കോഴിഫാം അധികൃതർ കനിഞ്ഞാലേ ഇത് പൊതുജനത്തിന് ഉപയോഗിക്കാൻ കഴിയൂ. ഇതിനെതിരെ ആക്ഷേപമുയരുന്നുണ്ട്. അടിപ്പാതയ്ക്കു തൊട്ടടുത്തു തന്നെ രണ്ട് വലിയ അടിപ്പാതകളുണ്ട്. വടക്ക് ഭാഗത്ത് മേലെചൊവ്വ– മട്ടന്നൂർ റോഡിലും തെക്ക് താഴെചൊവ്വ– എളയാവൂർ റോഡിലും വലിയ അടിപ്പാതയുണ്ട്.ദേശീയപാത നിർമാണം പൂർത്തിയായാൽ കണ്ണൂർ നഗരത്തിൽ നിന്ന് തോട്ടട വഴി തലശ്ശേരിയിലേക്കു പോകുന്ന ബസുകളടക്കമുള്ള വലിയ വാഹനങ്ങൾക്ക് മൂന്നര കിലോ മീറ്റർ വീണ്ടും കണ്ണൂർ ഭാഗത്തേക്ക് ഓടി ചാല അമ്പലം സ്റ്റോപ്പിലെ അടിപ്പാത വഴി തലശ്ശേരിയിലേക്കുള്ള സർവീസ് റോഡിലേക്ക് പ്രവേശിക്കേണ്ടിവരും. ഇത്തരം സ്ഥലങ്ങളിൽ അടിപ്പാത പരിഗണിക്കപ്പെടാതിരിക്കുമ്പോൾ, ഒരു സ്ഥാപനത്തിനു മാത്രമായി അടിപ്പാത നിർമിച്ച് ഗേറ്റ് സ്ഥാപിച്ച് പൂട്ടിയിട്ടതിനെതിരെ വിമർശനമുയരുന്നുണ്ട്.
Comments
DeToor reflective wanderings…