മുംബൈ: ഓഗസ്റ്റ് ഒന്നുമുതല്‍ യുപിഐ സേവനങ്ങളില്‍ വലിയ മാറ്റങ്ങള്‍ വരുന്നു. യുപിഐ സൗകര്യങ്ങള്‍ കൂടുതല്‍ കാര്യക്ഷമമായി ലഭിക്കാനായാണ് പുതിയ മാറ്റങ്ങള്‍ കൊണ്ടുവരുന്നത്. ഓട്ടോ പേ സേവനങ്ങള്‍ക്കും, ബാലന്‍സ് പരിശോധനകള്‍ക്കും നിയന്ത്രണങ്ങളേര്‍പ്പെടുത്തിയാണ് പുതിയ മാറ്റം. യൂണിഫൈഡ് പേയ്‌മെന്റ് ഇന്റര്‍ഫേസുമായി (യുപിഐ) ബന്ധപ്പെട്ട നിയമങ്ങളിലെ വരാന്‍ പോകുന്ന പ്രധാനപ്പെട്ട മാറ്റങ്ങള്‍ ഇവയാണ്.
- ഗൂഗിള്‍ പേ, ഫോണ്‍ പേ, പേടിഎം പോലുള്ള തേര്‍ഡ് പാര്‍ട്ടി ആപ്പുകള്‍ വഴി ഇനി പരിധിയില്ലാതെ അക്കൗണ്ട് ബാലന്‍സ് പരിശോധിക്കാന്‍ കഴിയില്ല. ദിവസം 50 തവണ മാത്രമാണ് ഇത്തരത്തില്‍ ബാലന്‍സ് പരിശോധിക്കാന്‍ കഴിയുക.
- ഫോണ്‍ നമ്പറുമായി ബന്ധിപ്പിച്ചിട്ടുള്ള ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ ഒരു യുപിഐ ആപ്പില്‍ ദിവസം 25 തവണയില്‍ കൂടി പരിശോധിക്കാന്‍ കഴിയില്ല
- ബില്‍ പേമെന്റ്, എസ്ഐപി പോലുള്ള ഓട്ടോമാറ്റിക് ഇടപാടുകള്‍ക്ക് ദിവസം മൂന്നു ടൈം സ്ലോട്ടുകള്‍ നല്‍കും. രാവിലെ പത്തിനു മുന്‍പ്, ഉച്ചയ്ക്ക് ഒരു മണിക്കും അഞ്ചുമണിക്കും ഇടയില്‍ രാത്രി 9.30നു ശേഷം എന്നിങ്ങനെയാകും സ്ലോട്ട്
- ഇടപാട് പെന്‍ഡിങ് എന്നു കണ്ടാല്‍ സ്റ്റാറ്റസ് പരിശോധിക്കുന്നത് പരമാവധി മൂന്നുതവണയായി നിജപ്പെടുത്തി. ഒരു തവണ പരിശോധിച്ച് 90 സെക്കന്‍ഡ് കഴിഞ്ഞു മാത്രമേ അടുത്ത റിക്വസ്റ്റ് നല്‍കാനാകൂ
ഇടപാടുകാരുടെ സുരക്ഷയും വിശ്വാസ്യതയും അതേപോലെ വേഗതയും കൂട്ടാന്‍ വേണ്ടിയാണ് പുതിയ മാറ്റമെന്നാണ് നാഷണല്‍ പേയ്‌മെന്റ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ പുതിയ മാറ്റങ്ങള്‍ കൊണ്ടുവന്നത്. ഇടപാടുകാരുടെ എണ്ണം കൂടിയതും ആവര്‍ത്തിച്ചുള്ള അക്കൗണ്ട് പരിശോധനകള്‍ തുടങ്ങിയവ മൂലം യുപിഐ ശൃംഖലകള്‍ തന്നെ തടസ്സപ്പെടുന്നത് ഒഴിവാക്കാനായാണ് പുതിയ നടപടികളെന്നാണ് അധികൃതരുടെ വിശദീകരണം. രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് 1 മണിവരെയും വൈകീട്ട് 5 മുതല്‍ രാത്രി 9.30 വരെയുമാണ് യുപിഐ സേവനങ്ങളുടെ ‘പീക്ക് അവേര്‍സ്’ (ഏറ്റവും കൂടുതല്‍ ട്രാന്‍സാക്ഷന്‍ നടക്കുന്ന സമയങ്ങള്‍) ആയി കണക്കാക്കുന്നത്. ഈ സമയങ്ങളില്‍ കൂടുതല്‍ കാര്യക്ഷമമായി ഉപഭോക്താക്കള്‍ക്ക് സേവനങ്ങള്‍ ലഭിക്കാനാണ് പുതിയ നടപടി.
DeToor reflective wanderings…