മലപ്പുറം: നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ ആര്യാടൻ ഷൗക്കത്ത് യു.ഡി. എഫ് സ്ഥാനാർഥി. കൊച്ചിയിൽ ചേർന്ന കോൺഗ്രസ് നേതൃയോഗത്തിലാണ് തീരുമാനം. ആര്യാടൻ ഷൗക്കത്തിന്റെ പേര് കെ.പി.സി.സി ഉടൻ ഹൈക്കമാൻഡിന് കൈമാറും.
നേരത്തെ ആര്യാടൻ ഷൗക്കത്ത് യു.ഡി. എഫ് സ്ഥാനാർഥിയാകുന്നതിൽ അതൃപ്തി പരസ്യമാക്കി പി. വി അൻവർ രംഗത്തെത്തിയിരുന്നു. ആരെയും എം.എൽ.എ ആക്കാനല്ല താൻ രാജിവെച്ചതെന്നാണ് അൻവർ പറഞ്ഞത്.
നിലമ്പൂരിൽ വേണമെങ്കിൽ താൻ ഒറ്റക്ക് മത്സരിക്കുമെന്നും അൻവർ സൂചന നൽകിയിരുന്നു. താൻ മത്സരിക്കാനുള്ള സാധ്യത തള്ളാനും കൊള്ളാനുമാകില്ലെന്നാണ് പി. വി അൻവർ പറഞ്ഞത്.
എന്നാൽ അൻവറിന്റെ സമ്മർദ്ദത്തിന് വഴ ങ്ങേണ്ടതില്ലെന്നായിരുന്നു യു. ഡി. എഫ് നേതൃത്വത്തിന്റെ തീരുമാനം. അൻവറിനെ അനുനയിപ്പിക്കാനുള്ള ശ്രമം തുടരുമെന്നും യു.ഡി.എഫ് നേതൃത്വം സൂചന നൽകുന്നുണ്ട്.
Comments
DeToor reflective wanderings…