Thursday , June 26 2025, 9:51 am

നിലമ്പൂരിൽ യുഡി എഫ് വിജയം സാധ്യമാണ്

ബിൻസി പാലത്ത്
പോത്ത്കല്ല്, അമരമ്പലം ,കരുളായി പഞ്ചായത്തുകളിലും നിലമ്പൂർ നഗരസഭയിലും ഭൂരിപക്ഷം പിടിക്കും .പി.വി അൻവറിന് വഴിക്കടവിലും കരുളായിയിലും നിലമ്പൂർ നഗരസഭയിലും സാമാന്യം വോട്ട് കിട്ടും .ഇതിൽ വഴിക്കടവ് മാത്രം യു. ഡി എഫ് ഭൂരിപക്ഷ പഞ്ചായത്താണ്. നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ ഈ കണക്ക് അവതരിപ്പിച്ചിരിക്കുന്നത് ഇടതുമുന്നണി തന്നെയാണ്. എൽ.ഡി എഫ് കണക്കെടുപ്പിൽ യു.ഡി എഫിന് മേൽക്കൈ ഉള്ളത് വഴിക്കടവ്, എടക്കര, മൂത്തേടം, ചുങ്കത്തറ പഞ്ചായത്തുകളിൽ. ഇതിൽ അൻവർ വോട്ട് പിടിക്കുന്നത് വഴിക്കടവിൽ മാത്രം . അപ്പോൾ അൻവർ ഇഫക്ട് എൽ.ഡി എഫിന് മേൽക്കൈ ഉള്ള രണ്ടിടത്തും ഒരു യു ഡി എഫ് ഭൂരിപക്ഷപഞ്ചായത്തിലും .ഇനി പ്രസക്ത ചോദ്യം അൻവർ ആരുടെ വോട്ട് ചോർത്തുമെന്നാണ്. 2021 ൽ അൻവർ ഭൂരിപക്ഷം 2700 മാത്രം. 2016 ലെ 11504 ത്തിൽ നിന്ന് വൻ ഇടിവ് . അതായത് അൻവറിൻ്റെ രണ്ടാം വിജയത്തിനിടെ യു ഡി എഫിൻ്റെ വി.വി പ്രകാശ് മണ്ഡലത്തിലെ മുന്നണിവോട്ടുകൾ തൂത്തുവാരിയെന്ന് സാരം. അൻവറിനെ ജയിപ്പിച്ചത് പ്രധാനമായും ഇടതുമുന്നണി വോട്ടുകളും പിന്നെ അദ്ദേഹത്തിൻ്റെ വ്യക്തിസ്വാധീനവാട്ടുകളും .അപ്പോൾ ഇത്തവണ അൻവർ ചോർത്തുന്നത് യു ഡി എഫ് വോട്ടുകളല്ല, കഴിഞ്ഞ രണ്ടു തിരഞ്ഞെടുപ്പിലും വാങ്ങിയെടുത്ത ഇടത് മുന്നണി വോട്ടുകളായിരിക്കുമെന്നത് സാമാന്യ യുക്തി. തിരഞ്ഞെടുപ്പിൽ സാമാന്യ യുക്തിക്ക്
സവിശേഷമായ സ്ഥാനമുണ്ട്. അതിനപ്പുറമുള്ള രാഷ്ട്രീയകാരണങ്ങൾ നിലമ്പൂരിൽ മാത്രമല്ല, സംസ്ഥാനമെമ്പാടും എൽ.ഡി എഫിന് അനുകൂലവുമല്ല .അതിനാൽ നിലമ്പൂരിൽ  യു ഡി എഫ്  വിജയമെന്നത് സുസാധ്യമായ ഒരു ഫലപ്രവചനമാണ്.

Comments