന്നരയോടുകൂടെയാണ് കുട്ടിക്ക് മര്‍ദനമേറ്റത്. സംഭവം നടന്ന് മണിക്കൂറുകള്‍ കഴിഞ്ഞാണ് വീട്ടില്‍ വിളിച്ച് സ്‌കൂള്‍ അധികൃതര്‍ കാര്യം പറഞ്ഞതെന്ന് രക്ഷിതാക്കള്‍ ആരോപിച്ചു.
സ്‌കൂളില്‍ ചെറിയൊരു അടിപിടി ഉണ്ടായെന്നും മകന് മറ്റൊരു വസ്ത്രവുമായി സ്‌കൂളിലേക്ക് എത്തണമെന്ന് മാത്രമാണ് അധികൃതര്‍ അറിയിച്ചതെന്നും് രക്ഷിതാക്കള്‍ പറഞ്ഞു. കുട്ടിയെ ആശുപത്രിയില്‍ കൊണ്ടുപോകാന്‍ പോലും സ്‌കൂള്‍ അധികൃതര്‍ തയ്യാറായില്ലെന്നും രക്ഷിതാക്കള്‍ ആരോപിച്ചു. സംഭവം നടന്ന് രണ്ട് മണിക്കൂറിന് ശേഷം സ്‌കൂളിലെത്തിയപ്പോഴാണ് മകന്‍ മര്‍ദനമേറ്റ് ചോരയൊലിച്ചിരിക്കുന്നത് കണ്ടതെന്നും ഇവര്‍ പറഞ്ഞു. സ്‌കൂളിന് പുറത്തുവെച്ചുണ്ടായ വാക്ക് തര്‍ക്കമാണ് മര്‍ദനത്തില്‍ കലാശിച്ചതെന്നാണ് വിവരം.
DeToor reflective wanderings…